
വിശാഖപട്ടണം: അടുത്തകാലത്തായി ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങള്‍ നേരിട്ട താരമാണ് ശുഭ്മാന്‍ ഗില്‍. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാ ടെസ്റ്റ് പരമ്പരയില്‍ സമ്പൂര്‍ണ പരാജയമായിരുന്നു താരം. ഇംണ്ടിനെതിരെ ഹൈദരാബാദില്‍ നടന്ന ആദ്യ ടെസ്റ്റില്‍ രണ്ട് ഇന്നിംഗ്‌സിലും ഗില്‍ നിരാശപ്പെടുത്തി. ആദ്യ ഇന്നിംഗ്‌സില്‍ 23 റണ്‍സാണ് നേടിയത്. രണ്ടാം ഇന്നിംഗ്‌സിലാവട്ടെ റണ്‍സൊന്നുമെടുക്കാന്‍ സാധിച്ചതുമില്ല. രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സില്‍ 34ന് പുറത്തായി.
ഇതോടെ വിമര്‍ശനങ്ങള്‍ ശക്തമായി. അടുത്ത ടെസ്റ്റില്‍ കളിപ്പിക്കരുതെന്ന വാദം വന്നു. എന്നാല്‍ രണ്ടാം ഇന്നിംഗ്‌സിലെത്തിയപ്പോള്‍ താരം വിമര്‍ശകര്‍ക്ക് മറുപടി നല്‍കി. അതും തകര്‍പ്പന്‍ സെഞ്ചുറിയുമായി. എന്നാല്‍ ടീം മാനേജ്‌മെന്റ് അദ്ദേഹത്തിന് നല്‍കിയ അന്ത്യശാസനത്തില് പിന്നാലെയാണ് ഗില്‍ സെഞ്ചുറി നേടുന്നത്. ഇന്ത്യന്‍ എക്‌സ്പ്രസാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. വിശാഖപട്ടണം ടെസ്റ്റ് മൂന്നാം നമ്പര്‍ സ്ഥാനം നിലനിര്‍ത്താനുള്ള അവസാന അവസരമായിരിക്കുമെന്ന് ടീം മാനേജ്‌മെന്റ് അദ്ദേഹത്തിന് അന്ത്യശാസനം നല്‍കിയിരുന്നു.
മൂന്നാം ടെസ്റ്റിനിടെ പത്ത് ദിവസത്തെ ഇടവേളയുണ്ട്. ഇതിനിടെ ഗില്ലിനെ പഞ്ചാബിന് രഞ്ജി ട്രോഫി കളിപ്പിക്കാനുള്ള പദ്ധതിയിലായിരുന്നു ടീം മാനേജ്‌മെന്റ്. ഇന്ന് സെഞ്ചുറി നേടിയില്ലായിരുന്നുവെങ്കില്‍ ഒമ്പത് ആരംഭിക്കുന്ന പഞ്ചാബ് - ഗുജറാത്ത് മത്സരത്തില്‍ കളിപ്പിക്കാനായിരുന്നു പ്ലാന്‍. ഇക്കാര്യം ഗില്ലിനും അറിയാമായിരുന്നു. മൊഹാലിയില്‍ ഗുജറാത്തിനെതിരായ രഞ്ജി ട്രോഫി മത്സരം കളിക്കുമെന്ന് ഗില്‍ തന്റെ കുടുംബാംഗങ്ങളുമായി സംസാരിച്ചിരുന്നു.
സെഞ്ചുറിക്ക് മുമ്പ് കഴിഞ്ഞ ഒമ്പത് ഇന്നിംഗ്സുകളില്‍ നിന്ന് 153 റണ്‍സ് മാത്രമാണ് ഗില്ലിന് നേടാനായത്. 36 റണ്‍സായിരുന്നു ഉയര്‍ന്ന സ്‌കോര്‍. അടുത്തിടെ മുന്‍ ഇന്ത്യന്‍ താരം അനില്‍ കുംബ്ലെ ഗില്ലിനെതിരെ രംഗത്തെത്തിയിരുന്നു. ചേതേശ്വര്‍ പൂജാരയ്ക്ക് പോലും ലഭിക്കാത്ത പരിഗണന ഗില്ലിന് ലഭിച്ചുവെന്ന് കുംബ്ലെ കുറ്റപ്പെടുത്തി. എന്നാല്‍ വിമര്‍ശനങ്ങള്‍ക്കെതിരെ ഗില്‍ മിണ്ടിയില്ല. ഇതിനിടെയാണ് വായടപ്പിക്കുന്ന മറുപടി വന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!