ആശ്വാസജയം തേടി ഇന്ത്യ, തൂത്തുവാരി കണക്കുതീര്‍ക്കാന്‍ കിവീസ്; മൂന്നാം ഏകദിനം നാളെ

By Web TeamFirst Published Feb 10, 2020, 12:03 PM IST
Highlights
  • പരമ്പരയിലെ അവസാന മത്സരത്തില്‍ ആശ്വാസജയം നേടണമെങ്കില്‍ റോസ് ടെയ്‌ലറെ നേരത്തെ പുറത്താക്കേണ്ടിവരുമെന്ന് ഷര്‍ദ്ദുല്‍ ഠാക്കൂര്‍
  • മൂന്നാം മത്സരത്തിനുള്ള ഇന്ത്യന്‍ ടീമിൽ മാറ്റമുണ്ടാവുമെന്ന് ക്യാപ്റ്റന്‍ വിരാട് കോലി

ഹാമില്‍ട്ടണ്‍: ഇന്ത്യ-ന്യൂസിലൻഡ് ഏകദിന പരമ്പരയിലെ അവസാന മത്സരം നാളെ നടക്കും. ആദ്യ രണ്ട് കളിയും ജയിച്ച കിവീസ് പരമ്പര സ്വന്തമാക്കി കഴിഞ്ഞു.  ട്വന്റി 20 പരമ്പരയിലെ എല്ലാ കളിയും തോറ്റതിന് ഏകദിന പരമ്പര തൂത്തുവാരി മറുപടി നൽകുകയാണ് കിവീസിന്റെ ലക്ഷ്യം. എന്നാല്‍ അവസാന മത്സരമെങ്കിലും ജയിച്ച് അഭിമാനം കാക്കാനാണ് ഇന്ത്യ ഇറങ്ങുന്നത്. പരമ്പര നഷ്ടമായെങ്കിലും അവസാന മത്സരത്തിലം വിജയത്തിനായി പൊരുതുമെന്ന് ഇന്ത്യന്‍ താരം ഷര്‍ദ്ദുല്‍ ഠാക്കൂര്‍ മത്സരത്തലേന്ന് വ്യക്തമാക്കി.

ഓരോ മത്സരവും പ്രധാനമാണ്. പരമ്പര 2-0ന് നഷ്ടമായെങ്കിലും അവസാന മത്സരത്തിലും ജയം തന്നെയാണ് ലക്ഷ്യമിടുന്നത്. പരമ്പര നഷ്ടമാകുമെന്ന സമ്മര്‍ദ്ദമില്ലാതെ കളിക്കാനാകുമെന്നാണ് അവസാന മത്സരത്തിലെ പ്രത്യേകത. പരമ്പരയിലെ അവസാന മത്സരത്തില്‍ ആശ്വാസജയം നേടണമെങ്കില്‍ റോസ് ടെയ്‌ലറെ നേരത്തെ പുറത്താക്കേണ്ടിവരുമെന്നും ഠാക്കൂര്‍ പറഞ്ഞു.

മൂന്നാം മത്സരത്തിനുള്ള ഇന്ത്യന്‍ ടീമിൽ മാറ്റമുണ്ടാവുമെന്ന് ക്യാപ്റ്റന്‍ വിരാട് കോലി നേരത്തേ സൂചിപ്പിച്ചിരുന്നു. ജസ്പ്രീത് ബുമ്രയ്ക്ക് പകരം മുഹമ്മദ് ഷമിയും കേദാർ ജാദവിന് പകരം മനീഷ് പാണ്ഡേയും ടീമിൽ എത്തിയേക്കും. പരുക്ക് മാറിയ ക്യാപ്റ്റൻ കെയ്ൻ വില്യംസൺ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ന്യൂസിലൻഡ്.

click me!