സുരേഷ് റെയ്‌നയുടെ അമ്മാവനും മകനും കൊല്ലപ്പെട്ട സംഭവം അന്വേഷിക്കാൻ പ്രത്യേക സംഘം

Web Desk   | Asianet News
Published : Sep 01, 2020, 05:35 PM ISTUpdated : Sep 01, 2020, 05:43 PM IST
സുരേഷ് റെയ്‌നയുടെ അമ്മാവനും മകനും കൊല്ലപ്പെട്ട സംഭവം അന്വേഷിക്കാൻ പ്രത്യേക സംഘം

Synopsis

ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ അമ്മാവൻ അശോക് കുമാറും മകനും ഇന്നലെയാണ് മരിച്ചത്. അശോക് കുമാറിന്റെ ഭാര്യയും ഒരു മകനും ഗുരുതരാവസ്ഥയിലാണ്

ദില്ലി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്നയുടെ അമ്മാവനും മകനും   കൊല്ലപ്പെട്ട സംഭവത്തിൽ, കേസന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ആഗസ്റ്റ് 19 നാണ് മോഷ്ടാക്കൾ റെയ്‌നയുടെ അച്ഛന്റെ സഹോദരിയുടെ കുടുംബത്തെ ആക്രമിച്ചത്. പഞ്ചാബിലെ പത്താൻകോട്ടിലായിരുന്നു സംഭവം.

ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ അമ്മാവൻ അശോക് കുമാർ ആഗസ്റ്റ് 20 നും മകൻ ഇന്നലെയുമാണ് മരിച്ചത്. അശോക് കുമാറിന്റെ ഭാര്യയും ഒരു മകനും ഗുരുതരാവസ്ഥയിലാണ്. ആക്രമണം നടന്ന് പത്ത് ദിവസത്തോളം സംഭവത്തിൽ പ്രത്യക്ഷ പ്രതികരണം നടത്താതിരുന്ന റെയ്‌ന ഇന്ന് ട്വിറ്ററിൽ കുറ്റക്കാരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

സൂര്യയെ പറഞ്ഞ് ബോധിപ്പിച്ചു; യാന്‍സനെ പുറത്താക്കിയത് സഞ്ജുവിന്റെ മാസ്റ്റര്‍ പ്ലാന്‍
ചക്രവര്‍ത്തിക്ക് നാല് വിക്കറ്റ്, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പര ഇന്ത്യക്ക്; അവസാന മത്സരത്തില്‍ ജയം 30 റണ്‍സിന്