എതിർ ടീമില്‍ നിന്ന് സ്വന്തം ടീമിലെടുക്കാന്‍ ആഗ്രഹിക്കുന്ന ഒരേയൊരു താരത്തിന്‍റെ പേരുമായി ഗില്ലും പാട്ടീദാറും ഇഷാൻ കിഷനും

Published : Apr 10, 2026, 10:05 PM ISTUpdated : Apr 10, 2026, 10:11 PM IST
Gill-Kishan-Patidar

Synopsis

സ്റ്റാർ സ്പോർട്സിന് നൽകിയ അഭിമുഖത്തിൽ മറ്റൊരു ടീമിൽ നിന്ന് ഏത് ഇന്ത്യൻ താരത്തെയാണ് ഗുജറാത്ത് ടൈറ്റൻസിൽ എത്തിക്കാൻ ആഗ്രഹിക്കുന്നത് എന്ന ചോദ്യത്തിന് ഗില്ലിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല.

ബംഗളൂരു: ഐപിഎല്ലിൽ എതിര്‍ ടീമില്‍ നിന്ന് സ്വന്തം ടീമിലെത്തിക്കാന്‍ ആഗ്രഹിക്കുന്ന യുവതാരത്തെ തെരഞ്ഞെടുത്ത് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു നായകന്‍ രജത് പാട്ടീദാറും ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ശുഭ്മാന്‍ ഗില്ലും സണ്‍റൈസേഴ്സ് ഹൈദരാബാദ് നായകന്‍ ഇഷാന്‍ കിഷനും. തുടര്‍ച്ചയായ രണ്ടാം സീസണിലും ആരാധകരെ വിസ്മയിപ്പിക്കുന്ന രാജസ്ഥാന്‍ റോയല്‍സിന്‍റെ 15-കാരൻ വൈഭവ് സൂര്യവംശിയാണ് മൂന്ന് പേരും ടീമിലെത്തിക്കാന്‍ ആഗ്രഹിക്കുന്ന യുവതാരമായി തെരഞ്ഞെടുത്തത്.

സ്റ്റാർ സ്പോർട്സിന് നൽകിയ അഭിമുഖത്തിൽ മറ്റൊരു ടീമിൽ നിന്ന് ഏത് ഇന്ത്യൻ താരത്തെയാണ് ഗുജറാത്ത് ടൈറ്റൻസിൽ എത്തിക്കാൻ ആഗ്രഹിക്കുന്നത് എന്ന ചോദ്യത്തിന് ഗില്ലിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. രാജസ്ഥാന്‍റെ യുവ ഓപ്പണർ വൈഭവ് സൂര്യവംശിയുടെ പേരാണ് ഗിൽ നിർദ്ദേശിച്ചത്. ഈ സീസണിൽ കളിച്ച മൂന്ന് മത്സരങ്ങളിലും തകർപ്പൻ പ്രകടനമാണ് വൈഭവ് പുറത്തെടുത്തത്. 52, 31, 39 എന്നിങ്ങനെയാണ് വൈഭവിന്‍റെ പ്രകടനം. ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരെ വെറും 15 പന്തിൽ അർദ്ധ സെഞ്ച്വറി നേടി വൈഭവ് റെക്കോർഡിട്ടിരുന്നു.

സൺറൈസേഴ്‌സ് ഹൈദരാബാദിനെ നയിക്കുന്ന ഇഷാൻ കിഷനും വൈഭവിന്‍റെ ആരാധകനായി മാറിക്കഴിഞ്ഞു. ഹൈദരാബാദിന്റെ ആക്രമണ ശൈലിക്ക് ഏറ്റവും അനുയോജ്യനായ താരം വൈഭവായിരിക്കുമെന്ന് ഇഷാൻ പറയുന്നു. വൈഭവ് സൂര്യവംശി ഞങ്ങളുടെ ടീമിലേക്ക് വരികയാണെങ്കിൽ അത് ഗംഭീരമായിരിക്കും. ഞങ്ങളുടെ ടീമിന്‍റെ കളിയുമായി അവന് പെട്ടെന്ന് പൊരുത്തപ്പെടാൻ സാധിക്കും. ഓപ്പണിംഗിൽ വൈഭവ് അടിച്ചുതകർക്കുന്നത് കാണാൻ നല്ല ഭംഗിയാണ്- ഇഷാൻ കിഷൻ പറഞ്ഞു. മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ ജസ്പ്രീത് ബുമ്രയെ രണ്ട് തവണ സിക്സറിന് പറത്തിയാണ് വൈഭവ് ഏവരെയും ഞെട്ടിച്ചത്. വെറും 14 പന്തിൽ നിന്നാണ് താരം അന്ന് 39 റൺസ് അടിച്ചുകൂട്ടിയത്.

മറ്റൊരു ടീമില്‍ നിന്ന് സ്വന്തം ടീമിലെത്തിക്കാന്‍ ആഗ്രഹിക്കുന്ന താരമാരാണെന്ന ചോദ്യത്തിന് ആര്‍സിബി നായകന്‍ രജത് പാട്ടീദാറിനും ഒട്ടും ആലോചിക്കേണ്ടിവന്നില്ല. പാട്ടീദാറും വൈഭവിന്‍റെ പേരാണ് നിര്‍ദേശിച്ചത്. കഴിഞ്ഞ വർഷം നടന്ന മെഗാ താര ലേലത്തിലൂടെയാണ് രാജസ്ഥാൻ റോയൽസ് വൈഭവിനെ 1.1 കോടിക്ക് ടീമിലെത്തിച്ചത്. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായ വൈഭവ്, ഈ സീസണില്‍ 49 പന്തിൽ നിന്ന് 122 റൺസാണ് ഇതുവരെ അടിച്ചെടുത്തത്. നേടിയതില്‍ 87 ശതമാനം റൺസും ബൗണ്ടറികളിലൂടെയാണ്.

 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

റോയല്‍ പോരാട്ടത്തില്‍ ടോസ് ഭാഗ്യം രാജസ്ഥാനൊപ്പം, ആര്‍സിബി ടീമില്‍ ജോഷ് ഹേസല്‍വുഡ് തിരിച്ചെത്തി, രാജസ്ഥാന്‍ ടീമിലും മാറ്റം
ചെന്നൈക്ക് സന്തോഷവാര്‍ത്ത; ഡല്‍ഹിക്കെതിരെ വെടിക്കെട്ട് താരം കളിക്കും, ധോണിയുടെ തിരിച്ചുവരവില്‍ തീരുമാനമായി