'ഏകദിന ലോകകപ്പിന് ശേഷം വിരമിക്കും, തീരുമാനത്തില്‍ മാറ്റമില്ല'; നിലപാട് വ്യക്തമാക്കി സിംബാബ്‌വെ ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസ

Published : Oct 15, 2026, 08:25 PM IST
Sikandar Raza

Synopsis

സിംബാബ്‌വെ ക്യാപ്റ്റൻ സിക്കന്ദർ റാസ വരാനിരിക്കുന്ന ഏകദിന ലോകകപ്പിന് ശേഷം വിരമിക്കും. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടിയാലും ഈ തീരുമാനത്തിൽ മാറ്റമുണ്ടാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സ്വന്തം നാട്ടിൽ നടക്കുന്ന ലോകകപ്പോടെ കരിയർ അവസാനിപ്പിക്കാനാണ് താരം ലക്ഷ്യമിടുന്നത്.

ഹരാരെ: അടുത്ത വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിളിലേക്ക് സിംബാബ്വെ യോഗ്യത നേടിയാലും, ഏകദിന ലോകകപ്പിന് ശേഷമുള്ള തന്റെ വിരമിക്കല്‍ തീരുമാനത്തില്‍ മാറ്റമുണ്ടാകില്ലെന്ന് സിക്കന്ദര്‍ റാസ വ്യക്തമാക്കി. 40-കാരനായ സിംബാബ്വെ ഏകദിന, ട്വന്റി-20 ടീമുകളുടെ നായകനാണ്. സിംബാബ്‌വെ കൂടി വേദിയായ ഏകദിന ലോകകപ്പോടെ രാജ്യാന്തര കരിയറിന് തിരശീലയിടാന്‍ തയ്യാറെടുക്കുകയാണ് വെറ്ററന്‍ താരം. സ്വന്തം കാണികള്‍ക്ക് മുന്നില്‍ കളി അവസാനിപ്പിക്കാനുള്ള മികച്ച അവസരമാണെന്ന് റാസ പറഞ്ഞു.

റാസയുടെ വാക്കുകള്‍... ''കരിയറിന്റെ അവസാന ഘട്ടത്തില്‍ സ്വന്തം നാട്ടില്‍ നടക്കുന്ന ഒരു ലോകകപ്പില്‍ കളിക്കാന്‍ സാധിക്കുന്നത് വ്യക്തിപരമായി എനിക്ക് വലിയൊരു അനുഗ്രഹമാണ്. ലോകകപ്പ് കളിച്ച ശേഷം വിരമിക്കുക എന്നത് ഏതൊരു ക്രിക്കറ്റ് താരത്തിന്റെയും സ്വപ്നമാണ്.'' - റാസ വ്യക്തമാക്കി. ഡബ്ല്യു ടി സി പ്രവേശനം സാധ്യതയായി ഉയര്‍ന്നുവന്നാല്‍ തീരുമാനം പുനഃപരിശോധിക്കുമോ എന്ന ചോദ്യത്തിന്, ഇനി മനസ്സ് മാറ്റാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.

്അദ്ദേഹം തുടര്‍ന്നു... ''ഡബ്ല്യു ടി സി സിംബാബ്വെയുടെ വളര്‍ച്ചയ്ക്ക് സഹായിക്കും. സിംബാബ്വെ ഡബ്ല്യു.ടി.സിയുടെ ഭാഗമായാല്‍ അതിനെ ഏറ്റവും കൂടുതല്‍ പിന്തുണയ്ക്കുന്നയാള്‍ ഞാനായിരിക്കും. തുടക്കത്തില്‍ മികച്ച പ്രകടനം നടത്താന്‍ സാധിച്ചില്ലെങ്കില്‍ പോലും, നമ്മുടെ ക്രിക്കറ്റ് നിലവാരം പെട്ടെന്ന് തന്നെ ഉയരും. ടെസ്റ്റ് ക്രിക്കറ്റില്‍ മാത്രമല്ല, എല്ലാ ഫോര്‍മാറ്റുകളിലും ടീമിന്റെ പ്രകടനം മെച്ചപ്പെടും.'' അദ്ദേഹം അഭിപ്രായപ്പെട്ടു. തന്റെ ക്രിക്കറ്റ് കരിയറിന്റെ വളര്‍ച്ചയില്‍ ടെസ്റ്റ് ഫോര്‍മാറ്റിന് വലിയ പങ്കുണ്ടെന്നും താരം ഓര്‍ത്തെടുത്തു. കരിയറില്‍ ആകെ 15-ഓളം ടെസ്റ്റ് മത്സരങ്ങള്‍ മാത്രമാണ് കളിച്ചിട്ടുള്ളതെങ്കിലും, ആദ്യകാലങ്ങളില്‍ കളിച്ച ടെസ്റ്റുകളാണ് മികച്ചൊരു ക്രിക്കറ്ററായി മാറാന്‍ സഹായിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

ഐസിസിയുടെ പൂര്‍ണ നിയന്ത്രണത്തില്‍ നടക്കുന്ന ടൂര്‍ണമെന്റായതിനാല്‍ സ്വന്തം തട്ടകത്തിന്റെ ആനുകൂല്യങ്ങള്‍ പൂര്‍ണമായി പ്രയോജനപ്പെടുത്താന്‍ ആതിഥേയ രാജ്യങ്ങള്‍ക്ക് കഴിഞ്ഞേക്കില്ലെന്ന് റാസ സമ്മതിച്ചു. എങ്കിലും ന്യായമായ രീതിയില്‍ ആനുകൂല്യം മുതലാക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ദുബായില്‍ ആഡംബര വസതി സ്വന്തമാക്കി സൂര്യകുമാര്‍ യാദവ്; സുരക്ഷാ ക്രമീകരണങ്ങള്‍ മികച്ചതെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍
'സാമാന്യബോധമില്ലാത്ത തീരുമാനം'; കുല്‍ദീപ് യാദവിനെ ടി20 ടീമില്‍ നിന്നൊഴിവാക്കിയത് ചോദ്യം ചെയ്ത് അശ്വിന്‍