പാകിസ്ഥാനെതിരായ രണ്ടാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക പൊരുതുന്നു

Published : Feb 05, 2021, 06:47 PM IST
പാകിസ്ഥാനെതിരായ രണ്ടാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക പൊരുതുന്നു

Synopsis

 തെംബ ബവൂമ (15), ക്വിന്റണ്‍ ഡി കോക്ക് (24) എന്നിവരാണ് ക്രീസില്‍. രണ്ട് വിക്കറ്റ നേടിയ ഹസന്‍ അലിയാണ് ദക്ഷിണാഫ്രിക്കന്‍ മുന്‍നിരയുടെ മുനയൊടിച്ചത്.  

റാവല്‍പിണ്ടി: പാകിസ്ഥാനെതിരായ രണ്ടാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക പൊരുതുന്നു. ആദ്യ ഇന്നിങ്‌സില്‍ ആതിഥേയരെ 272 പുറത്താക്കിയ ദക്ഷിണാഫ്രിക്ക രണ്ടാംദിനം സ്റ്റംപെടുക്കുമ്പോള്‍ നാലിന് 106 എന്ന നിലയിലാണ്. തെംബ ബവൂമ (15), ക്വിന്റണ്‍ ഡി കോക്ക് (24) എന്നിവരാണ് ക്രീസില്‍. രണ്ട് വിക്കറ്റ നേടിയ ഹസന്‍ അലിയാണ് ദക്ഷിണാഫ്രിക്കന്‍ മുന്‍നിരയുടെ മുനയൊടിച്ചത്.

ഡീന്‍ എല്‍ഗാര്‍ (15), എയ്ഡന്‍ മാര്‍ക്രം (32), റാസി വാന്‍ ഡര്‍ ഡസ്സന്‍ (0), ഫാഫ് ഡു പ്ലെസിസ് (17) എന്നിവരുടെ വിക്കറ്റുകളാണ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്. ഹസന്‍ അലിക്ക് പുറമെ ഹഫീം അഷ്‌റഫ്, നൗമാന്‍ അലി എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. 

നേരത്തെ ഫഹീം അലി (78), ബാബര്‍ അസം (77) എന്നിവരുടെ അര്‍ധ സെഞ്ചുറികളാണ് പാകിസ്ഥാന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഫവാദ് ആലം (45) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. അഞ്ച് വിക്കറ്റ് നേടിയ ആന്റിച്ച് നോര്‍ജെയാണ് പാകിസ്ഥാനെ താരതമ്യേന ചെറിയ സ്‌കോറില്‍ ഒതുക്കിയത്. കേശവ് മഹാരാജ് മൂന്നും മള്‍ഡര്‍ ഒരു വിക്കറ്റും വീഴ്ത്തി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ലോകകപ്പ് ഹീറോയെ എന്തിന് വെട്ടി, ഉത്തരം നൽകാതെ സെലക്ടർമാർ; സഞ്ജുവിന് വിശ്രമം നൽകിയതെന്ന് അനൗദ്യോഗിക വിശദീകരണം, ചോദ്യങ്ങൾ ഉയരുന്നു
വെട്ടാൻ ഒരു അവസരം കാത്തിരുന്ന പോലെ! സിംബാബ്‌വെ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു, മലയാളി താരം സഞ്ജു പുറത്ത്