കേപ്ടൗണ്: ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള സൗത്ത് ആഫ്രിക്കന് ടീമില് മാറ്റം. ട്രിസ്റ്റന് സ്റ്റബ്സിന് പകരം മാത്യു ബ്രീറ്റ്സ്കെയെ ടീമില് ഉള്പ്പെടുത്തി. ഞായറാഴ്ച ഗ്ഖെബര്ഹയിലാണ് മത്സരം ആരംഭിക്കുന്നത്. ഡര്ബനില് നടന്ന ആദ്യ ടെസ്റ്റില് തോല്വി വഴങ്ങിയ ആതിഥേയര് പരമ്പഗരയില് 1-0ത്തിന് പിന്നിലാണ്. പരമ്പരയിലെ ആദ്യ മത്സരത്തില് 32, 1 എന്നിങ്ങനെയായിരുന്നു സ്റ്റബ്സിന്റെ സ്കോര്. ഇതിനുമുമ്പ് ഇന്ത്യക്കെതിരായ ടെസ്റ്റ് ഇന്നിംഗ്സില് 94 റണ്സ് നേടിയിരുന്നെങ്കിലും, അദ്ദേഹത്തിന് ടീമില് സ്ഥാനം നഷ്ടമായി.
പരിമിത ഓവര് ക്രിക്കറ്റിലെ മികച്ച പ്രകടനമാണ് ബ്രീറ്റ്സ്കെയ്ക്ക് വീണ്ടും ടെസ്റ്റ് ടീമില് അവസരം നേടിക്കൊടുത്തത്. ഡര്ബനില് ഓസ്ട്രേലിയക്കെതിരെ നടന്ന ഒന്നാം ഏകദിനത്തില് താരം സെഞ്ച്വറി നേടിയിരുന്നു. ഒടുവില് നമീബിയ, ഓസ്ട്രേലിയ ടീമുകള്ക്കെതിരായ പരമ്പരകളിലും താരം കളിച്ചിരുന്നു. ഇതുവരെ രണ്ട് ടെസ്റ്റുകള് മാത്രമാണ് ബ്രീറ്റ്സ്കെ കളിച്ചിട്ടുള്ളത്. ആകെ നേടിയത് 14 റണ്സ് മാത്രം. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില് 37.03 ശരാശരി ഉണ്ടെങ്കിലും കഴിഞ്ഞ ഫെബ്രുവരിക്ക് ശേഷം ഈ ഫോര്മാറ്റില് അദ്ദേഹം മത്സരിച്ചിട്ടില്ല.
റയാന് റിക്കെല്ടണ് വിക്കറ്റ് കീപ്പിംഗ് ചുമതലയേല്ക്കുമ്പോള്, കൈല് വെറെയ്ന് പ്ലേയിംഗ് ഇലവനില് നിന്ന് പുറത്താകാന് സാധ്യതയുണ്ട്. കഴിഞ്ഞ 13 ഇന്നിംഗ്സുകളായി ടെസ്റ്റില് അര്ധ സെഞ്ച്വറി നേടാന് കഴിയാത്ത താരമാണ് വെറെയ്ന് എങ്കിലും, അദ്ദേഹം സ്ക്വാഡില് തുടരുന്നുണ്ട്. റിക്കെല്ടന്റെ ബാറ്റിംഗ് പൊസിഷന് ഇതുവരെ തീരുമാനിച്ചിട്ടില്ല. എയ്ഡന് മാര്ക്രമിനൊപ്പം അദ്ദേഹം ഓപ്പണറായി തുടരാം, അല്ലെങ്കില് ബാറ്റിംഗ് നിരയില് താഴേക്ക് ഇറങ്ങാം. അങ്ങനെ വന്നാല് ഓപ്പണിംഗ് സ്ഥാനത്ത് ഒഴിവ് വരുമെന്നതിനാല് ടോണി ഡി സോര്സിയുടെ പരിക്കിന്റെ പശ്ചാത്തലത്തില് അത് നിര്ണയകമാകും. ഹാംസ്ട്രിംഗ് പരിക്കിനെ തുടര്ന്ന് ഡി സോര്സി നിലവില് പുറത്താണ്.
മാത്യു ബ്രീറ്റ്സ്കെയെ ഓപ്പണറായി ഇറക്കിയേക്കാം. അല്ലെങ്കില് ഇതുവരെ അരങ്ങേറ്റം കുറിച്ചിട്ടില്ലാത്ത മാര്ക്വസ് അക്കര്മാനും ഒരു ഓപ്ഷനാണ്. അക്കര്മാന് സാധാരണയായി മിഡില് ഓര്ഡറിലാണ് ബാറ്റ് ചെയ്യാറുള്ളത്. കഗിസോ റബാദ ആദ്യ ടെസ്റ്റില് നിന്ന് വിട്ടുനിന്നത് ഹാംസ്ട്രിംഗ് പരിക്കിനെ തുടര്ന്നാണെങ്കിലും, രണ്ടാം ടെസ്റ്റില് അദ്ദേഹം കളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സൗത്ത് ആഫ്രിക്ക സ്ക്വാഡ്: ടെംമ്പ ബാവുമ (ക്യാപ്റ്റന്), മാര്ക്വസ് അക്കര്മാന്, ഡേവിഡ് ബെറ്റിംഗ്ഹാം, മാത്യു ബ്രീറ്റ്സ്കെ, കോര്ബിന് ബോഷ്, ജെറാള്ഡ് കോട്സി, സൈമണ് ഹാര്മര്, മാര്ക്കോ ജാന്സന്, കേശവ് മഹാരാജ്, എയ്ഡന് മാര്ക്രം, വിയാന് മുള്ഡര്, സെനുരന് മുത്തുസാമി, ആന്റിച്ച് നോര്ജെ, ഡെയ്ന് പാറ്റേഴ്സണ്, കഗിസോ റബാദ, റയാന് റിക്കെല്ടണ്, കൈല് വെറെയ്ന്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!