വീഴാതെ പൊരുതി സൊണാൽ ദിനുഷ, 6 വിക്കറ്റ് നഷ്ടം, ശ്രീലങ്കക്കെതിരെ വിജയത്തിലേക്ക് പന്തെറിഞ്ഞ് ഇന്ത്യ

Published : Aug 19, 2026, 12:18 PM IST
India vs Sri Lanka

Synopsis

ആദ്യ ഇന്നിംഗ്സില്‍ സെഞ്ചുറി നേടിയ ദിനുഷയും ധനഞ്ജയ ഡിസില്‍വയും ചേര്‍ന്ന് അര്‍ധസെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയതോടെ ഇന്ത്യ വിക്കറ്റ് വീഴ്ത്താനാവാതെ വെള്ളംകുടിച്ചു.

ഗാലെ: ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കും വിജയത്തിനുമിടയില്‍ വന്‍മതിലായി സൊണാല്‍ ദിനുഷ. ആദ്യ ഇന്നിംഗ്സില്‍ സെഞ്ചുറി നേടിയ ദിനുഷ രണ്ടാം ഇന്നിംഗ്സില്‍ 65 റണ്‍സുമായി പുറത്താകാതെ ക്രീസിലുണ്ട്. എട്ട് റണ്‍സുമായി കെഷാര നുവാന്തയാണ് ദിനുഷക്കൊപ്പം ക്രീസില്‍. അവസാന ദിനം ല‍ഞ്ചിന് പിരിയുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തിൽ 175 റണ്‍സെന്ന നിലയിലാണ് ശ്രീലങ്ക. നാലു വിക്കറ്റ് മാത്രം ശേഷിക്കെ ലങ്കക്ക് ജയിക്കാന്‍ 197 റണ്‍സും ഇന്ത്യക്ക് നാലു വിക്കറ്റും വേണം.

അവസാന ദിനം നാലു വിക്കറ്റ് നഷ്ടത്തില്‍ 84 റണ്‍സെന്ന നിലയില്‍ ക്രീസിലിറങ്ങിയ ലങ്കക്കായി ആദ്യ ഇന്നിംഗ്സില്‍ സെഞ്ചുറി നേടിയ ദിനുഷയും ധനഞ്ജയ ഡിസില്‍വയും ചേര്‍ന്ന് അര്‍ധസെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയതോടെ ഇന്ത്യ വിക്കറ്റ് വീഴ്ത്താനാവാതെ വെള്ളംകുടിച്ചു. അഞ്ചാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 95 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തിയതോടെ ഇന്ത്യയുടെ ജയപ്രതീക്ഷകള്‍ മങ്ങുമെന്ന് കരുതിയെങ്കിലും അര്‍ധസെഞ്ചുറി നേടിയതിന് പിന്നാലെ ജഡേജയെ സ്വീപ് ചെയ്യാനുള്ള ധനഞ്ജയ ഡിസില്‍വയുടെ ശ്രമം പാളി. 59 റണ്‍സെടുത്ത ഡിസില്‍വയെ ജഡേജയുടെ പന്തില്‍ മാനവ് സുതാര്‍ പിടികൂടി.

പിന്നീട് ക്രീസിലെത്തിയ നിരോഷൻ ഡിക്‌വെല്ലയെ(10) പ്രസിദ്ധ് കൃഷ്ണ റിഷഭ് പന്തിന്‍റെ കൈകളിലെത്തിച്ചതോടെ ഇന്ത്യ വിജയത്തോട് ഒരുപടി കൂടി അടുത്തു. എന്നാല്‍ രണ്ട് വിക്കറ്റ് നഷ്ടമായതോടെ പൂര്‍ണമായും പ്രതിരോധത്തിലേക്ക് വലിഞ്ഞ ദിനുഷയുടെ പ്രകടനമാവും അടുത്ത രണ്ട് സെഷനുകളില്‍ നിർണായകമാകുക. ഇന്ത്യക്കായി മാനവ് സുതാറും പ്രസിദ്ധ് കൃഷ്ണയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ രവീന്ദ്ര ജഡേജയും മുഹമ്മദ് സിറാജും ഓരോ വിക്കറ്റ് വീതമെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'അവനെ കുറച്ചെങ്കിലും വിശ്വാസിക്കൂ'; ഇന്ത്യൻ ടീം മാനേജ്‌മെന്‍റ് തീരുമാനത്തിനെതിരെ തുറന്നടിച്ച് ചേതേശ്വർ പൂജാര
പന്ത് നിലത്തുതട്ടിയിയെന്ന് റീപ്ലേകളില്‍ വ്യക്തമായിട്ടും ക്യാച്ച് ഔട്ട് വിളിച്ച് അമ്പയര്‍, ധ്രുവ് ജുറെലിന്‍റെ ക്യാച്ചിൽ വിവാദം