ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണം; ഇന്ത്യ-ബംഗ്ലാദേശ് ടി20 മാറ്റേണ്ടെന്ന് ഗാംഗുലി

Published : Oct 31, 2019, 05:43 PM IST
ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണം; ഇന്ത്യ-ബംഗ്ലാദേശ് ടി20 മാറ്റേണ്ടെന്ന് ഗാംഗുലി

Synopsis

ദീപാവലി ആഘോഷങ്ങള്‍ക്ക് ശേഷം ദില്ലിയിലെ അന്തരീക്ഷ മലിനീകരണത്തിന്റെ തോത് അതിരൂക്ഷമായിരുന്നു. ഈ പശ്ചാത്തലത്തില്‍ മത്സരം മറ്റേതെങ്കിലും വേദിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് മുന്‍താരങ്ങളടക്കം രംഗത്തുവരികയും ചെയ്തു.

ദില്ലി: അന്തരീക്ഷ മലിനീകരണം നിയന്ത്രണാതീതമാണെങ്കിലും മൂന്നിന് നടക്കുന്ന ഇന്ത്യ-ബംഗ്ലാദേശ് ടി20 മത്സരം മാറ്റേണ്ട സാഹചര്യമില്ലെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. കളി മുന്‍നിശ്ചയപ്രകാരം തന്നെ നടക്കുമെന്ന് ഗാംഗുലി എഎന്‍ഐയോട് പറഞ്ഞു.

ദീപാവലി ആഘോഷങ്ങള്‍ക്ക് ശേഷം ദില്ലിയിലെ അന്തരീക്ഷ മലിനീകരണത്തിന്റെ തോത് അതിരൂക്ഷമായിരുന്നു. ഈ പശ്ചാത്തലത്തില്‍ മത്സരം മറ്റേതെങ്കിലും വേദിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് മുന്‍താരങ്ങളടക്കം രംഗത്തുവരികയും ചെയ്തു.

അന്തരീക്ഷ മലിനീകരണം രൂക്ഷമായതിനാല്‍ മാസ്ക് ധരിച്ചാണ് ബംഗ്ലാദേശ്  കളിക്കാര്‍ പരിശീലനം നടത്തിയത്. ഇന്ത്യന്‍ താരങ്ങളുടെ പരിശീലനം ഇന്‍ഡോര്‍ സ്റ്റേഡിയത്തിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്. മൂന്ന് മത്സരങ്ങളടങ്ങിയ ട20 പരമ്പരയിലെ ആദ്യ മത്സരമാണ് മൂന്നിന് ദില്ലിയിലെ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടക്കുക.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

കാര്യവട്ടത്ത് ഇന്ത്യൻ ജൈത്രയാത്ര! സ്മൃതി-ഷെഫാലി വെടിക്കെട്ടിന് ശ്രീലങ്കക്ക് മറുപടിയില്ല, ലോകജേതാക്കളുടെ പകിട്ട് കാട്ടി തുടർച്ചയായ നാലാം ജയം, 30 റൺസിന്
മലയാളക്കരയിൽ ബാറ്റേന്തി ചരിത്രം കുറിച്ച് സ്മൃതി മന്ദാന! 10,000 റൺസ് ക്ലബ്ബിലെത്തുന്ന രണ്ടാമത്തെ ഇന്ത്യൻ വനിതാ താരം, സാക്ഷിയായി തിരുവനന്തപുരം