
ദുബായ്: വനിതാ ഏഷ്യാ കപ്പ് ക്രിക്കറ്റിൽ ഹോങ്കോംഗിനെ 137 റൺസിന് തകർത്ത് ഇന്ത്യ സെമി ഫൈനലിൽ കടന്നു. ഓപ്പണർ സ്മൃതി മന്ദാനയുടെ (64 പന്തിൽ 124) സെഞ്ചുറിയുടെ കരുത്തിലാണ് ഗ്രൂപ്പ് എ-യിലെ രണ്ടാം മത്സരത്തിൽ ഇന്ത്യ വൻ വിജയം സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയർത്തിയ 194 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഹോങ്കോംഗ് 56 റൺസിന് ഓൾ ഔട്ടായി.
14 ഫോറുകളും 7 സിക്സറുകളും അടങ്ങിയതായിരുന്നു സ്മൃതിയുടെ സെഞ്ചുറി. ഈ പ്രകടനത്തോടെ അന്താരാഷ്ട്ര ടി20യിൽ തുടർച്ചയായ നാല് കലണ്ടർ വർഷങ്ങളിൽ 500-ലധികം റൺസ് നേടുന്ന ലോകത്തിലെ ആദ്യ താരമെന്ന ചരിത്ര നേട്ടം സ്മൃതി സ്വന്തമാക്കി. 2026-ൽ ഇതുവരെ കളിച്ച 16 മത്സരങ്ങളിൽ നിന്ന് 579 റൺസാണ് താരം നേടിയത്. 2018 (622 റൺസ്), 2022 (594 റൺസ്), 2024 (763 റൺസ്) എന്നീ വർഷങ്ങളിലും സ്മൃതി 500-ലധികം റൺസ് നേടിയിരുന്നു. ചമരി അത്തപ്പത്തു, ലോറ വോൾവാർട്ട്, ഈഷ ഓസ, ഷെഫാലി വർമ്മ എന്നിവർ മൂന്ന് വർഷങ്ങളിൽ 500 റൺസ് തികച്ചിട്ടുണ്ടെങ്കിലും നാല് വർഷങ്ങളിൽ ഈ നേട്ടം കൈവരിക്കുന്ന ഏക താരം സ്മൃതിയാണ്.
സെഞ്ചുറി നേട്ടത്തോടെ വനിതാ ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമായും ഏറ്റവും കൂടുതൽ സെഞ്ചുറികൾ തികയ്ക്കുന്ന താരമെന്ന റെക്കോര്‍ഡും സ്മൃതി സ്വന്തമാക്കി. ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം മിതാലി രാജിന്‍റെ പേരിലുള്ള 10,868 റൺസ് എന്ന റെക്കോർഡാണ് സ്മൃതി മറികടന്നത്. ഇന്നലെ ഹോങ്കോംഗിനെതിരെ നേടിയ സെഞ്ചുറിയോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ സ്മൃതിയുടെ സെഞ്ചുറികളുടെ എണ്ണം 18 ആയി ഉയർന്നു. 17 സെഞ്ചുറികൾ വീതം നേടിയിരുന്ന ഓസ്ട്രേലിയൻ മുൻ ക്യാപ്റ്റൻ മെഗ് ലാനിംഗ്, ദക്ഷിണാഫ്രിക്കൻ താരം ലോറ വോൾവാർട്ട് എന്നിവരെയാണ് സ്മൃതി പിന്നിലാക്കിയത്.
അതേസമയം, വനിതാ ടി20-യിൽ ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന റെക്കോർഡ് ഹോങ്കോംഗിന്റെ നതാഷ മൈൽസിന്‍റെ പേരിലാണ്. ഇന്ത്യക്കെതിരെ 27 പന്തിൽ 15 റൺസെടുത്ത നതാഷ 2026-ൽ 26 മത്സരങ്ങളിൽ നിന്നായി 799 റൺസ് നേടിയിട്ടുണ്ട്. യു.എ.ഇയുടെ ഈഷ ഓസ (2025-ൽ 779 റൺസ്), ഹോങ്കോംഗിന്‍റെ യാസ്മിൻ ദാസ്വാനി (2026-ൽ 766 റൺസ്) എന്നിവരാണ് അടുത്ത സ്ഥാനങ്ങളിൽ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!