ആരാധകര്‍ക്ക് ആശങ്ക! ശുഭ്മാന്‍ ഗില്ലിന് ഇനി ബാറ്റിംഗിനെത്താന്‍ കഴിയുമോ? ക്രിക്കറ്റ് നിയമം പറയുന്നതിങ്ങനെ

Published : Nov 15, 2023, 04:31 PM IST
ആരാധകര്‍ക്ക് ആശങ്ക! ശുഭ്മാന്‍ ഗില്ലിന് ഇനി ബാറ്റിംഗിനെത്താന്‍ കഴിയുമോ? ക്രിക്കറ്റ് നിയമം പറയുന്നതിങ്ങനെ

Synopsis

ഗില്ലിന് ഇനി ബാറ്റ് ചെയ്യാന്‍ പറ്റുമോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. അത്തരം ആശങ്കകള്‍ക്ക് സ്ഥാനമില്ല. ഗില്ലിന് ഇനിയും ബാറ്റിംഗിനെത്തും. ക്രീസിലുള്ള ബാറ്റര്‍ പുറത്താവുമ്പോഴോ റിട്ടയേര്‍ഡ് ഔട്ടാവുമ്പോഴോ ഗില്ലിന് ബാറ്റിംഗിനെത്താം.

മുംബൈ: ഏകദിന ലോകകപ്പ് സെമിയില്‍ ന്യൂസിലന്‍ഡിനെതിരെ ബാറ്റ് ചെയ്യുന്നതിനിടെ ഇന്ത്യന്‍ താരം ശുഭ്മാന്‍ ഗില്‍ റിട്ടയേര്‍ഡ് ഹര്‍ട്ടായിരുന്നു. വ്യക്തിഗത സ്‌കോര്‍ 79ല്‍ നില്‍ക്കെയാണ് ഗില്‍ പുറത്തുപോകുകന്നത്. 65 പന്തുകള്‍ നേരിട്ട ഗില്‍ മുന്ന് സിക്‌സും എട്ട് ഫോറും നേടിയിരുന്നു. മുംബൈയിലെ കടുത്ത ചൂടില്‍ തളര്‍ച്ച അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഗില്‍ കറിയത്. പേശി വലിവ് ഉണ്ടാവാനും സാധ്യതയേറെയാണ്. പിന്നാലെ ശ്രേയസ് അയ്യര്‍ ക്രീസിലെത്തുകയും ചെയ്തു. 

ഗില്ലിന് ഇനി ബാറ്റ് ചെയ്യാന്‍ പറ്റുമോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. അത്തരം ആശങ്കകള്‍ക്ക് സ്ഥാനമില്ല. ഗില്ലിന് ഇനിയും ബാറ്റിംഗിനെത്തും. ക്രീസിലുള്ള ബാറ്റര്‍ പുറത്താവുമ്പോഴോ റിട്ടയേര്‍ഡ് ഔട്ടാവുമ്പോഴോ ഗില്ലിന് ബാറ്റിംഗിനെത്താം. റിട്ടയേര്‍ഡ് ഔട്ടായാല്‍ മാത്രമാണ് ബാറ്റിംഗിനെത്താന്‍ സാധിക്കാതിരിക്കുക. പരിക്ക് ഗുരുരതമെങ്കില്‍ മാത്രമെ ഗില്‍ ഇറങ്ങാതിരിക്കൂ. റിട്ടയേര്‍ഡ് ഹര്‍ട്ട് ഒരു പുതിയ കാര്യമല്ല. പേരിലുള്ളത് പോലെ ഒരു ബാറ്റര്‍ക്ക് പരിക്ക് കാരണമോ മറ്റ് ആരോഗ്യ പ്രശ്‌നങ്ങളാലോ ക്രീസില്‍ തുടരാന്‍ സാധിക്കാത്ത അവസ്ഥയില്‍ റിട്ടയേര്‍ഡ് ഹര്‍ട്ട് ആയി ഡഗ്ഔട്ടിലേക്ക് മടങ്ങാന്‍ സാധിക്കും. ഇതിന് അംപയറുടെ അനുവാദം കൂടെ ആവശ്യമെന്നാണ് എംസിസി നിയമങ്ങള്‍ വ്യക്തമാക്കുന്നു. 

ഇനി റിട്ടയേര്‍ഡ് ഔട്ട് എന്താണെന്ന് നോക്കാം. വളരെ അപൂര്‍വമായി മാത്രമാണ് റിട്ടയേര്‍ഡ് ഔട്ട് ഉപയോഗിക്കാറുള്ളത്. റിട്ടയേര്‍ഡ് ഔട്ടായി പോകുന്ന താരത്തിന് പിന്നീട് ബാറ്റ് ചെയ്യാന്‍ അവസരം ഉണ്ടാവില്ല. പരിക്ക് കാരണം പിന്നീട് കളിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ താരങ്ങള്‍ റിട്ടയേര്‍ഡ് ഔട്ടായി പോവാറുണ്ട്. ടി20 ക്രിക്കറ്റില്‍ ഇതൊരു ബാറ്റിംഗ് തന്ത്രമായും ഉപയോഗിക്കാറുണ്ട്. മത്സരത്തിന്റെ  സാഹചര്യം മനസിലാക്കി ക്രീസിലുള്ള ബാറ്ററെക്കാള്‍ മികവുള്ള മറ്റൊരു ബാറ്ററെ ഉപയോഗിക്കാറുണ്ട് ടി20 ക്രിക്കറ്റില്‍.

മുംബൈയിൽ ബാറ്റിംഗ് വെടിക്കെട്ടിന് തിരികൊളുത്തി രോഹിത്, ലോക റെക്കോർഡിട്ട് മടക്കം; പിന്നാലെ തകർത്തടിച്ച് ഗില്ലും

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

സൂര്യയെ പറഞ്ഞ് ബോധിപ്പിച്ചു; യാന്‍സനെ പുറത്താക്കിയത് സഞ്ജുവിന്റെ മാസ്റ്റര്‍ പ്ലാന്‍
ചക്രവര്‍ത്തിക്ക് നാല് വിക്കറ്റ്, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പര ഇന്ത്യക്ക്; അവസാന മത്സരത്തില്‍ ജയം 30 റണ്‍സിന്