ഇഷാന്‍ കിഷന്റെ ടൈം! രണ്ടാം മത്സരത്തിലും ശുഭ്മാന്‍ ഗില്‍ കളിക്കില്ല; മുഹമ്മദ് ഷമി തിരിച്ചെത്തിയേക്കും

Published : Oct 09, 2023, 05:09 PM IST
ഇഷാന്‍ കിഷന്റെ ടൈം! രണ്ടാം മത്സരത്തിലും ശുഭ്മാന്‍ ഗില്‍ കളിക്കില്ല; മുഹമ്മദ് ഷമി തിരിച്ചെത്തിയേക്കും

Synopsis

അഫ്ഗാനെതിരെ ഇഷാന്‍ ഓപ്പണറായി തുടരും. ഓസ്‌ട്രേലിയക്കെതിരായ മത്സരത്തില്‍ കിഷന്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായിരുന്നു. ഓസ്‌ട്രേലിയക്കെതിരെ കളിച്ച ബാറ്റര്‍മാര്‍ എല്ലാവരും അഫ്ഗാനിസ്ഥാനെതിരെ തുടരും.

ദില്ലി: ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ രണ്ടാം മത്സരത്തിലും ശുഭ്മാന്‍ ഗില്‍ കളിക്കില്ല. ബുധനാഴ്ച്ച ദില്ലി, അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലാണ് ഇന്ത്യയുടെ രണ്ടാം മത്സരം. ഗില്‍ ഇന്ത്യന്‍ ടീമിനൊപ്പം ദില്ലിയിലേക്ക് യാത്ര ചെയ്തിട്ടില്ലെന്നും ബിസിസിഐ ഔദ്യോഗിക വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. ഡെങ്കിപ്പനിയെ തുടര്‍ന്ന് ഗില്‍ ഓസ്‌ട്രേലിയക്കെതിരെ ആദ്യ മത്സരം കളിച്ചിരുന്നില്ല. താരം ഡെങ്കിയില്‍ നിന്ന് പൂര്‍ണമോചിതനായിട്ടില്ല. പകരം ഇഷാന്‍ കിഷനാണ് കളിച്ചിരുന്നത്.

അഫ്ഗാനെതിരെ ഇഷാന്‍ ഓപ്പണറായി തുടരും. ഓസ്‌ട്രേലിയക്കെതിരായ മത്സരത്തില്‍ കിഷന്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായിരുന്നു. ഓസ്‌ട്രേലിയക്കെതിരെ കളിച്ച ബാറ്റര്‍മാര്‍ എല്ലാവരും അഫ്ഗാനിസ്ഥാനെതിരെ തുടരും. എന്നാല്‍ ബൗളിംഗ് ഡിപ്പാര്‍ട്ട്‌മെന്റില്‍ മാറ്റം വന്നേക്കാം. മുഹമ്മദ് ഷമിയെ ടീമില്‍ ഉള്‍പ്പെടുത്താന്‍ സാധ്യതയേറെയാണ്. അങ്ങനെ വന്നാല്‍ ആര്‍ അശ്വിനോ കുല്‍ദീപ് യാദവോ പുറത്തിരുന്നേക്കും. ദില്ലിയില്‍ നടന്ന ആദ്യ ആദ്യ മത്സരത്തില്‍ ശ്രീലങ്കന്‍ സ്പിന്നര്‍ അടിമേടിച്ചിരുന്നു. ദക്ഷിണാഫ്രിക്കയുടെ കേശവ് മഹാരാജ് 62 റണ്‍സ് വഴങ്ങിയിരുന്നു. രണ്ട് വിക്കറ്റും വീഴ്്ത്തി. 

അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യയുടെ സാധ്യതാ ഇലവന്‍: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍ / മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, ജസ്പ്രിത് ബുമ്ര. 

അതേസമയം, ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യ വിജയം സ്വന്തമാക്കിയിരുന്നു. ചെന്നൈ, ചിദംബരം സ്‌റ്റേഡിയത്തില്‍ ആറ് വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്. ടോസ് നേടി ബാറ്റിംഗിനെത്തിയ ഓസീസ് 49.3 ഓവറില്‍ 199ന് എല്ലാവരും പുറത്തായി. മൂന്ന് വിക്കറ്റ് നേടിയ രവീന്ദ്ര ജഡേജ, രണ്ട് വിക്കറ്റ് വീതം നേടിയ കുല്‍ദീപ് യാദവ്, ജസ്പ്രിത് ബുമ്ര എന്നിവരാണ് ഓസീസിനെ തകര്‍ത്തത്. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 41.2 ഓവറില്‍ ലക്ഷ്യം മറികടന്നു. രണ്ട് റണ്‍സിന് ഇന്ത്യക്ക് മൂന്ന് വിക്കറ്റ് നഷ്ടമായെങ്കിലും വിരാട് കോലി (85), കെ എല്‍ രാഹുല്‍ (പുറത്താവാതെ 97) എന്നിവരുടെ ഇന്നിംഗ്‌സ് ഇന്ത്യയെ വിജയിപ്പിച്ചു.

PREV
click me!

Recommended Stories

കൂച്ച് ബെഹാര്‍ ട്രോഫി: മുഹമ്മദ് ഇനാന് അഞ്ച് വിക്കറ്റ്; കേരളത്തിനെതിരെ ജാര്‍ഖണ്ഡ് 206 റണ്‍സിന് പുറത്ത്
എന്തുകൊണ്ട് റിങ്കു സിംഗിനെ ടീമില്‍ നിന്നൊഴിവാക്കി? കൂടുതലൊന്നും പ്രതികരിക്കാതെ സൂര്യകുമാര്‍ യാദവ്