Asianet News MalayalamAsianet News Malayalam

'അങ്ങനങ്ങ് പോയാലോ', പന്തെറിയും മുമ്പെ ക്രീസ് വിട്ടിറങ്ങിയ മാര്‍ക്കോ യാന്‍സനെ താക്കീത് ചെയ്ത് അശ്വിന്‍

കോട്സിയും യാന്‍സനും ക്രീസില്‍ നില്‍ക്കുന്നതിനിടെ യാന്‍സന് അശ്വിന്‍ മങ്കാദിംഗ് മുന്നറിയിപ്പ് നല്‍കിയതും ശ്രദ്ധേയമായി. അശ്വിന്‍ പന്തെറിയാനുള്ള ബൗളിംഗ് ആക്ഷന്‍ തുടുങ്ങിയപ്പോള്‍ തന്നെ നോണ്‍ സ്ട്രൈക്കിംഗ് എന്‍ഡില്‍ നിന്ന് യാന്‍സന്‍ ക്രീസ് വീട്ടിറങ്ങിയതോടെയാണ് അശ്വിന്‍ താക്കീത് ചെയ്തത്.

Ravi Ashwin warned Marco Jansen for trying to back too much in India vs South Africa 1st Test
Author
First Published Dec 28, 2023, 5:05 PM IST

സെഞ്ചൂറിയന്‍: ഇന്ത്യ-ദക്ഷിണാഫ്രിക്ക സെഞ്ചൂറിയന്‍ ക്രിക്കറ്റ് ടെസ്റ്റില്‍ 72 റണ്‍സുമായി പുറത്താകാതെ നിന്ന് മൂന്നാം ദിനം ദക്ഷിണാഫ്രിക്കന്‍ ചെറുത്തു നില്‍പ്പിന് നേതൃത്വം നല്‍കിയത് പേസ് ഓള്‍ റൗണ്ടര്‍ മാര്‍ക്കോ യാന്‍സനാണ്. ഡിന്‍ എല്‍ഗാറിനൊപ്പം ആറാം വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയ യാന്‍സന്‍ എല്‍ഗാര്‍ പുറത്തായശേഷവും പോരാട്ടം തുടര്‍ന്നു.

യാന്‍സന്‍ 25 റണ്‍സില്‍ നില്‍ക്കെ അശ്വിന്‍റെ പന്തില്‍ നല്‍കിയ ക്യാച്ച് വിക്കറ്റിന് പിന്നില്‍ രാഹുല്‍ കൈവിട്ടിരുന്നു. അശ്വിന്‍റെ പന്തുകള്‍ നേരിടാന്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍മാര്‍ ബുദ്ധിമുട്ടിയെങ്കിലും ലഭിച്ച അര്‍ധാവസരങ്ങള്‍ മുതലാക്കാന്‍ ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ക്കായില്ല. ഒടുവില്‍ ജെറാള്ഡ് കോട്സിയുടെ വിക്കറ്റെടുത്താണ് അശ്വിന്‍ സെഞ്ചൂറിയനിലെ ആദ്യ വിക്കറ്റ് വീഴ്ത്തിയത്. അശ്വിന്‍റെ പന്തില്‍ കൂറ്റനടിക്ക് ശ്രമിച്ച കോട്സിയെ മുഹമ്മദ് സിറാജ് മിഡോഫില്‍ കൈയിലൊതുക്കി.

എല്‍ഗാര്‍ വീണിട്ടും വീഴാതെ ദക്ഷിണാഫ്രിക്ക, സെഞ്ചൂറിയന്‍ ടെസ്റ്റില്‍ ഇന്ത്യക്കെതിരെ കൂറ്റൻ ലീഡിലേക്ക്

കോട്സിയും യാന്‍സനും ക്രീസില്‍ നില്‍ക്കുന്നതിനിടെ യാന്‍സന് അശ്വിന്‍ മങ്കാദിംഗ് മുന്നറിയിപ്പ് നല്‍കിയതും ശ്രദ്ധേയമായി. അശ്വിന്‍ പന്തെറിയാനുള്ള ബൗളിംഗ് ആക്ഷന്‍ തുടുങ്ങിയപ്പോള്‍ തന്നെ നോണ്‍ സ്ട്രൈക്കിംഗ് എന്‍ഡില്‍ നിന്ന് യാന്‍സന്‍ ക്രീസ് വീട്ടിറങ്ങിയതോടെയാണ് അശ്വിന്‍ താക്കീത് ചെയ്തത്. മുമ്പ് ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സ് നായകനായിരിക്കെ രാജസ്ഥാന്‍ റോയല്‍സ് താരമായ ജോസ് ബട്‌ലറെ അശ്വിന്‍ മങ്കാദിംഗിലൂടെ പുറത്താക്കിയിരുന്നു. ഇത് വലിയ വിമര്‍ശനത്തിനും ചര്‍ച്ചകള്‍ക്കും വഴിമരുന്നിടുകയും ചെയ്തു.

 

രവീന്ദ്ര ജഡേജയായിരുന്നു ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ കളിക്കേണ്ടിയിരുന്നതെങ്കിലും ജഡേജക്ക് പരിക്കേറ്റതിനാല്‍ അവസാന നിമിഷമാണ് സെഞ്ചൂറിയന്‍ ടെസ്റ്റിനുള്ള ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ അശ്വിനെത്തിയത്. ഡീന്‍ എല്‍ഗാറിന്‍റെ സെഞ്ചുറി കരുത്തില്‍ 256-5 എന്ന നിലയില്‍ മൂന്നാം ദിനം ക്രീസിലിറങ്ങിയ ദക്ഷിണാഫ്രിക്ക ലഞ്ചിന് പിരിയുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 392 റണ്‍സെന്ന നിലയിലാണ്. 72 റണ്‍സോടെ മാര്‍ക്കോ യാന്‍സനും ഒരു റണ്ണുമായി കാഗിസോ റബാഡയും ക്രീസില്‍.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios