ഗില്ലിനേയും രഹാനയേയും തഴഞ്ഞതില്‍ എതിര്‍പ്പുമായി ഗാംഗുലി

By Web TeamFirst Published Jul 24, 2019, 11:54 AM IST
Highlights

വെസ്റ്റ് ഇന്‍ഡീസ് എയ്‌ക്കെതിരായ തകര്‍പ്പന്‍ ഫോമിലായിരുന്നു ഇന്ത്യ എയുടെ ശുഭ്മാന്‍ ഗില്‍. എന്നാല്‍ അടുത്തിടെ വിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ തെരഞ്ഞെടുത്തപ്പോള്‍ യുവതാരത്തെ തഴഞ്ഞു.

കൊല്‍ക്കത്ത: വെസ്റ്റ് ഇന്‍ഡീസ് എയ്‌ക്കെതിരായ തകര്‍പ്പന്‍ ഫോമിലായിരുന്നു ഇന്ത്യ എയുടെ ശുഭ്മാന്‍ ഗില്‍. എന്നാല്‍ അടുത്തിടെ വിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ തെരഞ്ഞെടുത്തപ്പോള്‍ യുവതാരത്തെ തഴഞ്ഞു. ശ്രേയാസ് അയ്യര്‍, മനീഷ് പാണ്ഡെ എന്നിവരെ ടീമിലേക്ക് തെരഞ്ഞെടുക്കുകയും ചെയ്തു. ഇതോടെ ടീം സെലക്ഷന്‍ കമ്മിറ്റിക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി. 

ഗില്‍, അജിന്‍ക്യ രഹാനെ എന്നിവരെ ഏകദിന ടീമില്‍ ഉള്‍പ്പെടുത്താതിരുന്നതാണ് ഗാംഗുലിയെ ചൊടിപ്പിച്ചത്. ട്വിറ്ററിലാണ് അദ്ദേഹം എതിര്‍പ്പ് അറിയിച്ചത്. ട്വീറ്റ് ഇങ്ങനെ... ''ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റും കളിക്കാനാവുന്ന താരങ്ങള്‍ വിന്‍ഡീസിലേക്കുള്ള ഇന്ത്യന്‍ ടീമിലുണ്ട്. എന്നാല്‍ ഏകദിന ടീമില്‍ ശുഭ്മാന്‍ ഗില്ലിനേയും അജിന്‍ക്യ രഹാനയേയും ഒഴിവാക്കിയത് അത്ഭുതപ്പെടുത്തുന്നു.''

നേരത്തെ ക്രിക്കറ്റ് പ്രേമികളും ഗില്ലിനെ ടീമിലെടുക്കാത്തില്‍ നിരാശരായിരുന്നു. 2023 ക്രിക്കറ്റ് ലോകകപ്പിന് ടീമിനെ ഒരുക്കുകയാണ് ലക്ഷ്യമെങ്കില്‍ സീനിയര്‍ താരങ്ങള്‍ക്ക് ആര്‍ക്കെങ്കിലും വിശ്രമം നല്‍കി ഗില്ലിനെ കളിപ്പിക്കണമായിരുന്നു എന്നാണ് ആരാധകരുടെ പക്ഷം.

click me!