South Africa vs India: ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പര, വൈസ് ക്യാപ്റ്റനെ പ്രഖ്യാപിച്ച് ബിസിസിഐ

Published : Dec 18, 2021, 05:59 PM ISTUpdated : Dec 18, 2021, 06:01 PM IST
South Africa vs India: ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പര, വൈസ് ക്യാപ്റ്റനെ പ്രഖ്യാപിച്ച് ബിസിസിഐ

Synopsis

മുന്‍ വൈസ് ക്യാപ്റ്റന്‍ അജിങ്ക്യാ രഹാനെക്ക് തന്നെ വീണ്ടുമൊരു അവസരം കൂടി നല്‍കിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഭാവി മുന്നില്‍ക്കണ്ടാണ് സെലക്ഷന്‍ കമ്മിറ്റി രാഹുലിനെ വൈസ് ക്യാപ്റ്റനായി തെരഞ്ഞെടുത്തത്.

മുംബൈ: ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയില്‍(South Africa vs India) ഇന്ത്യയുടെ  വൈസ് ക്യാപ്റ്റനെ പ്രഖ്യാപിച്ച് ബിസിസിഐ(BCCI). ദക്ഷിണാഫ്രിക്കക്കെതിരായ മൂന്ന് മത്സര ടെസ്റ്റ് പരമ്പരയില്‍ ഓപ്പണര്‍ കെ എല്‍ രാഹുല്‍ (KL Rahul)ആയിരിക്കും ഇന്ത്യയുടെ വൈസ് ക്യാപ്റ്റനെന്ന് ബിസിസിഐ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

നേരത്തെ മോശം ഫോമിലുള്ള അജിങ്ക്യാ രഹാനെക്ക്(Ajinkya Rahane) പകരം ഏകദിന, ട20 നായകന്‍ രോഹിത് ശര്‍മയെ(Rohit Sharma) ടെസ്റ്റ് ടീമിന്‍റെ വൈസ് ക്യാപ്റ്റനായി തെരഞ്ഞെടുത്തെങ്കിലും രോഹിത് പരിക്കിനെത്തുടര്‍ന്ന് പിന്‍മാറിയതിനാലാണ് പുതിയ വൈസ് ക്യാപ്റ്റനെ തെരഞ്ഞെടുക്കേണ്ടിവന്നത്. മുന്‍ വൈസ് ക്യാപ്റ്റന്‍ അജിങ്ക്യാ രഹാനെക്ക് തന്നെ വീണ്ടുമൊരു അവസരം കൂടി നല്‍കിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഭാവി മുന്നില്‍ക്കണ്ടാണ് സെലക്ഷന്‍ കമ്മിറ്റി രാഹുലിനെ വൈസ് ക്യാപ്റ്റനായി തെരഞ്ഞെടുത്തത്.

ഈ മാസം 26 മുതല്‍ സെഞ്ചൂറിയനിലാണ് ഇന്ത്യ-ദക്ഷിണാഫ്രിക്ക പരമ്പരയിലെ ആദ്യ ടെസ്റ്റ് തുടങ്ങുന്നത്. ദക്ഷിണാഫ്രിക്കയില്‍ ഇതുവരെ ടെസ്റ്റ് പരമ്പര നേടിയിട്ടില്ലെന്ന റെക്കോര്‍ഡ് മറികടകകാന്‍ കൂടിയാണ് ടീം ഇന്ത്യ ഇത്തവണ വിരാട് കോലിയുടെ നേതൃത്വത്തിലിറങ്ങുന്നത്.

ടെസ്റ്റ് പരമ്പരക്കുള്ള ടീമിനെ തെരഞ്ഞെടുത്തതിനൊപ്പം വിരാട് കോലിയെ ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് നീക്കി രോഹിത് ശര്‍മയെ ക്യാപ്റ്റനായി പ്രഖ്യാപിച്ച സെലക്ടര്‍മാരുടെ തീരുമാനവും ഇതിനുശേഷം ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലിയുടെ പ്രതികരണവും അതിന് ക്യാപ്റ്റന്‍ വിരാട് കോലി ദക്ഷിണാഫ്രിക്കയിലേക്ക് തിരിക്കും മുമ്പ് ഗാംഗുലിക്ക് നല്‍കിയ മറുപടിയും വിവാദമായിരുന്നു.

India’s Test squad: Virat Kohli (Captain), KL Rahul (vice-captain), Mayank Agarwal, Cheteshwar Pujara, Ajinkya Rahane, Priyank Panchal, Shreyas Iyer, Hanuma Vihari, Rishabh Pant (wicket-keeper), Wriddhiman Saha (wicket-keeper), R Ashwin, Jayant Yadav, Ishant Sharma, Mohd. Shami, Umesh Yadav, Jasprit Bumrah, Shardul Thakur, Md. Siraj

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'ഇന്ത്യൻ ടീമില്‍ നിന്നൊഴിവാക്കിയപ്പോള്‍ ആദ്യമൊക്കെ വിഷമം തോന്നി, ഇപ്പോള്‍ പ്രതീക്ഷകളൊന്നുമില്ല', തുറന്നുപറഞ്ഞ് ഇഷാന്‍ കിഷന്‍
സഞ്ജു ചിത്രത്തിലേ ഇല്ല, ഒന്നാമന്‍ ഇഷാന്‍ കിഷന്‍, ഞെട്ടിച്ച് സീനിയർ താരം, മുഷ്താഖ് അലി ട്രോഫിയിലെ റണ്‍വേട്ടക്കാര്‍