സിനിമയില്‍ നിന്ന് നീണ്ട ഇടവേളയെടുത്തിരിക്കുകയാണ് അനുഷ്‌ക. ആദ്യ കുഞ്ഞ് ജനിച്ച ശേഷമാണ് അനുഷ്‌ക ഇടവേളയെടുത്തത്. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ വേണ്ടിയായിരുന്നിത്.
മുംബൈ: മുംബൈ നഗരത്തിലൂടെ സ്‌കൂട്ടറില്‍ ചുറ്റി ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലിയും ഭാര്യ അനുഷ്‌ക ശര്‍മയും. ഇരുവരും കറങ്ങുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. കറുത്ത ടി ഷര്‍ട്ടും പാന്റും അണിഞ്ഞായിരുന്നു അനുഷ്‌ക. പച്ച ഷര്‍ട്ടും കറുത്ത പാന്റുമായിരുന്ന കോലിയുടെ വേഷം. പാപ്പരാസികള്‍ പിന്തുടരും മുമ്പ് ഇരുവരും വേഗത്തില്‍ വീട്ടിലെത്തുകയായിരുന്നു. വീഡിയോ കാണാം...
സിനിമയില്‍ നിന്ന് നീണ്ട ഇടവേളയെടുത്തിരിക്കുകയാണ് അനുഷ്‌ക. ആദ്യ കുഞ്ഞ് ജനിച്ച ശേഷമാണ് അനുഷ്‌ക ഇടവേളയെടുത്തത്. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ വേണ്ടിയായിരുന്നിത്. ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് താരം ജുലന്‍ ഗോസ്വാമിയുടെ ബയോ പിക്കിലാണ് അനുഷ്‌ക ഇനി അഭിനയിക്കുക. 2018ല്‍ റിലീസായ സീറോയിലാണ് അനുഷ്‌ക അവസാനമായി അഭിനയിച്ചത്.
ഏഷ്യാകപ്പിനുള്ള ഒരുക്കത്തിലാണ് വിരാട് കോലി. മോശം ഫോമിലൂടെ കടന്നുപോകുന്ന കോലി. ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം ഇന്ത്യന്‍ ടീമില്‍ കളിച്ചിട്ടില്ല. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ നിന്നും പിന്നാലെ നടന്ന സിംബാബ്‌വെ പര്യടനത്തിലും അദ്ദേഹത്തിന് വിശ്രമം അനുവദിച്ചു. ചെറിയ ഇടവേളയെടുത്തത് കോലിക്ക് ഗുണം ചെയ്യുമെന്നും താരത്തിന് ഫോമിലേക്ക് തിരിച്ചെത്താന്‍ കഴിയുമെന്നുമാണ് ആരാധകരുടെ പ്രതീക്ഷ. ഈ മാസം 28ന് പാകിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.
ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍(വൈസ് ക്യാപ്റ്റന്‍), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), ദിനേശ് കാര്‍ത്തിക്(വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, യുസ്വേന്ദ്ര ചാഹല്‍, രവി ബിഷ്ണോയി, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിംഗ്, ആവേശ് ഖാന്‍. സ്റ്റാന്‍ഡ്ബൈ: ശ്രേയസ് അയ്യര്‍, അക്സര്‍ പട്ടേല്‍, ദീപക് ചാഹര്‍.
