25-ാം വയസിൽ കോലിക്കും രോഹിത്തിനുമില്ലാത്ത ഐപിഎല്‍ റെക്കോര്‍ഡ് അടിച്ചെടുത്ത് ശുഭ്മാന്‍ ഗില്‍

Published : Apr 07, 2025, 02:49 PM IST
25-ാം വയസിൽ കോലിക്കും രോഹിത്തിനുമില്ലാത്ത ഐപിഎല്‍ റെക്കോര്‍ഡ് അടിച്ചെടുത്ത് ശുഭ്മാന്‍ ഗില്‍

Synopsis

2021വരെ കൊല്‍ക്കത്തയില്‍ കളിച്ച ഗില്‍ അവര്‍ക്കായി 10 അര്‍ധസെഞ്ചുറികള്‍ നേടിയിരുന്നു. 2022ല്‍ ഗുജറാത്ത് ടൈറ്റന്‍സിലെത്തിയ ഗില്‍ ഗുജറാത്ത് കുപ്പായത്തില്‍ 15 അര്‍ധസെഞ്ചുറികള്‍ കൂടി നേടി.

ഹൈദരാബാദ്:ഓസ്ട്രേലിയന്‍ പര്യടനത്തിലും ചാമ്പ്യൻസ് ട്രോഫിയിലും തിളങ്ങാനാവാതിരുന്ന ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ശുഭ്മാന്‍ ഗില്ലിന് ഐപിഎല്ലില്‍ അപൂര്‍വ റെക്കോ ര്‍ഡ്. ഇന്നലെ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ സീസണിലെ ആദ്യ അര്‍ധസെഞ്ചുറിയുമായി ഗില്‍ ടീമിന്‍റെ വിജയശില്‍പിയായിരുന്നു. പുറത്താകാതെ നേടിയ 61 റണ്‍സോടെ ഗില്‍ ഐപിഎല്ലില്‍ 25-ാം വയസില്‍ സാക്ഷാല്‍ വിരാട് കോലിക്കുപോലും സ്വന്തമാക്കാന്‍ കഴിയാത്തൊരു അപൂര്‍വനേട്ടവും സ്വന്തമാക്കി.

ഇന്നലെ ഹൈദരബാദിനെതിരെ നേടിയ അര്‍ധസെഞ്ചുറി ഗില്ലിന്‍റെ ഐപിഎല്‍ കരിയറിലെ 25-ാം അര്‍ധസെഞ്ചുറിയാണ്. ഐപിഎല്ലില്‍ 25-ാം വയസില്‍ ഏറ്റവും കൂടുതല്‍ അര്‍ധസെഞ്ചുറി സ്വന്തമാക്കുന്ന താരമെന്ന റെക്കോര്‍ഡാണ് ഇതോടെ ഗില്ലിന് സ്വന്തമായത്.ഐപിഎല്ലില്‍ നാലു സെഞ്ചുറികളും 25 അര്‍ധസെഞ്ചുറികളുമുള്ള ഗില്‍ പത്തൊമ്പതാം വയസില്‍ 2018ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരമായാണ് ഐപിഎല്‍ കരിയര്‍ തുടങ്ങിയത്.

മുംബൈക്കെതിരെ 17 റണ്‍സടിച്ചാല്‍ കോലിയെ കാത്തിരിക്കുന്നത് മറ്റൊരു ഇന്ത്യൻ താരത്തിനുമില്ലാത്ത അപൂര്‍വനേട്ടം

2021വരെ കൊല്‍ക്കത്തയില്‍ കളിച്ച ഗില്‍ അവര്‍ക്കായി 10 അര്‍ധസെഞ്ചുറികള്‍ നേടിയിരുന്നു. 2022ല്‍ ഗുജറാത്ത് ടൈറ്റന്‍സിലെത്തിയ ഗില്‍ ഗുജറാത്ത് കുപ്പായത്തില്‍ 15 അര്‍ധസെഞ്ചുറികള്‍ കൂടി നേടി. ഹാര്‍ദ്ദിക് പാണ്ഡ്യ ഗുജറാത്ത് വിട്ട് മുംബൈയിലേക്ക് മാറിയതോടെ കഴിഞ്ഞ സീസണിലാണ് ഗില്‍ ഗുജറാത്ത് നായകനായത്.

ഗില്‍ കഴിഞ്ഞാല്‍ 25-ാം വയസില്‍ ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ അര്‍ധസെഞ്ചുറികള്‍ നേടിയ താരം മുംബൈയുടെ രോഹിത് ശര്‍മയാണ്. 25-ാം വയസില്‍ 19 അര്‍ധസെഞ്ചുറികളും ഒരു സെഞ്ചുറിയുമാണ് രോഹിത്തിന്‍റെ പേരിലുള്ളത്. 16 വീതം അര്‍ധസെഞ്ചുറികള്‍ നേടിയ ഇഷാന്‍ കിഷനും ശ്രേയസ് അയ്യരും വിരാട് കോലിയും റിഷഭ് പന്തുമാണ് ഗില്ലിനും രോഹിത്തിനും പിന്നിലുള്ളത്.

 26-ാം വയസ് പൂര്‍ത്തിയാവും മുമ്പെ ഐപിഎല്ലില്‍ 3000 റണ്‍സ് തികയ്ക്കുന്ന ആദ്യ താരുവുമാണ് ഗില്‍. 107 ഐപിഎല്‍ മത്സരങ്ങളില്‍ നിന്ന് 3362 റണ്‍സാണ് ഗില്ലിന്‍റെ പേരിലുള്ളത്. 98 മത്സരങ്ങളില്‍ നിന്ന് 2838 റണ്‍സടിച്ച റിഷഭ് പന്താണ് ഗില്ലിന് പിന്നിൽ രണ്ടാമത്. 26 വയസ് തിക

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

മാറ്റം ഉറപ്പ്, സഞ്ജുവിന് 'അഗ്നിപരീക്ഷ'; പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ; മൂന്നാം ടി20ക്കുള്ള സാധ്യതാ ഇലവൻ അറിയാം
ചേട്ടൻമാര്‍ തല്ലിത്തകര്‍ത്തു, ഇനി അനുജന്‍മാരുടെ ഊഴം, അണ്ടര്‍ 19 ലോകകപ്പില്‍ ന്യൂസിലൻഡിനെതിരെ ഇന്ത്യക്ക് ടോസ്