
സാംഗ്ലി: സംഗീത സംവിധാകനും ഗായകനുമായ പലാഷ് മുച്ഛലിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്. സിനിമയിൽ നിക്ഷേപം നടത്തിയാൽ വൻ ലാഭം വാഗ്ദാനം ചെയ്ത് മഹാരാഷ്ട്രയിലെ സാംഗ്ലി സ്വദേശിയിൽ നിന്ന് 40 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന പരാതിയില്‍ സാംഗ്ലി പോലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചതായി പിടിഐ റിപ്പോർട്ട് ചെയ്തു.
നടനും നിർമാതാവുമായ വിഗ്യാൻ മാനെ(34) ആണ് പലാഷ് മുച്ഛലിനെതിരെ സാംഗ്ലി പോലീസ് സൂപ്രണ്ടിന് പരാതി നൽകിയത്. പരാതി പ്രകാരം, 2023 ഡിസംബർ 5-നാണ് വിഗ്യാൻ മാനെ പലാഷിനെ ആദ്യമായി കാണുന്നത്. തന്‍റെ പുതിയ സിനിമയായ 'നസാരിയ'യിൽ നിർമ്മാതാവായി നിക്ഷേപം നടത്താൻ പലാഷ് ഇയാളെ ക്ഷണിക്കുകയായിരുന്നു.
25 ലക്ഷം രൂപ നിക്ഷേപിച്ചാൽ സിനിമ ഒടിടി പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യുമ്പോൾ 12 ലക്ഷം രൂപ ലാഭം നൽകാമെന്നും, കൂടാതെ ചിത്രത്തിൽ ഒരു വേഷം നൽകാമെന്നും പലാഷ് വാഗ്ദാനം ചെയ്തിരുന്നുവെന്ന് പരാതിയിൽ പറയുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ 2023 ഡിസംബറിനും 2025 മാർച്ചിനും ഇടയിൽ പലതവണകളായി 40 ലക്ഷം രൂപ വിഗ്യാൻ മാനെ പലാഷിന് കൈമാറി. എന്നാൽ സിനിമ പൂർത്തിയായില്ല. പണം തിരികെ ആവശ്യപ്പെട്ടപ്പോൾ പലാഷ് പ്രതികരിക്കാതായതോടെയാണ് വിഗ്യാൻ പോലീസിനെ സമീപിച്ചത്.
പരാതിയെക്കുറിച്ച് പലാഷ് മുച്ഛൽ ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല. ഇന്ത്യൻ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയുമായുള്ള പലാഷിന്റെ വിവാഹ നിശ്ചയം നടന്നുവെങ്കിലും വിവാഹദിവസം കല്യാണം മുടങ്ങിയിരുന്നു. നവംബർ 23-ന് നിശ്ചയിച്ചിരുന്ന വിവാഹം സ്മൃതിയുടെ പിതാവ് ആശുപത്രിയിലായതിനെത്തുടർന്ന് ആദ്യം മാറ്റിവെക്കുകയും പിന്നീട് പൂർണ്ണമായും ഉപേക്ഷിക്കുകയുമായിരുന്നു. തങ്ങൾ വേർപിരിയുകയാണെന്നും അടിസ്ഥാനരഹിതമായ കിംവദന്തികൾ പ്രചരിപ്പിക്കരുതെന്നും പലാഷ് നേരത്തെ വ്യക്തമാക്കിയിരുന്നു. പലാഷിന്‍റെ ചില വഴിവിട്ട ബന്ധങ്ങളാണ് വിവാഹം മുടങ്ങാന്‍ കാരണമായതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!