ന്യൂസിലന്‍ഡിനെതിരെ ഇന്ത്യ എ ടീമിനെ ഗില്‍ നയിക്കും, സഞ്ജുവിന് ഇടമില്ല! കാത്തുവച്ചത് ലോകകപ്പ് ടീമിലേക്ക്?

Published : Aug 21, 2022, 11:48 AM ISTUpdated : Aug 24, 2022, 07:44 PM IST
ന്യൂസിലന്‍ഡിനെതിരെ ഇന്ത്യ എ ടീമിനെ ഗില്‍ നയിക്കും, സഞ്ജുവിന് ഇടമില്ല! കാത്തുവച്ചത് ലോകകപ്പ് ടീമിലേക്ക്?

Synopsis

സെപ്റ്റംബര്‍ 20 മുതല്‍ 25 വരെയാണ് ഇന്ത്യ നാട്ടില്‍ ഓസ്‌ട്രേലിയക്കെതിരെ ടി20 പരമ്പര കളിക്കുന്നത്. ശേഷം ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന- ടി20 പരമ്പര സെപ്റ്റംബര്‍ 28ന് ആരംഭിക്കും. ഈ മത്സരങ്ങളില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ട്.

മുംബൈ: ന്യൂസിലന്‍ഡിനെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യ എ ടീമിനെ ശുഭ്മാന്‍ ഗില്‍ നയിക്കും. മൂന്ന് വീതം ചതുര്‍ദിന മത്സരങ്ങളും ഏകദിനങ്ങളുമാണ് ഇന്ത്യ ന്യൂസിലന്‍ഡ് എയ്‌ക്കെതിരെ കളിക്കുക. സെപ്റ്റംബര്‍ ഒന്ന് മുതലാണ് പരമ്പര ആരംഭിക്കുക. മലയാളി താരം സഞ്ജു സാംസണെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഏതാണ്ട് ഈ സമയത്ത് തന്നെയാണ് ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നിവര്‍ക്കെതിരായ ടി20 പരമ്പര നടക്കുന്നത്. പരമ്പരയ്ക്കുള്ള ടീമില്‍ സഞ്ജു ഉള്‍പ്പെടാന്‍ സാധ്യതയുണ്ട്. അതുകൊണ്ടാകാം സഞ്ജുവിനെ മാറ്റി നിര്‍ത്തിയതെന്ന സൂചനയുണ്ട്.

സെപ്റ്റംബര്‍ 20 മുതല്‍ 25 വരെയാണ് ഇന്ത്യ നാട്ടില്‍ ഓസ്‌ട്രേലിയക്കെതിരെ ടി20 പരമ്പര കളിക്കുന്നത്. ശേഷം ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന- ടി20 പരമ്പര സെപ്റ്റംബര്‍ 28ന് ആരംഭിക്കും. ഈ മത്സരങ്ങളില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ട്. അവിടെ തിളങ്ങിയാല്‍ ഒക്ടോബറില്‍ ഓസ്‌ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്കു വിളി വരും. സിംബാബ്‌വെക്കെതിരെ രണ്ടാം ഏകദിനത്തില്‍ തിളങ്ങിയതിനാല്‍ സെലക്റ്റര്‍മാര്‍ക്ക് സഞ്ജുവിനെ തള്ളാനാവില്ല.

അതേസമയം, ചതുര്‍ദിന മത്സരത്തിനുള്ള ടീമില്‍ കേരള രഞ്ജി താരം ജലജ് സക്‌സേന ഇടം കണ്ടെത്തി. മുംബൈ ഓപ്പണര്‍ യഷസ്വി ജയ്‌സ്വാളും ടീമിലുണ്ട്. ആഭ്യന്തര സീസണില്‍ തകര്‍പ്പന്‍ ഫോമിലുള്ള സര്‍ഫറാസ് ഖാന്‍, ഓള്‍റൗണ്ടര്‍ വാഷിംഗ്ടണ്‍ സുന്ദര്‍, വിക്കറ്റ് കീപ്പര്‍ കെ എസ് ഭരത് എന്നിവരും ടീമിലുണ്ട്. അതേസയമം, പൃഥ്വി ഷായ്ക്ക് ടീമില്‍ ഇടം കണ്ടെത്താനായില്ല. എന്നാല്‍ ഏകദിന ടീമില്‍ മുംബൈ ഓപ്പണറുണ്ട്. വെറ്ററന്‍ താരം അജിന്‍ക്യ രഹാനെയും ടീമിലില്ല. ഹനുമ വിഹാരി ടീമിലെത്തി. 

