രണ്ട് പേരും നിര്‍ത്തിപോവാനായി! വിക്കറ്റ് വലിച്ചെറിഞ്ഞെതിന് പിന്നാലെ രോഹിത്തിനും പൂജാരയ്ക്കും ട്രോള്‍

Published : Jun 11, 2023, 02:12 PM IST
രണ്ട് പേരും നിര്‍ത്തിപോവാനായി! വിക്കറ്റ് വലിച്ചെറിഞ്ഞെതിന് പിന്നാലെ രോഹിത്തിനും പൂജാരയ്ക്കും ട്രോള്‍

Synopsis

അനാവശ്യമായി വിക്കറ്റ് വലിച്ചെറിഞ്ഞാണ് പൂജാരയും രോഹിത്തും മടങ്ങിയത്. നതാന്‍ ലിയോണിനെതിരെ സ്വീപ് ഷോട്ടിന് ശ്രമിക്കുമ്പോഴാണ് രോഹിത് മടങ്ങുന്നത്. പൂജാരയാട്ടെ പാറ്റ് കമ്മിന്‍സിന്റെ ബൗണ്‍സര്‍ അപ്പര്‍കട്ട് ചെയ്യാനുള്ള ശ്രമത്തില്‍ വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരിക്ക് ക്യാച്ച് നല്‍കി.

ലണ്ടന്‍: ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങുകയാണ് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍. കെന്നിംഗ്ടണ്‍ ഓവറില്‍ ഒരു ദിവസവും ഏഴ് വിക്കറ്റും ശേഷിക്കെ ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടത് 280 റണ്‍സാണ്. വിരാട് കോലി (44), അജിന്‍ക്യ രഹാനെ (20) എന്നിവരണ് ക്രീസിസല്‍. ഇവരിലാണ് ഇന്ത്യയുടെ പ്രതീക്ഷയും.

ഇതിനിടെ ശുഭ്മാന്‍ ഗില്‍ (18), രോഹിത് ശര്‍മ (43), ചേതേശ്വര്‍ പൂജാര (27) എന്നിവരുടെ വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായിരുന്നു. അനാവശ്യമായി വിക്കറ്റ് വലിച്ചെറിഞ്ഞാണ് പൂജാരയും രോഹിത്തും മടങ്ങിയത്. നതാന്‍ ലിയോണിനെതിരെ സ്വീപ് ഷോട്ടിന് ശ്രമിക്കുമ്പോഴാണ് രോഹിത് മടങ്ങുന്നത്. പൂജാരയാട്ടെ പാറ്റ് കമ്മിന്‍സിന്റെ ബൗണ്‍സര്‍ അപ്പര്‍കട്ട് ചെയ്യാനുള്ള ശ്രമത്തില്‍ വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരിക്ക് ക്യാച്ച് നല്‍കി. 

ഇതോടെ ഇരുവര്‍ക്കുമെതിരെ തിരിഞ്ഞിരിക്കുകയാണ് ആരാധകര്‍. ഇരുവരും ടെസ്റ്റ് ക്രിക്കറ്റ് മതിയാക്കുന്നതാണ് നല്ലതെന്നാണ് ട്രോളതര്‍മാര്‍ പറയുന്നത്. ചില ട്രോളുകള്‍ വായിക്കാം... 

ഇരുവര്‍ക്കും പുറമെ ശുഭ്മാന്‍ ഗില്ലിന്റെ വിക്കറ്റും ഇന്ത്യക്ക് നഷ്ടമായിരുന്നു. 444 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ടീം ഇന്ത്യ ബാറ്റ് വീശവേ സ്‌കോട്ട് ബോളണ്ട് എറിഞ്ഞ ഇന്നിംഗ്‌സിലെ എട്ടാം ഓവറിലെ ആദ്യ പന്തിലായിരുന്നു ശുഭ്മാന്‍ ഗില്ലിന്റെ വിവാദ പുറത്താകല്‍. ബോളണ്ടിന്റെ പന്ത് ശുഭ്മാന്‍ ഗില്ലിന്റെ ബാറ്റില്‍ ഗള്ളിയിലേക്ക് തെറിച്ചപ്പോള്‍ ഒറ്റകൈയില്‍ പന്ത് കോരിയെടുക്കുകയായിരുന്നു കാമറൂണ്‍ ഗ്രീന്‍. 

എന്നാല്‍ ഗില്‍ ക്യാച്ച് പൂര്‍ത്തിയാക്കുന്ന സമയം പന്ത് മൈതാനത്ത് തട്ടിയിരുന്നോ എന്ന സംശയമാണ് ഒരു വിഭാഗം ആരാധകര്‍ ഉയര്‍ത്തുന്നത്. പന്ത് കൈപ്പിടിയില്‍ ഒതുങ്ങുമ്പോള്‍ ഗ്രീനിന്റെ വിരലുകള്‍ പന്തിലുണ്ടായിരുന്നില്ലെന്നും ബോള്‍ പുല്ലില്‍ തട്ടിയെന്നും ഇക്കൂട്ടര്‍ വാദിക്കുന്നു. എന്തായാലും മൂന്നാം അംപയറുടെ പരിശോധനയ്ക്ക് ശേഷമാണ് വിക്കറ്റ് ബോളണ്ടിന് ഉറപ്പിച്ചത്. മൈതാനത്തെ ബിഗ് സ്‌ക്രീനില്‍ മൂന്നാം അംപയറുടെ പരിശോധനയ്ക്ക് ശേഷം ശുഭ്മാന്‍ ഗില്‍ ഔട്ട് എന്ന് എഴുതിക്കാണിച്ചപ്പോള്‍ ഒരു വിഭാഗം കാണികള്‍ 'ചീറ്റര്‍, ചീറ്റര്‍' എന്ന് ആക്രോശിക്കുന്നത് കേള്‍ക്കാമായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

അലക്സ് ക്യാരിക്ക് സെഞ്ചുറി, ആഷസില്‍ ഇംഗ്ലണ്ടിനെതിരെ തകര്‍ച്ചയില്‍ നിന്ന് കരകയറി ഓസീസ്
സെറ്റായി ബെംഗളൂരു, ആശയക്കുഴപ്പത്തില്‍ കൊല്‍ക്കത്ത; സ്ക്വാഡ് ഡെപ്തും പോരായ്മകളും