തല്‍ക്കാലം ദക്ഷിണാഫ്രിക്ക പാകിസ്ഥാനില്‍ കളിക്കില്ല; കാരണം വ്യക്തമാക്കി ക്രിക്കറ്റ് ബോര്‍ഡ്

By Web TeamFirst Published Feb 14, 2020, 6:20 PM IST
Highlights

ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമിന്റെ പാകിസ്ഥാന്‍ പര്യടനം ഉടന്‍ ഉണ്ടാവില്ലെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. നേരത്തെ, മാര്‍ച്ച് 22 മുതല്‍ 29 വരെയാണ് ദക്ഷിണാഫ്രിക്കയുടെ പാകിസ്ഥാന്‍ പര്യടനം നിശ്ചയിച്ചിരുന്നത്.

കറാച്ചി: ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമിന്റെ പാകിസ്ഥാന്‍ പര്യടനം ഉടന്‍ ഉണ്ടാവില്ലെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. നേരത്തെ, മാര്‍ച്ച് 22 മുതല്‍ 29 വരെയാണ് ദക്ഷിണാഫ്രിക്കയുടെ പാകിസ്ഥാന്‍ പര്യടനം നിശ്ചയിച്ചിരുന്നത്. താരങ്ങളുടെ ജോലിഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായി ദക്ഷിണാഫ്രിക്ക താല്‍കാലികമായി പിന്മാറുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. പരമ്പര നടക്കുമെന്നും തിയതി അറിയിക്കുമെന്നും പിസിബി അറിയിച്ചു.

ദക്ഷിണാഫ്രിക്ക മൂന്ന് ഏകദിനങ്ങള്‍ക്കായി മാര്‍ച്ചില്‍ ഇന്ത്യയിലെത്തുന്നുണ്ട്. ശേഷം പാകിസ്ഥാന്‍ സന്ദര്‍ശിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. മൂന്ന് ടി20 മത്സരങ്ങളാണ് കളിക്കാന്‍ നിശ്ചയിച്ചിരുന്നത്. പരമ്പര മാര്‍ച്ച് 29നാണ് അവസാനിക്കുക. അന്ന് തന്നെയാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗും ആരംഭിക്കുന്നത്. എന്നാല്‍ ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ക്ക് ഐപിഎല്ലില്‍ കളിക്കേണ്ടതിനാലാണ് പിന്മാറ്റമെന്നും വാദമുണ്ട്. 

ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ തീരുമാനത്തെ ബഹുമാനിക്കുന്നുവെന്നും താരങ്ങളുടെ ആരോഗ്യത്തിനാണ് മുന്‍ഗണന നല്‍കേണ്ടതെന്നും പിസിബി ചീഫ് എക്‌സിക്യൂട്ടീവ് വസീം ഖാന്‍ പറഞ്ഞു.

click me!