
രാജ്കോട്ട്: ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ ക്യാപ്റ്റനായി നിരാശപ്പെടുത്തിയ ശുഭ്മാന്‍ ഗില്ലിന് രഞ്ജി ട്രോഫിയിലും രക്ഷയില്ല. സൗരാഷ്രക്കെതിരായ രഞ്ജി മത്സരത്തില്‍ അഞ്ചാം നമ്പറില്‍ ക്രീസിലിറങ്ങിയ ഗില്‍ രണ്ട് പന്ത് നേരിട്ട് റണ്ണെടുക്കതെ പുറത്തായി. പാര്‍ത്ഥ് ഭട്ടിന്‍റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി പുറത്തായി.
ആദ്യം ബാറ്റ് ചെയ്ത സൗരാഷ്ട്ര 172 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ പഞ്ചാബ് 139 റണ്‍സിന് ഓള്‍ ഔട്ടായി 33 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങുകയും ചെയ്തു. 44 റണ്‍സെടുത്ത പ്രഭ്‌സിമ്രാന്‍ സിംഗും 35 റണ്‍സെടുത്ത അൻമോല്‍പ്രീത് സിംഗും 23 റണ്‍സെടുത്ത ഉദയ് ശരണും മാത്രമാണ് പഞ്ചാബിനായി പൊരുതിയത്. സൗരാഷ്ട്രക്കായി പാര്‍ത്ഥ് ഭട്ട് 33 റണ്‍സിന് അഞ്ച് വിക്കറ്റെടുത്തപ്പോള്‍ രവീന്ദ്ര ജഡേജ രണ്ട് വിക്കറ്റെടുത്തു.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത സൗരാഷ്ട്ര 172 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ മോശം ഫോമിന്‍റെ പേരില്‍ വിമര്‍ശനങ്ങൾക്ക് നടുവില്‍ നില്‍ക്കുന്ന ഇന്ത്യൻ താരം രവീന്ദ്ര ജഡേജക്ക് ഇത്തവണയും ബാറ്റിംഗില്‍ തിളങ്ങാനായില്ല. സൗരാഷ്ട്രക്കായി അഞ്ചാമനായി ക്രീസിലിറങ്ങിയ ജഡേജ ആറ് പന്തില്‍ ഏഴ് റണ്‍സെടുത്ത് പുറത്തായി. പഞ്ചാബിന് വേണ്ടി ഹര്‍പ്രീത് ബ്രാര്‍ 38 റണ്‍സ് വഴങ്ങി ആറ് വിക്കറ്റെടുത്തപ്പോള്‍ ജാസ് ഇന്ദര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!