സിംബാബ്‌വെ മുന്‍നിര തകര്‍ന്നു, ഒരറ്റം കാത്ത് മധെവേരെ; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മികച്ച സ്‌കോര്‍

Published : Oct 24, 2022, 05:09 PM IST
സിംബാബ്‌വെ മുന്‍നിര തകര്‍ന്നു, ഒരറ്റം കാത്ത് മധെവേരെ; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മികച്ച സ്‌കോര്‍

Synopsis

മൂന്ന് ഓവര്‍ പവര്‍പ്ലേയാണ് ഒരു ടീമിന്  അനുവദിച്ചിട്ടുള്ളത്. മൂന്ന് ഓവര്‍ പൂര്‍ത്തിയാവും മുമ്പ് ക്രെയ്ഗ് ഇര്‍വിന്‍ (8), റെഗിസ് ചകാബ്വ (8), സിക്കന്ദര്‍ റാസ (0) എന്നിവരുടെ വിക്കറ്റുകള്‍ സിംബാബ്‌വെയ്ക്ക് നഷ്ടമായിരുന്നു.

ഹൊബാര്‍ട്ട്: ടി20 ലോകകപ്പില്‍ സിംബാബ്‌വെയ്‌ക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് 80 റണ്‍സ് വിജയലക്ഷ്യം. മഴ കാരണം ഒമ്പത് ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് സിംബാബ്‌വെ 79 റണ്‍സെടുത്തത്. രണ്ട് വിക്കറ്റ് നേടിയ ലുംഗി എന്‍ഗിഡി സിംബാബ്‌വെയുടെ മുന്‍നിര തകര്‍ക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു. വെസ്ലി മധെവേരെയാണ് (18 പന്തില്‍ 35) സിംബാബ്‌വെയുടെ ടോപ് സ്‌കോറര്‍. ഹൊബാര്‍ട്ടില്‍ ടോസ് നേടിയ സിംബാബ്‌വെ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

മൂന്ന് ഓവര്‍ പവര്‍പ്ലേയാണ് ഒരു ടീമിന്  അനുവദിച്ചിട്ടുള്ളത്. മൂന്ന് ഓവര്‍ പൂര്‍ത്തിയാവും മുമ്പ് ക്രെയ്ഗ് ഇര്‍വിന്‍ (8), റെഗിസ് ചകാബ്വ (8), സിക്കന്ദര്‍ റാസ (0) എന്നിവരുടെ വിക്കറ്റുകള്‍ സിംബാബ്‌വെയ്ക്ക് നഷ്ടമായിരുന്നു. നാലാം ഓവറില്‍ സീന്‍ വില്യംസും (1) മടങ്ങി. ഇതോടെ സിംബാബ്‌വെ നാലിന് 19 എന്ന പരിതാപകരമായ നിലയിലായി.

ടസ്‌കിന്‍ അഹമ്മദിന് നാല് വിക്കറ്റ്; നെതര്‍ലന്‍‌ഡ്‌സിനെ എറിഞ്ഞിട്ട് ബംഗ്ലാദേശ്, 9 റണ്‍സ് വിജയം

എന്നാല്‍ മധെവേരെ- മില്‍ട്ടണ്‍ ഷുംബ (18) സഖ്യം ശേഷിക്കുന്ന ഓവറുകള്‍ പൂര്‍ത്തിയാക്കി. ഇരുവരും 59 റണ്‍സാണ് കൂട്ടിചേര്‍ത്തത്. ഷുംബ അവസാന പന്തില്‍ പറത്തായി. 18 പന്തില്‍ ഒരു സിക്‌സും നാല് ഫോറും ഉള്‍പ്പെടെയാണ് മധെവേരെ 35 റണ്‍സെടുത്തത്. എന്‍ഗിഡിക്ക് പുറമെ വെയ്ന്‍ പാര്‍നല്‍, ആന്റിച്ച് നോര്‍ജെ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

സിംബാബ്‌വെ: ക്രെയ്ഗ് ഇര്‍വിന്‍, റെഗിസ് ചകാബ്വ, സിക്കന്ദര്‍ റാസ, സീന്‍ വില്യംസ്, വെസ്ലി മധെവേരെ, മില്‍ട്ടണ്‍ ഷുംബ, റ്യാന്‍ ബേള്‍, ലൂക് ജോംഗ്‌വെ, തെന്‍ഡെ ചടാര, റിച്ചാര്‍ഡ് ഗവാര, ബ്ലെസിംഗ് മുസറബാനി. 

ദക്ഷിണാഫ്രിക്ക: ക്വിന്റണ്‍ ഡി കോക്ക്, തെംബ ബവൂമ, റിലീ റൂസ്സോ, എയ്ഡന്‍ മാര്‍ക്രം, ഡേവിഡ് മില്ലര്‍, ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, വെയ്ന്‍ പാര്‍നല്‍, കേശവ് മഹാരാജ്, കഗിസോ റബാദ, ആന്റിച്ച് നോര്‍ജെ, ലുംഗി എന്‍ഗിഡി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ബുമ്രയെയും അ‍ർഷ്ദീപിനെയും തൂക്കിയടിച്ച് ഡി കോക്ക്, ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് കൂറ്റന്‍ വിജയലക്ഷ്യം
'കൈവിട്ട പരീക്ഷണങ്ങള്‍ ഒരു നാള്‍ തിരിച്ചടിക്കും', ഗംഭീറിനും സൂര്യകുമാറിനും മുന്നറിയിപ്പുമായി റോബിന്‍ ഉത്തപ്പ