Latest Videos

SA vs IND : ഇരട്ട നേട്ടത്തിനരികെ; കേപ് ടൗണില്‍ നാഴികക്കല്ലോടെ വിമര്‍ശകര്‍ക്ക് മറുപടി പറയുമോ അജിങ്ക്യ രഹാനെ?

By Web TeamFirst Published Jan 11, 2022, 8:21 AM IST
Highlights

ഫോമില്ലായ്‌മയുടെ പേരില്‍ ഏറെ പഴികേള്‍ക്കുന്ന അജിങ്ക്യ രഹാനെ മടങ്ങിവരവിന്‍റെ സൂചന ഇതിനകം കാട്ടിയിട്ടുണ്ട്

കേപ് ടൗണ്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കന്നി ടെസ്റ്റ് പരമ്പര ജയം തേടിയാണ് ടീം ഇന്ത്യ (Team India) കേപ് ടൗണില്‍ മൂന്നാം ടെസ്റ്റിന് (South Africa vs India 3rd Test) ഇന്നുമുതല്‍ ഇറങ്ങുന്നത്. മഴവില്‍ രാഷ്‌ട്രത്തില്‍ ഇന്ത്യയുടെ ആദ്യ ടെസ്റ്റ് പരമ്പര ജയം കോലിപ്പട ഉന്നമിടുമ്പോള്‍ ഇരട്ട സന്തോഷം പോലെ വ്യക്തിഗത നേട്ടങ്ങള്‍ക്ക് അരികെയുണ്ട് താരങ്ങള്‍. ഫോമില്ലായ്‌മയുടെ പേരില്‍ ഏറെ പഴികേള്‍ക്കുകയും ഒടുവില്‍ ജൊഹന്നസ്‌ബര്‍ഗ് ടെസ്റ്റിന്‍റെ രണ്ടാം ഇന്നിംഗ്‌സില്‍ അര്‍ധ സെഞ്ചുറി കണ്ടെത്തുകയും ചെയ്‌ത മധ്യനിര ബാറ്റര്‍ അജിങ്ക്യ രഹാനെയാണ് (Ajinkya Rahane) ഇവരിലൊരാള്‍. 

79 റൺസ് കൂടി നേടിയാൽ അജിങ്ക്യ രഹാനെയ്ക്ക് ടെസ്റ്റില്‍ 5000 റൺസ് ക്ലബിലെത്താം. ഒരു ക്യാച്ചെടുത്താൻ രഹാനെയ്ക്കും രണ്ട് ക്യാച്ചെടുത്താൽ ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്കും ടെസ്റ്റിൽ 100 ക്യാച്ചാവും. കോലിയെ മറ്റൊരു നാഴികക്കല്ല് കൂടി കേപ് ടൗണില്‍ കാത്തിരിപ്പുണ്ട്. 146 റണ്‍സെടുക്കാനായാല്‍ കോലിക്ക് ടെസ്റ്റില്‍ 8000 റണ്‍സ് ക്ലബിലെത്താം. ടെസ്റ്റില്‍ ഏറ്റവുമധികം റണ്‍സെടുത്ത ബാറ്റര്‍മാരുടെ പട്ടികയില്‍ 32-ാം സ്ഥാനത്തുള്ള കോലിക്ക് 7854 റണ്‍സാണ് അക്കൗണ്ടിലുള്ളത്. നേട്ടത്തിലെത്തിയാല്‍ 8000 റൺസ് നേടുന്ന എട്ടാമത്തെ ഇന്ത്യൻ ബാറ്ററാവും വിരാട് കോലി. രണ്ട് വർഷമായി വിരാട് കോലി അന്താരാഷ്ട്ര ക്രിക്കറ്റിൽ സെഞ്ചുറി നേടിയിട്ടില്ല.

കേപ് ടൗണില്‍ ഇന്ന് ഇന്ത്യൻസമയം ഉച്ചയ്ക്ക് രണ്ടിനാണ് മൂന്നാം ടെസ്റ്റിന് തുടക്കമാവുക. ജയിച്ചാല്‍ മഴവില്‍ രാഷ്‌ട്രത്തില്‍ ചരിത്രത്തിലാദ്യമായി ടെസ്റ്റ് പരമ്പര ഇന്ത്യക്ക് സ്വന്തമാക്കാം. സെഞ്ചൂറിയനിൽ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യ 113 റണ്‍സിന് ജയിച്ചപ്പോള്‍ ജൊഹന്നസ്ബർഗിൽ ഏഴ് വിക്കറ്റ് ജയവുമായി ദക്ഷിണാഫ്രിക്ക പരമ്പരയില്‍ 1-1ന് ഒപ്പമെത്തിയിരുന്നു. വാണ്ടറേഴ്‌സില്‍ പരിക്കുമൂലം കളിക്കാതിരുന്ന വിരാട് കോലി കേപ് ടൗണില്‍ പ്ലേയിംഗ് ഇലവനിലേക്ക് തിരിച്ചെത്തുന്നതും സവിശേഷതയാണ്. ഇതോടെ ടീം ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ മാറ്റമുണ്ടാകും. 
 

🔊 🔊 🔛

Practice 🔛

𝐈𝐧 𝐭𝐡𝐞 𝐳𝐨𝐧𝐞 - 𝐂𝐚𝐩𝐭𝐚𝐢𝐧 𝐊𝐨𝐡𝐥𝐢.👌 👌 | | pic.twitter.com/ChFOPzTT6q

— BCCI (@BCCI)

SA vs IND : ജയിച്ചാല്‍ മഴവില്ലഴകുള്ള ചരിത്രം; ദക്ഷിണാഫ്രിക്ക-ഇന്ത്യ മൂന്നാം ടെസ്റ്റ് ഇന്നുമുതല്‍

click me!