ലോകകപ്പില്‍ വിജയസാധ്യത ഇന്ത്യക്കെന്ന് മുന്‍ ഓസീസ് താരം

Published : May 14, 2019, 01:20 PM IST
ലോകകപ്പില്‍ വിജയസാധ്യത ഇന്ത്യക്കെന്ന് മുന്‍ ഓസീസ് താരം

Synopsis

ഓസ്ട്രേലിയയിൽ ചരിത്രവിജയം നേടിയ നായകനാണ് കോലി. ലോകകപ്പിലും ഈ മികവ് പ്രതീക്ഷിക്കാം. ശക്തമായ പേസ് ബൗളിംഗ് നിരയാണ് ഇന്ത്യയുടേത്.

കൊല്‍ക്കത്ത: പരിചയസമ്പന്നരും യുവതാരങ്ങളും ഒത്തിണങ്ങിയ ഇന്ത്യക്കാണ് ഏകദിന ലോകകപ്പിൽ ഏറ്റവുംകൂടുതൽ വിജയ സാധ്യതയെന്ന് ഓസ്ട്രേലിയയുടെ മുൻതാരം സൈമൺ കാറ്റിച്ച്. വിരാട് കോലിയുടെ ബാറ്റിംഗ് മികവാണ് ഇന്ത്യയുടെ കരുത്തെന്നും കാറ്റിച്ച് പറഞ്ഞു.

ഓസ്ട്രേലിയയിൽ ചരിത്രവിജയം നേടിയ നായകനാണ് കോലി. ലോകകപ്പിലും ഈ മികവ് പ്രതീക്ഷിക്കാം. ശക്തമായ പേസ് ബൗളിംഗ് നിരയാണ് ഇന്ത്യയുടേത്. ഇന്ത്യക്കൊപ്പം ഇംഗ്ലണ്ടിനും ഓസ്ട്രേലിയയക്കും കിരീടസാധ്യതയുണ്ടെന്നും കാറ്റിച്ച് പറഞ്ഞു.

2011ലെ ലോകവിജയത്തിൽ പങ്കാളിയായ കോലിക്ക് കീഴിൽ ഇന്ത്യ ആദ്യമായാണ് ലോകകപ്പിന് ഇറങ്ങുന്നത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ലോകകപ്പ് ഹീറോയെ എന്തിന് വെട്ടി, ഉത്തരം നൽകാതെ സെലക്ടർമാർ; സഞ്ജുവിന് വിശ്രമം നൽകിയതെന്ന് അനൗദ്യോഗിക വിശദീകരണം, ചോദ്യങ്ങൾ ഉയരുന്നു
വെട്ടാൻ ഒരു അവസരം കാത്തിരുന്ന പോലെ! സിംബാബ്‌വെ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു, മലയാളി താരം സഞ്ജു പുറത്ത്