ധോണിക്ക് പോലും അവകാശപ്പെടാനില്ല! സിംബാബ്‌വെക്കെതിരെ അപൂര്‍വ റെക്കോര്‍ഡ് സ്വന്തമാക്കി സഞ്ജു

ചതുര്‍ദിന മത്സരത്തിനുള്ള ടീം: ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), യഷ് ദുബെ, ഹനുമ വിഹാരി, രജത് പടിദാര്‍, സര്‍ഫറാസ് ഖാന്‍, വാഷിംഗ്ടണ്‍ സുന്ദര്‍, കെ എസ് ഭരത് (വിക്കറ്റ് കീപ്പര്‍), ഷംസ് മുലാനി, ജലജ് സക്‌സേന, ഷാര്‍ദുല്‍ ഠാക്കൂര്‍, മുഹമ്മദ് സിറാജ്, യശസ്വി ജയ്‌സ്വാള്‍, ശുഭം ശര്‍മ, അക്‌സര്‍ വഡ്ക്കര്‍, ഷഹ്ബാസ് അഹ്മ്മദ്, മണിശങ്കര്‍ മുറസിംഗ്.

സീനിയര്‍ ടീമില്‍ കളിക്കുന്ന ഇഷാന്‍ കിഷന്‍, റിതുരാജ് ഗെയ്കവാദ്, വിഹാരി, സുന്ദര്‍, പ്രസിദ്ധ് കൃഷ്ണ, സിറാജ്, വെങ്കടേഷ് അയ്യര്‍ എന്നിവര്‍ ഏകദിന ടീമിലും ഇടം കണ്ടെത്തി. അതേസമയം, ശ്രേയസ് അയ്യരെ ടീമിലേക്ക് പരിഗണിച്ചില്ല. ഭരത് തന്നെയാണ് ഏകദിന ടീമിലേയും വിക്കറ്റ് കീപ്പര്‍.

ജാഡ ഒട്ടുമില്ല! മുംബൈ നഗരത്തിലൂടെ സ്‌കൂട്ടറില്‍ ചുറ്റിയടിച്ച് വിരാട് കോലിയും ഭാര്യ അനുഷ്‌കയും- വീഡിയോ വൈറല്‍

ഏകദിന ടീം: ശുഭ്മാന്‍ ഗില്‍, പൃഥ്വി ഷാ, റിതുരാജ് ഗെയ്കവാദ്, ഹനുമ വിഹാരി, ഇഷാന്‍ കിഷന്‍, ഋഷി ധവാന്‍, വാഷിംഗ്ടണ്‍ സുന്ദര്‍, പ്രവീണ്‍ ദുബെ, മായങ്ക് മര്‍കണ്ഡെ, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്, കെ എസ് ഭരത്, വെങ്കടേഷ് അയ്യര്‍, പുല്‍കിത് നരംഗ്, രാഹുല്‍ ചാഹര്‍, യഷ് ദയാല്‍.
 

PREV
Read more Articles on
click me!

Recommended Stories

കോലിയോ ബുംറയോ രോഹിതോ അല്ല! 2025 ൽ പാകിസ്ഥാനികൾ ഏറ്റവുമധികം തിരഞ്ഞത് ആരെയെന്നറിയുമോ? ഒറ്റ ഉത്തരം, അഭിഷേക് ശർമ്മ
മുഷ്താഖ് അലി ടി20: പ്രാഥമിക ഘട്ടം കഴിയുമ്പോള്‍ റണ്‍വേട്ടയില്‍ ഒന്നാമനായി കുനാല്‍ ചന്ദേല, സഞ്ജു 23-ാം സ്ഥാനത്ത്