
ദുബായ്: ഏകദിന ക്രിക്കറ്റ് ചരിത്രത്തില്‍ മറ്റൊരു നാഴികകല്ല് പിന്നിടാന്‍ വിരാട് കോലി. കരിയറിലെ മുന്നൂറാം ഏകദിന മത്സരം കളിക്കാന്‍ ഒരുങ്ങുന്ന കിംഗ് കോലിയെ കാത്ത് ഒരുപിടി റെക്കോര്‍ഡുകളും. ദുബായ് രാജ്യന്തര സ്റ്റേഡിയത്തില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യ ഇറങ്ങുമ്പോള്‍ എല്ലാ കണ്ണുകളും കിംഗ് കോലിയിലേക്ക്. കരിയറിലെ 300- ഏകദിനം കളിച്ച് ചരിത്രം കുറിക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യയുടെ ബാറ്റിംഗ് വിസ്മയം. ചാംപ്യന്‍സ് ട്രോഫിയില്‍ പാകിസ്ഥാനെതിരെ സെഞ്ച്വറി നേടി വിമര്‍ശകരുടെ വായടിപ്പിച്ച ഈ 36ക്കാരന്‍ മുന്നൂറാം ഏകദിനത്തില്‍ ആരാധകര്‍ക്കായി കരുതിയതെന്ത്? ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ 300 ഏകദിനങ്ങള്‍ കളിക്കുന്ന 22-മത്തെ താരമാണ് കോലി. ഈ ലിസ്റ്റില്‍ കോലിക്ക് മുന്‍പ് ഈ നേട്ടം കൈവരിച്ചത് ആറ് ഇന്ത്യന്‍ താരങ്ങള്‍. സച്ചിന്‍ തെണ്ടുല്‍ക്കര്‍, മുഹമ്മദ് അസറുദ്ദീന്‍, രാഹുല്‍ ദ്രാവിഡ്, സൗരവ് ഗാംഗുലി, എംഎസ് ധോണി, യുവരാജ് സിംഗ്. ഈ എലൈറ്റ് ലിസ്റ്റിലേക്ക് കോലിയുമെത്തുമ്പോള്‍ കാത്തിരിക്കുന്നത് ഒരുപിടി റെക്കോര്‍ഡുകളും. ഈ ടൂര്‍ണമെന്റില്‍ 141 റണ്‍സെങ്കിലും നേടാനായാല്‍ ചാംപ്യന്‍സ് ട്രോഫി ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമായി കോലി മാറും.
രഞ്ജി ഫൈനലില്‍ ഇനി കേരളം ജയിക്കണമെങ്കില്‍ മഹാത്ഭുതം സംഭവിക്കണം; വിദര്‍ഭയുടെ ലീഡ് 350 പിന്നിട്ടു
മറികടക്കുക സാക്ഷാല്‍ ക്രിസ് ഗെയിലിനെ. ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യന്‍ താരമാകാന്‍ വേണ്ടത് വെറും 51 റണ്‍സ്. ന്യൂസീലന്‍ഡിനെതിരെ റെക്കോര്‍ഡുകള്‍ കുറിക്കാനും കോലിക്ക് ഇത് സുവര്‍ണാവസരം. കിവികള്‍ക്കെതിരെ 31 ഏകദിന മത്സരങ്ങള്‍ കളിച്ച കോലി 1645 റണ്‍സ് സ്വന്തമാക്കി. ഇന്ന് 106 റണ്‍സ് നേടിയാല്‍ സച്ചിനെ പിന്നിലാക്കി റണ്‍വേട്ടക്കാരില്‍ ഒന്നാമനാകാം. കിവികള്‍ക്കെതിരെ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടിയ താരമെന്ന റെക്കോര്‍ഡും കാത്തിരിപ്പുണ്ട്.
ഇതുവരെ നേടിയത് 6 തകര്‍പ്പന്‍ സെഞ്ച്വറികള്‍. ഏകദിനങ്ങളില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ താരം, ഏറ്റവും കൂടുതല്‍ ക്യാച്ചെടുത്ത രണ്ടാമത്തെ ഫീല്‍ഡര്‍.300 ഏകദിനത്തിനിറങ്ങുന്ന കോലിക്ക് എണ്ണം പറഞ്ഞ നേട്ടങ്ങള്‍ തൊട്ടകലെ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!