ക്വിന്റണ്‍ ഡി കോക്ക് ഏകദിന-ടി20 ടീമില്‍; ഇന്ത്യക്കെതിരെ നിശ്ചിത ഓവര്‍ ക്രിക്കറ്റിനുള്ള ദക്ഷിണാഫ്രിക്കന്‍ ടീം

Published : Nov 22, 2025, 07:07 PM IST
Quinton de Kock

Synopsis

ഇന്ത്യക്കെതിരായ ഏകദിന, ട്വന്റി 20 പരമ്പരകൾക്കുള്ള ദക്ഷിണാഫ്രിക്കൻ ടീമിനെ പ്രഖ്യാപിച്ചു. തെംബ ബവുമ ഏകദിന ടീമിനെയും എയ്ഡൻ മാർക്രം ടി20 ടീമിനെയും നയിക്കുമ്പോൾ, ക്വിന്റൺ ഡി കോക്ക് രണ്ട് ഫോർമാറ്റുകളിലും ഇടംപിടിച്ചിട്ടുണ്ട്. 

കേപ്ടൗണ്‍: ഇന്ത്യക്കെതിരായ ഏകദിന, ട്വന്റി 20 പരമ്പരയ്ക്കുള്ള ദക്ഷിണാഫ്രിക്കന്‍ ടീമിനെ പ്രഖ്യാപിച്ചു. ഏകദിന ടീമിനെ തെംബ ബവുമയും ട്വന്റി 20 ടീമിനെ എയ്ഡന്‍ മാര്‍ക്രവും നയിക്കും. ഈമാസം 30ന് തുടങ്ങുന്ന ഏകദിന പരമ്പരയില്‍ മൂന്ന് മത്സരങ്ങളുണ്ട്. റാഞ്ചി, റായ്പൂര്‍, വിശാഖപട്ടണം എന്നിവയാണ് ഏകദിന വേദികള്‍. അഞ്ചു മത്സരങ്ങളുടെ ട്വന്റി 20 പരമ്പരയ്ക്ക് ഡിസംബര്‍ ഒന്‍പതിന് തുടക്കമാവും. കട്ടക്ക്, ഛണ്ഡിഗഡ്, ധര്‍മ്മശാല, ലക്‌നൗ, അഹമ്മദാബാദ് എന്നിവരാണ് ട്വന്റി 20 വേദികള്‍. അതേസമയം, പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

ഏകദിന ടീം: തെം ബ ബാവുമ (ക്യാപ്റ്റന്‍), ഒട്ട്നീല്‍ ബാര്‍ട്ട്മാന്‍, കോര്‍ബിന്‍ ബോഷ്, മാത്യു ബ്രീറ്റ്സ്‌കെ, ഡിവാള്‍ഡ് ബ്രെവിസ്, നാന്‍ഡ്രെ ബര്‍ഗര്‍, ക്വിന്റണ്‍ ഡി കോക്ക്, ടോണി ഡി സോര്‍സി, റൂബിന്‍ ഹെര്‍മന്‍, കേശവ് മഹാരാജ്, മാര്‍ക്കോ ജാന്‍സെന്‍, എയ്ഡന്‍ മാര്‍ക്രം, ലുങ്കി എന്‍ഗിഡി, റ്യാന്‍ റിക്കിള്‍ട്ടണ്‍, പ്രണാളന്‍ സുബ്രായന്‍.

ടി20 ടീം: എയ്ഡന്‍ മാര്‍ക്രം, ഒട്ട്നീല്‍ ബാര്‍ട്ട്മാന്‍, കോര്‍ബിന്‍ ബോഷ്, ഡെവാള്‍ഡ് ബ്രെവിസ്, ക്വിന്റണ്‍ ഡി കോക്ക്, ടോണി ഡി സോര്‍സി, ഡൊനോവന്‍ ഫെറേറ, റീസ ഹെന്‍ഡ്രിക്സ്, മാര്‍ക്കോ ജാന്‍സെന്‍, കേശവ് മഹാരാജ്, ജോര്‍ജ്ജ് ലിന്‍ഡെ, ക്വേന മഫാക, ഡേവിഡ് മില്ലര്‍, ലുങ്കി എന്‍ഗിഡി, ആന്റിച്ച് നോര്‍ജെ, ട്രിസ്റ്റണ്‍ സ്റ്റബ്‌സ്.

അതേസമയം, ഇന്ത്യന്‍ ടീമില്‍ ശുഭ്മാന്‍ ഗില്‍ ഉണ്ടാവില്ലെന്നാണ് അറിയുന്നത്. പരിക്കിനെ തുടര്‍ന്ന് പുറത്തിരിക്കുന്ന ശ്രേയസ് അയ്യര്‍ക്കും ടീമിലിടം ഉണ്ടാവില്ല. ഇരുവരുടേയും അഭാവത്തില്‍ ആര് നയിക്കുമെന്നുള്ളതാണ് ആകാംക്ഷ. വിരാട് കോലി, രോഹിത് ശര്‍മ എന്നിവരാണ് ടീമിലെ സീനിയര്‍ താരങ്ങള്‍. ഇരുവരേയും ഒരിക്കല്‍കൂടി നായകസ്ഥാനത്തേക്ക് പരിഗണിച്ചേക്കില്ല. ഈ സാഹചര്യത്തില്‍ കെ എല്‍ രാഹുല്‍, ടീമിലേക്ക് തിരിച്ചെത്തുമെന്ന് വിശ്വസിക്കപ്പെടുന്ന റിഷഭ് പന്ത് എന്നിവരില്‍ ഒരാള്‍ ക്യാപ്റ്റനായേക്കും.

PREV
Read more Articles on
click me!

Recommended Stories

അഭിഷേകോ ബുമ്രയോ അല്ല, ടി20 ലോകകപ്പില്‍ ഇന്ത്യയുടെ 'എക്സ്' ഫാക്ടറാകുന്ന താരത്തെ പ്രവചിച്ച് ഇര്‍ഫാന്‍ പത്താന്‍
സൂപ്പര്‍ ലീഗ് പ്രതീക്ഷ അവസാനിച്ചു, സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ സഞ്ജുവില്ലാതെ കേരളം നാളെ ആസമിനെതിരെ