
അഹമ്മദാബാദ്: ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ വാഴ്ത്തി സോഷ്യല്‍ മീഡിയ. ഓസ്‌ട്രേലിയന്‍ ടീമിലെ അപകടകാരിയായ മര്‍നസ് ലബുഷെയ്‌നിനെ പുറത്താക്കാനെടുത്ത തന്ത്രമാണ് ഇപ്പോഴത്തെ പുകഴ്ത്തലിന് കാരണം. ലബുഷെയ്ന്‍ ക്രീസിലെത്തി അല്‍പ്പം കഴിഞ്ഞ് മുഹമ്മദ് ഷമിയെ പന്തെറിയാന്‍ വിളിക്കുകയായിരുന്നു രോഹിത്. രണ്ടാം പന്തില്‍ തന്നെ ഷമി ലബുഷെയ്‌നിനെ ബൗള്‍ഡാക്കുകയും ചെയ്തു. ഷമിയുടെ ഓവറില്‍ ഇന്‍സൈഡ് എഡ്ജായ പന്ത് സ്റ്റംപില്‍ പതിക്കുകയായിരുന്നു.
ഐസിസി ടെസ്റ്റ് ബാറ്റര്‍മാരുടെ റാങ്കിംഗില്‍ ഒന്നാമതായ ലബുഷെയ്ന്‍ കവറിലൂടെ ഷോട്ട് കളിക്കാന്‍ ശ്രമിക്കുമ്പോഴാണ് പുറത്താവുന്നത്. ഷമി ലബുഷെയ്‌നിനെ പുറത്താക്കിയ പന്ത് കാണാം. കൂടെ രോഹിത്തിന്റെ നേതൃപാടവത്തെ പുകഴ്ത്തിയ ട്വീറ്റുകളും...
അതേസമയം, മറ്റൊരു കൂട്ടുകെട്ട് പടുത്തുയര്‍ത്തുകയാണ് ഓസീസ്. ലഞ്ചിന് ശേഷം ബാറ്റിംഗ് ആരംഭിച്ച ഓസീസ് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ രണ്ടിന് 121 എന്ന നിലയിലാണ്. ലബുഷെയ്‌നിന് പുറമെ ട്രാവിസ് ഹെഡിന്റെ (32) വിക്കറ്റാണ് ഓസീസിന് നഷ്ടമായത്. അശ്വിന് ഒരു വിക്കറ്റുണ്ട്. ഉസ്മാന്‍ ഖവാജ (49), സ്റ്റീവന്‍ സ്മിത്ത് (26) എന്നിവര്‍ ക്രീസിലുണ്ട്. ഒരുഘട്ടത്തില്‍ രണ്ടിന് 72 എന്ന നിലയിലായിരുന്നു ഓസീസ്. ഇരുവരും ചേര്‍ന്നുള്ള സഖ്യം ഇതുവരെ 49 റണ്‍സ് കൂട്ടിചേര്‍ത്തു.
ടീം ഇന്ത്യ: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, ശ്രേയസ് അയ്യര്‍, ശ്രീകര്‍ ഭരത്, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, ആര്‍ അശ്വിന്‍, ഉമേഷ് യാദവ്, മുഹമ്മദ് ഷമി.
ഓസ്‌ട്രേലിയ: ട്രാവിസ് ഹെഡ്, ഉസ്മാന്‍ ഖവാജ, മര്‍നസ് ലബുഷെയ്ന്‍, സ്റ്റീവന്‍ സ്മിത്ത്, പീറ്റര്‍ ഹാന്‍ഡ്‌കോംപ്, കാമറോണ്‍ ഗ്രീന്‍, അലക്‌സ് ക്യാരി, മിച്ചല്‍ സ്റ്റാര്‍ക്ക്, മാത്യൂ കുനെമാന്‍, ടോഡ് മര്‍ഫി, നതാന്‍ ലിയോണ്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!