Latest Videos

റബാഡക്ക് മുന്നിൽ ഹിറ്റ്‌മാൻ വീണ്ടും ഫ്ലോപ്പ്, ഓപ്പണർമാർ മടങ്ങി; ഇന്ത്യക്ക് വീണ്ടും ബാറ്റിഗ് തകർച്ച

By Asianet MalayalamFirst Published Dec 28, 2023, 6:13 PM IST
Highlights

റബാഡ എറിഞ്ഞ ഇന്ത്യന്‍ ഇന്നിംഗ്സിലെ മൂന്നാം ഓവറില്‍ തന്നെ രോഹിത് ശര്‍മ മടങ്ങി. എട്ട് പന്ത് നേരിട്ട രോഹിത്തിനെ റബാഡ ക്ലീന്‍ ബൗള്‍ഡാക്കി. ടെസ്റ്റില്‍ 11 ഇന്നിംഗ്സുകളില്‍ ഏഴാം തവണയാണ് റബാഡക്ക് മുന്നില്‍ രോഹിത് മുട്ടുമടക്കുന്നത്. രോഹിത് മടങ്ങുമ്പോള്‍ ഇന്ത്യൻ സ്കോര്‍ ബോര്‍ഡില്‍ അഞ്ച് റണ്‍സ് മാത്രമെയുണ്ടായിരുന്നുള്ളു.

സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കക്കെതിരായ സെഞ്ചൂറിയന്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് രണ്ടാം ഇന്നിംഗ്സിലും ബാറ്റിംഗ് തകര്‍ച്ച. 163 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് കടവുമായി രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഇന്ത്യ മൂന്നാം ദിനം ചായക്ക് പിരിയുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 62 റണ്‍സെടുത്തിട്ടുണ്ട്. 18 റണ്‍സോടെ വിരാട് കോലിയും ആറ് റണ്‍സോടെ ശ്രേയസ് അയ്യരും ക്രീസില്‍. ക്യാപ്റ്റന്‍ രോഹിത് ശര്‍മ(0) യശസ്വി ജയ്‌സ്വാള്‍(5), ശുഭ്മാന്‍ ഗില്‍(26) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.

റബാഡ എറിഞ്ഞ ഇന്ത്യന്‍ ഇന്നിംഗ്സിലെ മൂന്നാം ഓവറില്‍ തന്നെ രോഹിത് ശര്‍മ മടങ്ങി. എട്ട് പന്ത് നേരിട്ട രോഹിത്തിനെ റബാഡ ക്ലീന്‍ ബൗള്‍ഡാക്കി. ടെസ്റ്റില്‍ 11 ഇന്നിംഗ്സുകളില്‍ ഏഴാം തവണയാണ് റബാഡക്ക് മുന്നില്‍ രോഹിത് മുട്ടുമടക്കുന്നത്. രോഹിത് മടങ്ങുമ്പോള്‍ ഇന്ത്യൻ സ്കോര്‍ ബോര്‍ഡില്‍ അഞ്ച് റണ്‍സ് മാത്രമെയുണ്ടായിരുന്നുള്ളു.

'അങ്ങനങ്ങ് പോയാലോ', പന്തെറിയും മുമ്പെ ക്രീസ് വിട്ടിറങ്ങിയ മാര്‍ക്കോ യാന്‍സനെ താക്കീത് ചെയ്ത് അശ്വിന്‍

വണ്‍ ഡൗണായി ക്രീസിലെത്തിയ ശുഭ്മാന്‍ ഗില്‍ റബാഡക്കെതിരെ ആത്മവിശ്വാസത്തെ തുടങ്ങിയെങ്കിലും റബാഡ എറിഞ്ഞ ആദ്യ ഓവറിലെ ആദ്യ പന്തില്‍ തന്നെ സ്ലിപ്പില്‍ ക്യാച്ചില്‍ നിന്ന് രക്ഷപ്പെട്ട യശസ്വി ജയ്‌സ്വാളിന് ക്രീസില്‍ അധിക നേരം ആയുസുണ്ടായില്ല. നാന്ദ്രെ ബര്‍ഗറിന്‍റെ പന്ത് യശസ്വി ലീവ് ചെയ്തെങ്കിലും ഗ്ലൗസിലുരുമ്മി പന്ത് വിക്കറ്റ് കീപ്പറുടെ കൈകളിലെത്തി. 18 പന്തില്‍ അഞ്ച് റണ്‍സായിരുന്നു യശസ്വിയുടെ സംഭാവന.ഗില്ലും കോലിയും ചേര്‍ന്നുള്ള കൂട്ടുകെട്ട് പ്രതീക്ഷ നല്‍കിയെങ്കിലും ഗില്ലിനെ ക്ലീന്‍ ബൗള്‍ഡാക്കി മാര്‍ക്കോ യാന്‍സന്‍ ഇന്ത്യയെ തകര്‍ച്ചയിലേക്ക് തള്ളിവിട്ടു.

Rohit Sharma dismissed for a duck Rabada nuked him again 😭 ||

pic.twitter.com/eK7stVrpFZ

— Rishi (@EpicVirat)

നേരത്തെ 256-5 എന്ന നിലയില്‍ മൂന്നാം ദിനം ക്രീസിലിറങ്ങിയ ദക്ഷിണാഫ്രിക്ക ലഞ്ചിന് ശേഷം 408 റണ്‍സിന് ഓള്‍ ഔട്ടായി. 185 റണ്‍സെടുത്ത ഡീന്‍ എല്‍ഗാറും 19 റണ്‍സെടുത്ത ജെറാള്‍ഡ് കോട്സിയും ലഞ്ചിന് മുമ്പെ വീണെങ്കിലും അര്‍ധസെഞ്ചുറിയുമായി പിടിച്ചു നിന്ന മാര്‍ക്കോ യാന്‍സനാണ്(84) ദക്ഷിണാഫ്രിക്കക്ക് 163 റണ്‍സ് ലീഡ് സമ്മാനിച്ചത്.

ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 392 റണ്‍സെന്ന നിലയില്‍ ലഞ്ചിന് പിരിഞ്ഞ ദക്ഷിണാഫ്രിക്കയുടെ അവസാന രണ്ട് വിക്കറ്റുകള്‍ എറിഞ്ഞിട്ട ജസ്പ്രീത് ബുമ്രയാണ് ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്സ് അവസാനിപ്പിച്ചത്. പരിക്കേറ്റ് മടങ്ങിയ ക്യാപ്റ്റന്‍ ടെംബാ ബാവുമ ദക്ഷിണാഫ്രിക്കക്കായി ബാറ്റിംഗിനിിറങ്ങിയല്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!