അഭിഷേക് ഇല്ലെങ്കിലും സഞ്ജു വേണ്ട, നമീബിയക്കെതിരെ ഇന്ത്യക്ക് സര്‍പ്രൈസ് ഓപ്പണർ, പ്ലേയിംഗ് ഇലവനെ തെരഞ്ഞെടുത്ത് മുന്‍ ചീഫ് സെലക്ടര്‍

Published : Feb 12, 2026, 07:24 AM IST
sanju samson

Synopsis

ഞാനാണ് ക്യാപ്റ്റനെങ്കിൽ എന്‍റെ ചിന്താഗതി മറ്റൊന്നായിരിക്കും. സഞ്ജു ഇപ്പോൾ പൂർണ്ണമായും ഫോം ഔട്ടാണ്.

ദില്ലി: ടി20 ലോകകപ്പിൽ നമീബിയക്കെതിരായ മത്സരത്തിന് തൊട്ടുമുൻപ് അഭിഷേക് ശര്‍മ കളിക്കുമോ എന്ന കാര്യത്തില്‍ സസ്പെന്‍സ് തുടരുന്നതിനിടെ പകരക്കാരനായി സഞ്ജു സാംസണ് പകരം മറ്റൊരു താരത്തിന്‍റെ പേര് നിര്‍ദേശിച്ച് മുന്‍ ഇന്ത്യൻ താരവും ചീഫ് സെലക്ടറുമായിരുന്ന കൃഷ്ണമാചാരി ശ്രീകാന്ത്. നമീബിയക്കെതിരെ അഭിഷേക് കളിച്ചില്ലെങ്കില്‍ പകരം സഞ്ജുവിനെയല്ല പരിക്കുമാറി തിരിച്ചെത്തുന്ന വാഷിംഗ്ടണ്‍ സുന്ദറിനെ ഓപ്പണറാക്കണമെന്നാണ് ശ്രീകാന്തിന്‍റെ നിര്‍ദേശം.

ഞാനാണ് ക്യാപ്റ്റനെങ്കിൽ എന്‍റെ ചിന്താഗതി മറ്റൊന്നായിരിക്കും. സഞ്ജു ഇപ്പോൾ പൂർണ്ണമായും ഫോം ഔട്ടാണ്. അദ്ദേഹത്തിന് വേണ്ടുവോളം അവസരങ്ങൾ നൽകിക്കഴിഞ്ഞു, എന്നാൽ ഒന്നും ചെയ്തില്ല. അതുകൊണ്ട് ഞാൻ വാഷിംഗ്ടൺ സുന്ദറിനെ ഓപ്പണറാക്കും. പാകിസ്ഥാനെതിരായ വലിയ മത്സരത്തിന് മുൻപ് സുന്ദറിന് മാച്ച് പ്രാക്ടീസ് ലഭിക്കാൻ ഇത് സഹായിക്കുമെന്നായിരുന്നു തന്‍റെ യുട്യൂബ് ചാനലില്‍ ശ്രീകാന്ത് പറഞ്ഞത്.

പരിക്കിനെത്തുടർന്ന് ടീമിന് പുറത്തായിരുന്ന വാഷിംഗ്ടൺ സുന്ദർ നമീബിയക്കെതിരായ മത്സരത്തിന് മുമ്പ് ടീമില്‍ തിരിച്ചെത്തിയതിനെ ശ്രീകാന്ത് സ്വാഗതം ചെയ്തു. പാകിസ്ഥാനെതിരായ മത്സരത്തിൽ അഭിഷേക് ശർമ്മ തിരിച്ചെത്തിയാൽ സുന്ദറിനെ എട്ടാം നമ്പറിലേക്ക് മാറ്റണമെന്നും ഇതിനായി റിങ്കു സിംഗിനെ ടീമിൽ നിന്ന് ഒഴിവാക്കണമെന്നും ശ്രീകാന്ത് നിർദ്ദേശിച്ചു. ഇത് തന്‍റെ 'ഔട്ട് ഓഫ് ദ് ബോക്സ്' ചിന്തയാണെന്നും ശ്രീകാന്ത് കൂട്ടിച്ചേർത്തു.

ആദ്യ മത്സരത്തിൽ പൂജ്യത്തിന് പുറത്തായെങ്കിലും അഭിഷേക് ശർമ്മ നമീബിയക്കെതിരെ കളിച്ച് ഫോം വീണ്ടെടുക്കേണ്ടത് പാകിസ്ഥാനെതിരായ മത്സരത്തിന് അത്യാവശ്യമായിരുന്നു. അഭിഷേകിന് കളിക്കാൻ കഴിയാത്തത് ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയാണെന്ന് ശ്രീകാന്ത് പറഞ്ഞു. സഞ്ജുവിനെയാണ് ഓപ്പണറാക്കുന്നതെങ്കിൽ അദ്ദേഹത്തിന് ലഭിക്കുന്ന അവസാന അവസരമായിരിക്കും ഇതെന്നും താരം അത് പരമാവധി പ്രയോജനപ്പെടുത്തണമെന്നും ശ്രീകാന്ത് ഓർമ്മിപ്പിച്ചു.

നമീബിയക്കെതിരെ ശ്രീകാന്ത് നിർദ്ദേശിച്ച ഇന്ത്യയുടെ പ്ലേയിംഗ് ഇലവൻ:സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ഇഷാൻ കിഷൻ, വാഷിംഗ്ടൺ സുന്ദർ (അഭിഷേകിന് പകരം), തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്സർ പട്ടേൽ, ജസ്പ്രീത് ബുമ്ര, അർഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഓപ്പണര്‍ സ്ഥാനം ഉറപ്പിച്ച് സഞ്ജു, ടീമില്‍ 2 മാറ്റം ഉറപ്പ്, ഇഷാന്‍ കിഷന്‍റെ പരിക്ക് ആശങ്ക, ഇന്ത്യയുടെ സാധ്യതാ ഇലവന്‍
വാംഖഡെയിൽ റൂഥർഫോർഡ് ഷോ, വെസ്റ്റ് ഇൻഡീസിന് മുന്നില്‍ അടിതെറ്റി വീണ് ഇംഗ്ലണ്ട്, 30 റണ്‍സിന്‍റെ ആധികാരിക ജയം