സെഞ്ചുറിയുമായി ഗില്‍, ഫിഫ്റ്റിയടിച്ച് കോലി; അഹമ്മദാബാദ് ടെസ്റ്റില്‍ ഇഞ്ചോടിഞ്ച് പോരാട്ടം

Published : Mar 11, 2023, 05:07 PM ISTUpdated : Mar 11, 2023, 05:09 PM IST
സെഞ്ചുറിയുമായി ഗില്‍, ഫിഫ്റ്റിയടിച്ച് കോലി; അഹമ്മദാബാദ് ടെസ്റ്റില്‍ ഇഞ്ചോടിഞ്ച് പോരാട്ടം

Synopsis

ഓപ്പണിംഗ് വിക്കറ്റില്‍ 74 റണ്‍സിന്‍റെ കൂട്ടുകെട്ട് ഉയര്‍ത്തിയശേഷം ക്യാപ്റ്റന്‍ രോഹിത് ശര്‍മ(35) മടങ്ങിയത്. കുനെമാനിന്‍റെ പന്തില്‍ ഷോര്‍ട്ട് കവറില്‍ മര്‍നസ് ലബുഷെയ്‌നിന് ക്യാച്ച് നല്‍കിയാണ് രോഹിത്പുറത്തായത്.

അഹമ്മദാബാദ്: അഹമ്മദാബാദ് ക്രിക്കറ്റ് ടെസ്റ്റില്‍ ശുഭ്മാന്‍ ഗില്ലിന്‍റെ സെഞ്ചുറിയുടെയും വിരാട് കോലിയുടെ അര്‍ധസെഞ്ചുറിയുടെയും കരുത്തില്‍ ഓസ്‌ട്രേലിയക്കെതിരെ തിരിച്ചടിച്ച് ഇന്ത്യ. ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 480 റണ്‍സിന് മറുപടിയായി മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 289 റണ്‍സെന്ന നിലയിലാണ്. 59 റണ്‍സുമായി വിരാട് കോലിയും 16 റണ്‍സോടെ രവീന്ദ്ര ജഡേജയും ക്രീസില്‍. ആദ്യ സെഷനില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും ചായക്ക് പിരിയുന്നതിന് തൊട്ടു മുമ്പ് ചേതേശ്വര്‍ പൂജാരയുടെയും അവസാന സെഷനില്‍ ശുഭ്മാന്‍ ഗില്ലിന്‍റെയും വിക്കറ്റുകളാണ് ഇന്ത്യക്ക് മൂന്നാം ദിനം നഷ്ടമായത്. ഏഴ് വിക്കറ്റും രണ്ട് ദിവസവും ശേഷിക്കെ ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറിനൊപ്പമെത്താല്‍ ഇന്ത്യക്കിനിയും 191 റണ്‍സ് കൂടി വേണം.

നല്ല തുടക്കം മുതലാക്കാതെ രോഹിത്തും പൂജാരയും, പിന്നെ ഗില്ലാട്ടം, ഫോമിലായി കിംഗ് കോലി

ഓപ്പണിംഗ് വിക്കറ്റില്‍ 74 റണ്‍സിന്‍റെ കൂട്ടുകെട്ട് ഉയര്‍ത്തിയശേഷം ക്യാപ്റ്റന്‍ രോഹിത് ശര്‍മ(35) മടങ്ങിയത്. കുനെമാനിന്‍റെ പന്തില്‍ ഷോര്‍ട്ട് കവറില്‍ മര്‍നസ് ലബുഷെയ്‌നിന് ക്യാച്ച് നല്‍കിയാണ് രോഹിത്പുറത്തായത്. ഒരു സിക്‌സും മൂന്ന് ഫോറും അടങ്ങുന്നതായിരുന്നു രോഹിത്തിന്‍റെ ഇന്നിംഗ്‌സ്. രോഹിത് മടങ്ങിയത് ആദ്യ സെഷനില്‍ ഇന്ത്യക്ക് തിരിച്ചടിയായെങ്കില്‍ ലഞ്ചിനുശേഷം ഗില്ലും പൂജാരയും ചേര്‍ന്ന് ഓസ്ട്രേലിയയുടെ പ്രതീക്ഷകള്‍ ബൗണ്ടറി കടത്തി. 90 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തിയ ഗില്‍ 194 പന്തില്‍ തന്‍റെ രണ്ടാം ടെസ്റ്റ് സെഞ്ചുറി കുറിച്ചു. ഗില്‍ സെഞ്ചുറി തികച്ചതിന് പിന്നാലെ ഇന്ത്യക്ക് പൂജാരയുടെ വിക്കറ്റ് നഷ്ടമായി. മര്‍ഫിയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയാണ് പൂജാര പുറത്തായത്. 121 പന്ത് നേരിട്ട പൂജാര 42 റണ്‍സെടുത്ത് മടങ്ങി. രണ്ടാം വിക്കറ്റില്‍ ഗില്ലിനൊപ്പം 113 റണ്‍സിന്‍റെ കൂട്ടുകെട്ട് ഉയര്‍ത്തിയശേഷമാണ് പൂജാര മടങ്ങിയത്.

പൂജാര മടങ്ങിയശേഷമെത്തി വിരാട് കോലിക്കൊപ്പവും 58 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തിയ ഗില്ലിനെ നേഥന്‍ ലിയോണിനെ അവസാന സെഷനില്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി. 235 പന്തില്‍ 128 റണ്‍സടിച്ചാണ് ഗില്‍ പുറത്തായത്. 12 ബൗണ്ടറിയും ഒരു സിക്സും പറത്തിയാണ് 128 റണ്‍സെടുത്തത്. ഗില്‍ പുറത്തായശേഷം ക്രീസിലെത്തിയ ജഡേജ അമിത പ്രതിരോധത്തിലേക്ക് വലിഞ്ഞതോടെ ഇന്ത്യന്‍ സ്കോറിംഗ് പതുക്കെയായി.

107 പന്തില്‍ വിരാട് കോലി അര്‍ധസെഞ്ചുറി തികച്ചു. 2022 ജനുവരിക്കുശേഷം ടെസ്റ്റില്‍ കോലിയുടെ ആദ്യ അര്‍ധ സെഞ്ചുറിയാണിത്. 16 ഇന്നിംഗ്സുകള്‍ക്കുശേഷമാണ് കോലി ടെസ്റ്റില്‍ അര്‍ധസെഞ്ചുറി നേടുന്നത്. കോലിയുടെ 12 വര്‍ഷം നീണ്ട കരിയറില്‍ രണ്ട് അര്‍ധസെഞ്ചുറികള്‍ തമ്മിലുള്ള ഏറ്റവും ദൈര്‍ഘ്യമേറിയ കാലയളവാണിത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

പൊരുതിയത് തിലക് വര്‍മ മാത്രം, അടിതെറ്റി വീണ് ഇന്ത്യ, രണ്ടാം ടി20യില്‍ വമ്പന്‍ ജയവുമായി ദക്ഷിണാഫ്രിക്ക, പരമ്പരയില്‍ ഒപ്പം
തുടര്‍ച്ചയായി നാലെണ്ണമടക്കം ഒരോവറില്‍ എറിഞ്ഞത് 7 വൈഡുകള്‍, അര്‍ഷ്ദീപിനെതിരെ രോഷമടക്കാനാവാതെ ഗംഭീര്‍