അണ്ടര്‍ 19 ലോകകപ്പ്: ഇന്ത്യക്കെതിരെ തകര്‍ച്ചയില്‍ നിന്ന് കരകയറി ദക്ഷിണാഫ്രിക്ക! മുഷീറിന് രണ്ട് വിക്കറ്റ്

Published : Feb 06, 2024, 04:26 PM IST
അണ്ടര്‍ 19 ലോകകപ്പ്: ഇന്ത്യക്കെതിരെ തകര്‍ച്ചയില്‍ നിന്ന് കരകയറി ദക്ഷിണാഫ്രിക്ക! മുഷീറിന് രണ്ട് വിക്കറ്റ്

Synopsis

പിടോറ്യൂസിനെ പുറത്താക്കി മുഷീര്‍ ഖാന്‍ ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. മൂന്ന് സിക്‌സും ആറ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റ ഇന്നിംഗ്‌സ്. സെലറ്റ്‌സ്വാനെ ആവട്ടെ ടെസ്റ്റ് ശൈലിയിലാണ് ബാറ്റ് വീശുന്നത്.

കേപ്ടൗണ്‍: അണ്ടര്‍ 19 ലോകകപ്പ് സെമിയില്‍ ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്ക തകര്‍ച്ചയില്‍ നിന്ന് കരകയറുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ദക്ഷിണാഫ്രിക്ക ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 41 ഓവറില്‍ നാലിന് 169 നിലയിലാണ്. ഡെവിന്‍ മറൈസ് (1) റിച്ചാര്‍ഡ് സെലറ്റ്‌സ്വാനെ (49) എന്നിവരാണ് ക്രീസില്‍. സ്റ്റീവ് സ്‌റ്റോള്‍ക്ക് (14), ഡേവിഡ് ടീഗെര്‍ (0), ല്വാന്‍-ഡ്രേ പ്രിടോറ്യൂസ് (76), ഒലിവര്‍ വൈറ്റ്‌ഹെഡ് (22) എന്നിവരുടെ വിക്കറ്റുകളാണ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്. രാജ് ലിംബാനി, മുഷീര്‍ ഖാന്‍ എന്നിവര് രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മോശം തുടക്കമായിരുന്നു ദക്ഷിണാഫ്രിക്കയ്ക്ക്. ആദ്യ പത്ത് ഓവറില്‍ തന്നെ രണ്ട് വിക്കറ്റ് വീഴ്ത്താന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കായി. സ്‌റ്റോള്‍ക്കിന്റെ വിക്കറ്റാണ് ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യം നഷ്ടമാകുന്നത്. ലിംബാനിയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ അരവെല്ലി അവനിഷിന് ക്യാച്ച്. പിന്നലെ ടീഗറും മടങ്ങി. രണ്ട് പന്ത് മാത്രമായിരുന്നു താരത്തിന്റെ ആയുസ്. ലിംബാനിയുടെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. തുടര്‍ന്ന് മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ 72 റണ്‍സാണ് പിറന്നത്.

അവന്‍ പഠിച്ച് മിടുക്കനാവും! കെ എസ് ഭരതിനെ എന്തിനാണ് കളിപ്പിക്കുന്നതെന്ന് ചോദിച്ചവര്‍ക്ക് ദ്രാവിഡിന്‍റെ മറുപടി

എന്നാല്‍ പിടോറ്യൂസിനെ പുറത്താക്കി മുഷീര്‍ ഖാന്‍ ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. മൂന്ന് സിക്‌സും ആറ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റ ഇന്നിംഗ്‌സ്. സെലറ്റ്‌സ്വാനെ ആവട്ടെ ടെസ്റ്റ് ശൈലിയിലാണ് ബാറ്റ് വീശുന്നത്. ഇതുവരെ 89 പന്തുകളാണ് താരം നേരിട്ടത്. സൂപ്പര്‍ സിംഗ്‌സില്‍ ന്യൂസിലന്‍ഡിനേയും നേപ്പാളിനേയും തര്‍ത്താണ് ഇന്ത്യ സെമിയില്‍ കടന്നത്. ദക്ഷിണാഫ്രിക്ക ശ്രീലങ്കയേയും സിംബാബ്‌വെയേയും മറിടന്നു.

അജിത് അഗാര്‍ക്കര്‍ വിശാഖപട്ടണത്ത്! ശ്രേയസിന്റെ കാര്യം കട്ടപ്പൊക; ശേഷിക്കുന്ന മൂന്ന് ടെസ്റ്റുകളില്‍ വന്‍ മാറ്റം

ഇന്ത്യന്‍ ടീം: ആദര്‍ശ് സിംഗ്, അര്‍ഷിന്‍ കുല്‍ക്കര്‍ണി, മുഷീര്‍ ഖാന്‍, ഉദയ് സഹാരന്‍, പ്രിയാന്‍ഷു മോളിയ, സച്ചിന്‍ ദാസ്, അരവെല്ലി അവനിഷ്, മുരുകന്‍ അഭിഷേക്, രാജ് ലിംബാനി, നമന്‍ തിവാരി, സൗമി പാണ്ഡെ.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

കാത്തിരിപ്പിനൊടുവില്‍ സഞ്ജു പ്ലേയിംഗ് ഇലവനിലേക്ക്?, 3 മാറ്റങ്ങള്‍ക്ക് സാധ്യത, നാലാം ടി20ക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീം
റെക്കോര്‍ഡിട്ട് ഗ്രീന്‍, ഞെട്ടിച്ച് പതിരാനയും ലിവിംഗ്സ്റ്റണും ഇംഗ്ലിസും ഐപിഎല്‍ താരലേലത്തിലെ വിലകൂടിയ വിദേശതാരങ്ങള്‍