ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനായി ചരിത്രം സൃഷ്ടിച്ച് ശുഭ്മാൻ ഗിൽ; 2000 റൺസ് നേടുന്ന ആദ്യ താരം

Published : Apr 12, 2025, 05:46 PM IST
ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനായി ചരിത്രം സൃഷ്ടിച്ച് ശുഭ്മാൻ ഗിൽ; 2000 റൺസ് നേടുന്ന ആദ്യ താരം

Synopsis

ഹാർദിക് പാണ്ഡ്യ ടീം വിട്ടതോടെയാണ് ഗുജറാത്തിൻറെ ക്യാപ്റ്റൻ സ്ഥാനത്തേയ്ക്ക് ഗിൽ എത്തിയത്. 

അഹമ്മദാബാദ്: ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിൻറെ സ്റ്റാർ ബാറ്റ്സ്മാനാണ് യുവതാരം ശുഭ്മാൻ ഗിൽ. ലക്നൗ സൂപ്പർ ജയൻറ്സിനെതിരായ മത്സരത്തിൽ 60 റൺസ് നേടിയ ഗിൽ ചരിത്രം കുറിച്ചിരിക്കുകയാണ്. ഗുജറാത്ത് ടൈറ്റൻസിന് വേണ്ടി ആദ്യമായി 2000 റൺസ് തികയ്ക്കുന്ന താരമെന്ന റെക്കോർഡാണ് ഗിൽ സ്വന്തമാക്കിയിരിക്കുന്നത്. 

2022 ലെ ഐപിഎല്ലിൽ 16 മത്സരങ്ങളിൽ നിന്ന് 483 റൺസാണ് ഗിൽ നേടിയത്. 2018ൽ അരങ്ങേറ്റം കുറിച്ച ശേഷമുള്ള ഗില്ലിൻറെ ഏറ്റവും മികച്ച ഐപിഎൽ പ്രകടനമായിരുന്നു ഇത്. 2022ലെ ഐപിഎല്ലിൽ ഫൈനലിലെത്തിയ ഗുജറാത്ത് ടൈറ്റൻസ് കരുത്തരായ രാജസ്ഥാൻ റോയൽസിനെ പരാജയപ്പെടുത്തി കിരീടം ചൂടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ 2023ൽ ഗിൽ സ്വപ്നതുല്യമായ പ്രകടനമാണ് പുറത്തെടുത്തത്. 59.33 ശരാശരിയിൽ 890 റൺസാണ് ഗിൽ അടിച്ചുകൂട്ടിയത്. 3 സെഞ്ച്വറികളും 4 അർദ്ധ സെഞ്ച്വറികളും ഗിൽ നേടിയെങ്കിലും കലാശപ്പോരാട്ടത്തിൽ  ചെന്നൈ സൂപ്പർ കിംഗ്സിന് മുന്നിൽ ഗുജരാത്ത് അടിയറവ് പറഞ്ഞു. 

2024 ലെ ഐ‌പി‌എല്ലിന് മുന്നോടിയായി ഹാർദിക് പാണ്ഡ്യ ടീം വിട്ടതോടെയാണ് ഗുജറാത്തിൻറെ ക്യാപ്റ്റൻ സ്ഥാനം ഗില്ലിന് ലഭിക്കുന്നത്. തുടർന്ന് ഈ സീസണിൽ ഗിൽ 12 മത്സരങ്ങളിൽ നിന്ന് 426 റൺസ് നേടി. 31 മത്സരങ്ങളിൽ നിന്ന് 1363 റൺസ് നേടി സായ് സുദർശനാണ് ഗുജറാത്തിന് വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ താരം. 950 റൺസുമായി ഡേവിഡ‍് മില്ലറും 833 റൺസുമായി ഹാർദിക് പാണ്ഡ്യയും 824 റൺസുമായി വൃദ്ധിമാൻ സാഹയുമാണ് ഇരുവർക്കും പിന്നിലുള്ളത്. 

READ MORE: ധോണിയുടെ മഞ്ഞപ്പടയെ എഴുതിത്തള്ളാൻ വരട്ടെ; ചെന്നൈയുടെ പ്ലേ ഓഫ് സാധ്യതകൾ അസ്തമിച്ചിട്ടില്ല

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'സഞ്ജു ഓപ്പണിംഗ് റോളില്‍ തിരിച്ചെത്തിയാല്‍ തിളങ്ങാനാവില്ല'; കാരണം വ്യക്തമാക്കി ഇര്‍ഫാന്‍ പത്താന്‍
ഒരൊറ്റ ജയം, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഇന്ത്യയെ പിന്തള്ളി ന്യൂസിലന്‍ഡ്