ഗാംഗുലിക്ക് ഹൃദയാഘാതം, പിന്നാലെ പാചക എണ്ണ പരസ്യത്തിന് ട്രോള്‍ മഴ, പരസ്യം പിന്‍വലിച്ച് നിര്‍മാതാക്കള്‍

Published : Jan 05, 2021, 03:13 PM IST
ഗാംഗുലിക്ക് ഹൃദയാഘാതം, പിന്നാലെ പാചക എണ്ണ  പരസ്യത്തിന് ട്രോള്‍ മഴ, പരസ്യം പിന്‍വലിച്ച് നിര്‍മാതാക്കള്‍

Synopsis

ഗാംഗുലിക്ക് ഹൃദയാഘാതമുണ്ടാവുകയും ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാവുകയും ചെയ്തതോടെ പരസ്യത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാപക ട്രോളായിരുന്നു.

ദില്ലി: ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകനും ബിസിസിഐ പ്രസിഡന്‍റുമായ സൗരവ് ഗാംഗുലിക്ക് ഹൃദയാഘാതം ഉണ്ടായതിനെതുടർന്ന് സമൂഹമാധ്യമത്തിൽ വൻ വിമർശനം നേരിട്ട ഫോർച്യൂൺ റൈസ് ബ്രാൻ  പാചക എണ്ണയുടെ പരസ്യം പിൻവലിച്ച് നിര്‍മാതാക്കളായ അദാനി വിൽമർ. ഈ എണ്ണ ഹൃദയാരോഗ്യത്തിന് മികച്ചതാണെന്ന് പരസ്യത്തിൽ ഗാംഗുലി പറഞ്ഞിരുന്നു.

ഗാംഗുലിക്ക് ഹൃദയാഘാതമുണ്ടാവുകയും ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാവുകയും ചെയ്തതോടെ പരസ്യത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനവും ട്രോളുമായി ആരാധകര്‍ രംഗത്തെത്തിയിരുന്നു. പാചക എണ്ണ വാങ്ങാൻ ജനങ്ങളെ ഉപദേശിക്കുന്ന ആളുടെ ഹൃദ‍യം പോലും ആരോഗ്യത്തോടെ നിലനിർത്താൻ കമ്പനിക്ക് കഴിഞ്ഞില്ലല്ലോ തുടങ്ങിയ ചോദ്യങ്ങളാണ് ആരാധകര്‍ ഉയര്‍ത്തിയത്.

വിമർശനം ശക്തമായതോടെയാണ് പാചക എണ്ണയുടെ പരസ്യം പിൻവലിക്കാൻ നിര്‍മാതാക്കള്‍ തീരുമാനിച്ചത്. കൊൽക്കത്തയിലെ വുഡ്‌ലാന്‍ഡ്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ച 48 കാരനായ ഗാംഗുലിയെ ശനിയാഴ്ച ആന്ജിയോപ്ലാസ്‌റ്റിക്ക് വിധേയമാക്കിയിരുന്നു. ആരോഗ്യനില വീണ്ടെടുത്ത അദ്ദേഹത്തെ ബുധനാഴ്ച ആശുപത്രി വിടുമെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

PREV
click me!

Recommended Stories

ജിതേഷ് ശര്‍മ പുറത്തേക്ക്, സഞ്ജു വീണ്ടും പ്ലേയിംഗ് ഇലവനിൽ?, ദക്ഷിണാഫ്രിക്കക്കെതിരെ ആദ്യ ടി20ക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീം
അഭിഷേകോ ബുമ്രയോ അല്ല, ടി20 ലോകകപ്പില്‍ ഇന്ത്യയുടെ 'എക്സ്' ഫാക്ടറാകുന്ന താരത്തെ പ്രവചിച്ച് ഇര്‍ഫാന്‍ പത്താന്‍