
അഹമ്മദാബാദ്: ഓസ്ട്രേലിയക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിക്കുനേര ജയ് ശ്രീറാം വിളികളുമായി ഒരു വിഭാഗം ആരാധകര്‍. ടെസ്റ്റിന്‍റെ ആദ്യ ദിനം മത്സരം തുടങ്ങുന്നതിന് തൊട്ടു മുമ്പ് ഇന്ത്യന്‍ താരങ്ങള്‍ ബൗണ്ടറി ലൈനിന് സമീപം ഫീല്‍ഡ് ചെയ്യുമ്പോഴായിരുന്നു ഗ്യാലറിയില്‍ നിന്ന് ആരാധകര്‍ ഇന്ത്യന്‍ താരങ്ങളെ ആദ്യം പേരെടുത്ത് വിളിച്ചത്. സൂര്യകുമാര്‍ യാദവിനെ പേരെടുത്ത് വിളിച്ച ആരാധകര്‍ക്കു നേരെ സൂര്യ കൈയുയര്‍ത്തി കാണിച്ച് പ്രത്യഭിവാദ്യം ചെയ്തു. പിന്നാലെ ആരാധകര്‍ ഉച്ചത്തില്‍ ജയ് ശ്രീറാം വിളിച്ചു.
അതിനുശേഷമാണ് മുഹമ്മദ് ഷമിയുടെ പേരെടുത്ത് വിളിച്ച് ജയ് ശ്രീറാം വിളിച്ചത്. ആരാധകരുടെ പെരുമാറ്റത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. ഇന്ത്യയുടെ ഓസ്ട്രേലിയയുടെയും പ്രധാനമന്ത്രിമാര്‍ ടെസ്റ്റിന്‍റെ ആദ്യ ദിനം സ്റ്റേഡിയത്തിലെത്തിയിരുന്നു. പ്രത്യേക വാഹനത്തില്‍ ഗ്രൗണ്ടിനെ വലംവെച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്‍റണി ആല്‍ബനീസും കാണികളെ അഭിവാദ്യം ചെയ്യുകയും ഇരു ടീമിലെയും കളിക്കാരെയും പരിചയപ്പെടുകയും ഗ്രൗണ്ടിലിറങ്ങി കളിക്കാര്‍ക്കൊപ്പം ദേശീയ ഗാനം പാടുകയും ചെയ്തിരുന്നു.
ഇതിനുശേഷം ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്തിന് ആന്‍റണി ആല്‍ബനീസും പുതിയ ടെസ്റ്റ് ക്യാപ് സമ്മാനിച്ചിരുന്നു. വിഐപി ഗ്യാലറിയിലിരുന്ന് കുറച്ചു നേരം മത്സരം കണ്ടശേഷമാണ് ഇരുപ്രധാനമന്ത്രിമാരും മടങ്ങിയത്. ഇതിന് പിന്നാലെ കളിക്കാര്‍ ഗ്രൗണ്ടിലേക്ക് ഇറങ്ങാന്‍ നില്‍ക്കുമ്പോഴാണ് ഗ്യാലറിയില്‍ നിന്ന് ജയ് ശ്രീറാം വിളികള്‍ ഉയര്‍ന്നത് എന്നാണ് പുറത്തുവരുന്ന വീഡിയോകളില്‍ നിന്ന് മനസിലാവുന്നത്.
ഗില്ലിന് ഇതില്‍ക്കൂടുതല്‍ എന്ത് വേണം; ഏറ്റവും സന്തോഷവാന്‍ കിംഗ് കോലി- വീഡിയോ
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ ഉസ്മാന്‍ ഖവാജയുടെയും കാമറൂണ്‍ ഗ്രീനിന്‍റെയും സെഞ്ചുറികളുടെ കരുത്തില്‍ ഒന്നാം ഇന്നിംഗ്സില്‍ 480 റണ്‍സടിച്ചിരുന്നു. മറുപടി ബാറ്റിംഗ് തുടങ്ങിയ ഇന്ത്യ ശുഭ്മാന്‍ ഗില്ലിന്‍റെ സെഞ്ചുറിയുടെ കരുത്തില്‍ തിരിച്ചടിക്കുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!