പറ്റില്ലെങ്കില്‍ നിര്‍ത്തി പോണം ഹേ! നോബോളില്‍ കമ്മിന്‍സിന് വീണ്ടും വിക്കറ്റ് നഷ്ടം; പരിഹസിച്ച് ട്രോളര്‍മാര്‍

Published : Jun 09, 2023, 06:27 PM IST
പറ്റില്ലെങ്കില്‍ നിര്‍ത്തി പോണം ഹേ! നോബോളില്‍ കമ്മിന്‍സിന് വീണ്ടും വിക്കറ്റ് നഷ്ടം; പരിഹസിച്ച് ട്രോളര്‍മാര്‍

Synopsis

രണ്ടാം സെഷനില്‍ തുടകത്തില്‍ തന്നെ രഹാനെ മടങ്ങി. ഇതിന് മുമ്പ് രഹാനെയെ പുറത്താക്കാനുള്ള അവസരം ഓസ്‌ട്രേലിയക്കുണ്ടായിരുന്നു. രഹാനെ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയിരുന്നെങ്കിലും റിവ്യൂ ചെയ്തപ്പോള്‍ കമ്മിന്‍സ് നോബോളായിരുന്നു എറിഞ്ഞിരുന്നത്.

ലണ്ടന്‍: ഐസിസി ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരെ ഫോളോഓണ്‍ ഒഴിവാക്കാന്‍ ഇന്ത്യക്ക് ഒമ്പത് റണ്‍സ് കൂടി മതി. ഓസീസിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 469നെതിരെ മൂന്നാം ദിനം ലഞ്ചിന് പിരിയുമ്പോള്‍ ആറിന് 260 റണ്‍സെടുത്തിട്ടുണ്ട് ഇന്ത്യ. 

അജിന്‍ക്യ രഹാനെ (89) - ഷാര്‍ദുല്‍ ഠാക്കൂര്‍ (51) സഖ്യമാണ് ഇന്ത്യയെ തോളിലേറ്റിയത്. മൂന്നാംദിനം ആദ്യ സെഷനില്‍ ഇരുവരും പിടിച്ചുനിന്നു. എന്നാല്‍ രണ്ടാം സെഷനില്‍ തുടകത്തില്‍ തന്നെ രഹാനെ മടങ്ങി. ഇതിന് മുമ്പ് രഹാനെയെ പുറത്താക്കാനുള്ള അവസരം ഓസ്‌ട്രേലിയക്കുണ്ടായിരുന്നു. രഹാനെ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയിരുന്നെങ്കിലും റിവ്യൂ ചെയ്തപ്പോള്‍ കമ്മിന്‍സ് നോബോളായിരുന്നു എറിഞ്ഞിരുന്നത്. 

കമ്മിന്‍സിന്റെ കാലുകള്‍ വരയ്ക്ക് മുന്നിലാണെന്ന് ടിവി അംപയര്‍ വിധിച്ചു. അതുപോലൊരു അബദ്ധം ഇന്നും കമ്മിന്‍സിന് സംഭവിച്ചു. ഇത്തവണ ഷാര്‍ദുലിന്റെ വിക്കറ്റെടുക്കാനുള്ള അവസരമാണ് നഷ്ടമായത്. ഇത്തവണയും നോബോളാണ് ചതിച്ചത്. ഇതോടെ താരത്തിനെതിരാ ട്രോളുകളുമായി ക്രിക്കറ്റ് ലോകവുമെത്തി. ചില ട്രോളുകള്‍ വായിക്കാം..

രഹാനെ- ഠാക്കൂര്‍ സഖ്യം കാത്തു 

അഞ്ചിന് 151 എന്ന നിലയിലാണ് ഇന്ത്യ മൂന്നാം ദിനം ബാറ്റിംഗിനെത്തിയത്. തലേദിവസത്തെ സ്‌കോറിനോട് ഒരു റണ്‍ പോലും കൂട്ടിചേര്‍ക്കാനാവാതെ ആദ്യം ഭരത് മടങ്ങി. ബോളണ്ടിന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. ഇന്ത്യ തകരുമെന്ന് തോന്നിച്ചെങ്കിലും രഹാനെ - ഷാര്‍ദുല്‍ സഖ്യം ക്രീസിലുറച്ചതോടെ ഇന്ത്യ ഫോളോഓണ്‍ ഭീഷണി മറികടക്കുമെന്ന തോന്നലുണ്ടാക്കി. ഫോളോഓണ്‍ ഒഴിവാക്കാന്‍ ഒമ്പത് റണ്‍സ് വേണമെന്നിരിക്കെ രഹാനെ മടങ്ങി. 108 റണ്‍സാണ് ഇരുവരും കൂട്ടിചേര്‍ത്തത്. കമ്മിന്‍സിനായിരുന്നു വിക്കറ്റ്. രഹാനെ ഒരു സിക്‌സും 11 ഫോറും നേടി. ഷാര്‍ദുലിന്റെ അക്കൗണ്ടില്‍ നാല് ബൗണ്ടറികളുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'സഞ്ജു ഓപ്പണിംഗ് റോളില്‍ തിരിച്ചെത്തിയാല്‍ തിളങ്ങാനാവില്ല'; കാരണം വ്യക്തമാക്കി ഇര്‍ഫാന്‍ പത്താന്‍
ഒരൊറ്റ ജയം, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഇന്ത്യയെ പിന്തള്ളി ന്യൂസിലന്‍ഡ്