Asianet News MalayalamAsianet News Malayalam

SA vs IND : ജയിച്ചാല്‍ മഴവില്ലഴകുള്ള ചരിത്രം; ദക്ഷിണാഫ്രിക്ക-ഇന്ത്യ മൂന്നാം ടെസ്റ്റ് ഇന്നുമുതല്‍

സെഞ്ചൂറിയനിൽ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യ 113 റണ്‍സിന് ജയിച്ചപ്പോള്‍ ജൊഹന്നസ്ബർഗിൽ ഏഴ് വിക്കറ്റ് ജയവുമായി ദക്ഷിണാഫ്രിക്ക പരമ്പരയില്‍ 1-1ന് ഒപ്പമെത്തിയിരുന്നു

South Africa vs India 3rd Test Preview Team India eyes historical test series win in SA
Author
Cape Town, First Published Jan 11, 2022, 7:48 AM IST

കേപ് ടൗണ്‍: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പര (India Tour of South Africa 2021-22 ) സ്വന്തമാക്കാൻ ടീം ഇന്ത്യ (Team India) ഇന്നിറങ്ങുന്നു. കേപ് ടൗണില്‍ ഇന്ത്യൻസമയം ഉച്ചയ്ക്ക് രണ്ടിനാണ് മൂന്നാം ടെസ്റ്റിന് (South Africa vs India 3rd Test) തുടക്കമാവുക. ജയിച്ചാല്‍ മഴവില്‍ രാഷ്‌ട്രത്തില്‍ ചരിത്രത്തിലാദ്യമായി ടെസ്റ്റ് പരമ്പര ഇന്ത്യക്ക് സ്വന്തമാക്കാം. 

സെഞ്ചൂറിയനിൽ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യ 113 റണ്‍സിന് ജയിച്ചപ്പോള്‍ ജൊഹന്നസ്ബർഗിൽ ഏഴ് വിക്കറ്റ് ജയവുമായി ദക്ഷിണാഫ്രിക്ക പരമ്പരയില്‍ 1-1ന് ഒപ്പമെത്തിയിരുന്നു. കേപ്‌ ടൗണിൽ വിരാട് കോലിയെയും സംഘത്തെയും കാത്തിരിക്കുന്നത് ചരിത്രനേട്ടമാണ്. റണ്ണൊഴുക്ക് പ്രതീക്ഷിക്കുന്ന പിച്ചിൽ ബാറ്റർമാരുടെ പ്രകടനം നിർണായകമാവും. ചേതേശ്വര്‍ പൂജാരയും അജിങ്ക്യ രഹാനെയും അവസാന ഇന്നിംഗ്‌സിൽ അർധസെഞ്ചുറി നേടിയത് ടീം ഇന്ത്യക്ക് നൽകുന്ന ഊർജ്ജം ചെറുതല്ല. നായകൻ വിരാട് കോലി പരിക്കിൽ നിന്ന് മുക്തനായതോടെ ഇന്ത്യൻ ടീമിൽ മാറ്റമുറപ്പ്. 

കോലി തിരിച്ചെത്തുന്നതോടെ ഹനുമാ വിഹാരി പുറത്തിരിക്കും. പേസര്‍ മുഹമ്മദ് സിറാജിന് പകരമെത്താൻ സീനിയര്‍ താരങ്ങളായ ഇശാന്ത് ശ‍ർമ്മയും ഉമേഷ് യാദവും തമ്മിലാവും മത്സരം. ദക്ഷിണാഫ്രിക്കൻ ടീമിൽ മാറ്റത്തിന് സാധ്യതയില്ല. കേപ്‌ ടൗണിലെ മുന്‍ ചരിത്രം ടീം ഇന്ത്യക്ക് അനുകൂലമല്ല. ഇന്ത്യ ഇതുവരെ ജയിച്ചിട്ടില്ല. ഇവിടുത്തെ അ‍ഞ്ച് കളിയിൽ മൂന്ന് തോൽവിയും രണ്ട് സമനിലയുമായിരുന്നു ഫലം. കേപ്‌ ടൗണിലെ ആദ്യ ജയത്തിലൂടെ കോലിപ്പട ചരിത്രം കുറിക്കും എന്നാണ് ഇന്ത്യന്‍ ആരാധകരുടെ പ്രതീക്ഷ.  

SA vs IND: കേപ്‌ടൗണ്‍ ടെസ്റ്റിനുള്ള ഇന്ത്യന്‍ ഇലവനെ തെരഞ്ഞെടുത്ത് മഞ്ജരേക്കര്‍

Follow Us:
Download App:
  • android
  • ios