വില്യംസണാവാന്‍ നോക്കി ശ്രേയസ് അയ്യരും, ആദ്യം പാളിയെങ്കിലും ഒടുവില്‍ സംഗതി ക്ലിക്കായി

Published : Apr 01, 2020, 07:21 PM IST
വില്യംസണാവാന്‍ നോക്കി ശ്രേയസ് അയ്യരും, ആദ്യം പാളിയെങ്കിലും ഒടുവില്‍ സംഗതി ക്ലിക്കായി

Synopsis

കെയ്ന്‍ വില്യംസണിന്റെ വളര്‍ത്തുനായ സാന്‍ഡി സ്ലിപ്പില്‍ ക്യാച്ചെടുക്കുന്നത് കണ്ടശേഷം ബെറ്റിക്കും അതുപോലെൊരു ആഗ്രഹം തോന്നി എന്ന് പറഞ്ഞാണ് അയ്യര്‍ വീഡിയോ പങ്കുവെച്ചത്. ക്യാച്ചെടുത്തതിനുശേഷം ബെറ്റി ആഘോഷവും തുടങ്ങിയെന്ന് അയ്യര്‍ ട്വിറ്ററില്‍ കുറിച്ചു.

ദില്ലി: ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണെ അനുകരിച്ച് വളര്‍ത്തുനായയെ സ്ലിപ്പ് ഫീല്‍ഡറാക്കാന്‍ നോക്കിയ ഇന്ത്യന്‍ താരം ശ്രേയസ് അയ്യര്‍ക്ക് ആദ്യം പിഴച്ചു. അയ്യരുടെ ഷോട്ട് സ്ലിപ്പില്‍ നിന്ന വളര്‍ത്തുനായ ബെറ്റിക്ക് വായിലൊതുക്കാനായില്ല. എന്നാല്‍ രണ്ടാം ശ്രമത്തില്‍ ബെറ്റി അയ്യരുടെ ഷോട്ട് മനോഹരമായി വായിലൊതുക്കി താനും മികച്ചൊരു സ്ലിപ്പ് ഫീല്‍ഡറാണെന്ന് തെളിയിച്ചു.

കെയ്ന്‍ വില്യംസണിന്റെ വളര്‍ത്തുനായ സാന്‍ഡി സ്ലിപ്പില്‍ ക്യാച്ചെടുക്കുന്നത് കണ്ടശേഷം ബെറ്റിക്കും അതുപോലെൊരു ആഗ്രഹം തോന്നി എന്ന് പറഞ്ഞാണ് അയ്യര്‍ വീഡിയോ പങ്കുവെച്ചത്. ക്യാച്ചെടുത്തതിനുശേഷം ബെറ്റി ആഘോഷവും തുടങ്ങിയെന്ന് അയ്യര്‍ ട്വിറ്ററില്‍ കുറിച്ചു.

കൊവിഡ് ആശങ്കയെത്തുടര്‍ന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഐസൊലേഷനില്‍ കഴിയുകയാണ് വില്യംസണ്‍. ഓസ്‌ട്രേലിയന്‍ പര്യടനം റദ്ദാക്കി നാട്ടിലെത്തിയ വില്യംസണ്‍ ന്യൂസിലന്‍ഡ് ക്രിക്കറ്റിന്റെ നിര്‍ദേശപ്രകാരമാണ്  ഐസൊലേഷനില്‍ പ്രവേശിച്ചത്. ഇതിനിടെയാണ് തന്റെ വളര്‍ത്തുനായ സാന്‍ഡിയെ സ്ലിപ്പ് ഫീല്‍ഡറാക്കി വില്യംസണ്‍ ക്യാച്ചിംഗ് പ്രാക്ടീസ് നല്‍കിയത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

പൊരുതിയത് തിലക് വര്‍മ മാത്രം, അടിതെറ്റി വീണ് ഇന്ത്യ, രണ്ടാം ടി20യില്‍ വമ്പന്‍ ജയവുമായി ദക്ഷിണാഫ്രിക്ക, പരമ്പരയില്‍ ഒപ്പം
തുടര്‍ച്ചയായി നാലെണ്ണമടക്കം ഒരോവറില്‍ എറിഞ്ഞത് 7 വൈഡുകള്‍, അര്‍ഷ്ദീപിനെതിരെ രോഷമടക്കാനാവാതെ ഗംഭീര്‍