ഗെയ്‌ല്‍, മക്കല്ലം, മിതാലി; മൂവരെയും പിന്തള്ളി ന്യൂസിലന്‍ഡ് വനിതാ താരത്തിന് റെക്കോര്‍ഡ്

Published : Feb 10, 2020, 04:28 PM ISTUpdated : Feb 10, 2020, 10:35 PM IST
ഗെയ്‌ല്‍, മക്കല്ലം, മിതാലി; മൂവരെയും പിന്തള്ളി ന്യൂസിലന്‍ഡ് വനിതാ താരത്തിന് റെക്കോര്‍ഡ്

Synopsis

നാല് ഫിഫ്റ്റി നേടിയ മിതാലി രാജ്, ക്രിസ് ഗെയ്‌ല്‍, ബ്രണ്ടന്‍ മക്കല്ലം എന്നിവരുടെ റെക്കോര്‍ഡാണ് ന്യൂസിലന്‍ഡ് താരം മറികടന്നത്

വെല്ലിംഗ്‌ടണ്‍: അന്താരാഷ്‌ട്ര ടി20യില്‍ തുടര്‍ച്ചയായി അഞ്ച് അര്‍ധ സെഞ്ചുറി നേടുന്ന ആദ്യതാരമെന്ന നേട്ടം ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ സോഫി ഡിവൈന്. ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ നാലാം ടി20യിലാണ് സോഫി നേട്ടത്തിലെത്തിയത്. മുന്‍പ് നാല് ഫിഫ്റ്റി നേടിയിട്ടുള്ള മിതാലി രാജ്, ക്രിസ് ഗെയ്‌ല്‍, ബ്രണ്ടന്‍ മക്കല്ലം എന്നിവരുടെ റെക്കോര്‍ഡാണ് ന്യൂസിലന്‍ഡ് താരം മറികടന്നത്. 

അന്താരാഷ്‌ട്ര ടി20യില്‍ സെഞ്ചുറി നേടുന്ന രണ്ടാമത്തെ ന്യൂസിലന്‍ഡ് വനിതാ താരമെന്ന നേട്ടത്തിലുമെത്തി മത്സരത്തില്‍ സോഫി ഡിവൈന്‍. 65 പന്തില്‍ മൂന്ന് സിക്‌സുകളും 12 ബൗണ്ടറികളും സഹിതം സോഫി 105 റണ്‍സെടുത്തു. 

സോഫി ഡിവൈന്‍റെ കരുത്തില്‍ മത്സരം ന്യൂസിലന്‍ഡ് അനായാസം വിജയിച്ചു. 69 റണ്‍സിനാണ് കിവീസ് വനിതകള്‍ വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത കിവീസ് 20 ഓവറില്‍ രണ്ട് വിക്കറ്റിന് 171 റണ്‍സെടുത്തു. സോഫിക്ക് പുറമെ 47 റണ്‍സെടുത്ത സൂസി ബേറ്റ്‌സും ന്യൂസിലന്‍ഡിനായി തിളങ്ങി. മറുപടി ബാറ്റിംഗില്‍ പ്രോട്ടീസിന് 19 ഓവറില്‍ 102 റണ്‍സെടുക്കാനേയായുള്ളൂ. അന്ന പീറ്റേര്‍സണ്‍ മൂന്നും ജെസ് കെര്‍ രണ്ടും വിക്കറ്റും നേടിയപ്പോള്‍ സോഫി ഡിവൈനും ഒരു താരത്തെ പുറത്താക്കി. 

ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ 3-1ന്‍റെ ലീഡ് നേടി ആതിഥേയര്‍. പരമ്പരയിലെ അവസാന മത്സരം ഫെബ്രുവരി 13ന് നടക്കും. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'ഈ ഐപിഎല്‍ സീസണില്‍ പുതിയൊരു റിഷഭ് പന്തിനെ കാണാം'; പിന്തുണയുമായി യുവരാജ് സിംഗ്
ആ'രഹസ്യ പരിശീലകനെ തേടി ആരാധകര്‍', പേര് പുറത്ത് പറയാനാവില്ലെന്ന് ഹൈദരാബാദ് താരം നിതീഷ് കുമാർ റെഡ്ഡി