
ഗുവാഹത്തി: ന്യൂസിലന്‍ഡിനെതിരായ മൂന്നാം ടി20യിലും നിരാശപ്പെടുത്തി സഞ്ജു സാംസണ്‍. ഗുവാഹത്തി, ബര്‍സപര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നേരിട്ട ആദ്യ പന്തില്‍ സഞ്ജു പുറത്താവുകയായിരുന്നു. മാറ്റ് ഹെന്റിയുടെ പന്തില്‍ ബൗള്‍ഡ്. ഈ പരമ്പരയില്‍ 10, 6, 0 എന്നിങ്ങനെയാണ് സഞ്ജുവിന്റെ സ്‌കോറുകള്‍. തുടച്ചയായ മൂന്നാം മത്സരത്തിലും നിരാശപ്പെടുത്തിയതോടെ വലിയ രീതിയിലുള്ള ട്രോളുകളാണ് സഞ്ജുവിനെതിരെ വരുന്നത്. മറുവശത്ത് ഇഷാന്‍ കിഷന്‍ ആവട്ടെ മികച്ച ഫോം തുടരുകയും ചെയ്യുന്നു.
സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനങ്ങളാണ് സഞ്ജുവിനെതിരെ ഉയരുന്നത്. തന്റെ പ്രതിഭയോടെ നീതി പുലര്‍ത്താന്‍ സാധിക്കുന്നില്ലെന്നുമൊക്കെയാണ് സഞ്ജുവിനെതിരെ ഉയരുന്ന വിമര്‍ശനം. ടി20 ലോകകപ്പ് ടീമിലും സഞ്ജു സ്ഥാനം അര്‍ഹിക്കുന്നില്ലെന്നും ചിലര്‍. എക്‌സില്‍ വന്ന ചില പോസ്റ്റുകള്‍ വായിക്കാം...
ഓപ്പണ്‍ ചെയ്യുന്ന താരം വിക്കറ്റ് കീപ്പറായിരിക്കണമെന്ന നിര്‍ബന്ധത്തോടെയാണ് സഞ്ജുവിനെ ന്യൂസിലന്‍ഡിനെതിരായ പരമ്പരയിവും ലോകകപ്പ് സ്‌ക്വാഡിലുമെടുക്കുന്നത്. ബാക്ക് അപ്പ് വിക്കറ്റ് കീപ്പറായിട്ടാണ് കിഷന്‍ വരുന്നത്. എന്നാല്‍ തിലക് വര്‍മയ്ക്ക് പരിക്കേറ്റതോടെ കിഷനെ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തി. കിഷന്‍ ഗംഭീരം പ്രകടനവും പുറത്തെടുക്കുന്നു. ഇന്ന് 32 പന്തില്‍ 76 റണ്‍സാണ് കിഷന്‍ അടിച്ചെടുത്തത്. ഇനി തിലക് തിരിച്ചെത്തുമ്പോള്‍ പ്ലേയിംഗ് ഇലവനില്‍ മാറ്റം വരുത്തേണ്ടി വരും. ചുരുക്കി പറഞ്ഞാല്‍ സഞ്ജുവിന് സ്ഥാനം നഷ്ടപ്പെടാന്‍ സാധ്യതയേറെ.
തിലകിന് മൂന്നാം സ്ഥാനത്ത് കളിപ്പിച്ച് അഭിഷേക് - ഇഷാന്‍ സഖ്യത്തെ ഓപ്പണ്‍ ചെയ്യിപ്പിക്കാന്‍ സാധ്യതകള്‍ ടീം മാനേജ്മെന്റ് തേടും. അങ്ങനെ വന്നാല്‍ സഞ്ജു പുറത്തിരിക്കും. എന്തായാലും വരും മത്സരങ്ങളിലെങ്കിലും സഞ്ജുവിന് ഫോമിലെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ലോകകപ്പ് കളിക്കുകയെന്ന സ്വപ്നവും മറക്കേണ്ടി വരും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!