ആദ്യ ദിനം 465 റണ്‍സ്! മള്‍ഡര്‍ ട്രിപ്പിള്‍ സെഞ്ചുറിയിലേക്ക്; രണ്ടാം ടെസ്റ്റില്‍ സിംബാബ്‌വെയെ പഞ്ഞിക്കിട്ട് ദക്ഷിണാഫ്രിക്ക

Published : Jul 06, 2025, 11:27 PM IST
Wiaan Mulder. (Photo: ICC)

Synopsis

സിംബാബ്‌വെയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക ഒന്നാം ദിനം നാല് വിക്കറ്റ് നഷ്ടത്തില്‍ 465 റണ്‍സെടുത്തു. ക്യാപ്റ്റന്‍ വിയാന്‍ മള്‍ഡര്‍ 264 റണ്‍സുമായി പുറത്താകാതെ നില്‍ക്കുന്നു. 

ബുലവായോ: സിംബാബ്‌വെയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക കൂറ്റന്‍ സ്‌കോറിലേക്ക്. ബുലവായോ, ക്വീന്‍സ് സ്പോര്‍ട്സ് ക്ലബില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ദക്ഷിണാഫ്രിക്ക ഒന്നാം ദിനം അവസാനിക്കുമ്പോള്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 465 റണ്‍സെടുത്തിട്ടുണ്ട്. ക്യാപ്റ്റന്‍ വിയാന്‍ മള്‍ഡര്‍ 264 റണ്‍സുമായി ക്രീസിലുണ്ട്. ഡിവാള്‍ഡ് ബ്രേവിസാണ് (15) അദ്ദേഹത്തിന് കൂട്ട്. ക്യാപ്റ്റനായുള്ള അരങ്ങേറ്റത്തില്‍ തന്നെ ഇരട്ട സെഞ്ചുറി നേടുന്ന മൂന്നാമത്തെ മാത്രം ക്രിക്കറ്ററാണ് മള്‍ഡര്‍. സിംബാബ്വെയ്ക്ക് വേണ്ടി തനക ചിവാംഗ രണ്ട് വിക്കറ്റ് വീഴ്ത്തി.

മോശം തുടക്കമായിരുന്നു ദക്ഷിണാഫ്രിക്കയ്ക്ക്. സ്‌കോര്‍ബോര്‍ഡില്‍ 24 റണ്‍സുള്ളപ്പോള്‍ ഓപ്പണര്‍മാരായ ടോണി ഡി സോര്‍സി (10), ലെസേഗോ സെനോക്വാനെ (3) എന്നിവരുടെ വിക്കറ്റുകള്‍ അവര്‍ക്ക് നഷ്ടമായി. പിന്നീട് ഡേവിഡ് ബെഡിംഗ്ഹാം (82) മള്‍ഡര്‍ സഖ്യം ദക്ഷിണാഫ്രിക്കയുടെ രക്ഷയ്ക്കെത്തുകയായിരുന്നു. ഇരുവരും 184 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ബെഡിംഗ്ഹാമിനെ പുറത്താക്കി ചിവാംഗ് സിംബാബ്വെയ്ക്ക് ബ്രേക്ക് ത്രൂ നല്‍കി. പിന്നീട് ലുവാന്‍ ഡ്രേ പ്രിട്ടോറ്യൂസിനൊപ്പവും (78) മള്‍ഡര്‍ ഇരട്ട സെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കി. ഇരുവരും 216 റണ്‍സ് കൂട്ടിചേര്‍ത്തു.

ഇതിനിടെ മള്‍ഡര്‍ ഇരട്ട സെഞ്ചുറിയും പൂര്‍ത്തിയാക്കി. ഏകദിന ശൈലിയില്‍ ബാറ്റ് വീശുന്ന താരം ഇതുവരെ മൂന്ന് സിക്സും 34 ഫോറും നേടിയിട്ടുണ്ട്. ഗ്രാഹാം ഡൗളിംഗ്, ശിവ്നരെയ്ന്‍ ചന്ദര്‍പോള്‍ എന്നിവരാണ് ക്യാപ്റ്റനായുള്ള അരങ്ങേറ്റത്തില്‍ ഇരട്ട സെഞ്ചുറി നേടിയ മറ്റുതാരങ്ങള്‍. ഇതിനിടെ മള്‍ഡര്‍ ഇരട്ട സെഞ്ചുറിയും പൂര്‍ത്തിയാക്കി. ഏകദിന ശൈലിയില്‍ ബാറ്റ് വീശുന്ന താരം ഇതുവരെ മൂന്ന് സിക്സും 32 ഫോറും നേടിയിട്ടുണ്ട്. ഗ്രാഹാം ഡൗളിംഗ്, ശിവ്നരെയ്ന്‍ ചന്ദര്‍പോള്‍ എന്നിവരാണ് ക്യാപ്റ്റനായുള്ള അരങ്ങേറ്റത്തില്‍ ഇരട്ട സെഞ്ചുറി നേടിയ മറ്റുതാരങ്ങള്‍.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'മൂന്നാം നമ്പറിലിറങ്ങാതെ ഒളിച്ചിരുന്നു, എന്നിട്ടും രക്ഷയില്ല', കളി ജയിച്ചിട്ടും സൂര്യകുമാറിനെതിരെ ആരാധകരോഷം
ഗോള്‍ഡന്‍ ഡക്കില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട് ശുഭ്മാൻ ഗില്‍, അഭിഷേക് പുറത്തായശേഷം ടെസ്റ്റ് കളി, വിമര്‍ശനം