SA vs BAN : കേശവ് മഹാരാജിന് ഒമ്പത് വിക്കറ്റ്; ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര ദക്ഷിണാഫ്രിക്ക തൂത്തുവാരി

Published : Apr 11, 2022, 03:25 PM IST
SA vs BAN : കേശവ് മഹാരാജിന് ഒമ്പത് വിക്കറ്റ്; ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര ദക്ഷിണാഫ്രിക്ക തൂത്തുവാരി

Synopsis

മൂന്നിന് 27 എന്ന നിലയിലാണ് ബംഗ്ലാദേശ് അവസാനദിനം ബാറ്റിംഗ് ആരംഭിച്ചത്. കഴിഞ്ഞ ദിവസം തമീം ഇഖ്ബാല്‍ (13), നജ്മുല്‍ ഹൊസൈന്‍ ഷാന്റോ (7), മഹ്മുദുല്‍ ഹസന്‍ ജോയ് (0) എന്നിവരുടെ വിക്കറ്റുകള്‍ ബംഗ്ലാദേശിന് നഷ്ടമായിരുന്നു.

പോര്‍ട്ട് എലിസബത്ത്: ബംഗ്ലാദേശിനെതിരെ രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര ദക്ഷിണാഫ്രിക്ക തൂത്തുവാരി. പോര്‍ട്ട് എലിസബത്തില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ 332 റണ്‍സിന്റെ ജയമാണ് ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയത്. സ്‌കോര്‍: ദക്ഷിണാഫ്രിക്ക 453 & 176/6 ഡി. ബംഗ്ലാദേശ് 217 & 80. ടെസ്റ്റിലൊന്നാകെ ഒമ്പത് വിക്കറ്റ് വീഴ്ത്തിയ കേശവ് മഹാരാജാണ് പ്ലയര്‍ ഓഫ് ദ മാച്ച്. പരമ്പരയിലെ താരവും മഹാരാജ് തന്നെയാണ്.

മൂന്നിന് 27 എന്ന നിലയിലാണ് ബംഗ്ലാദേശ് അവസാനദിനം ബാറ്റിംഗ് ആരംഭിച്ചത്. കഴിഞ്ഞ ദിവസം തമീം ഇഖ്ബാല്‍ (13), നജ്മുല്‍ ഹൊസൈന്‍ ഷാന്റോ (7), മഹ്മുദുല്‍ ഹസന്‍ ജോയ് (0) എന്നിവരുടെ വിക്കറ്റുകള്‍ ബംഗ്ലാദേശിന് നഷ്ടമായിരുന്നു. ഇന്ന് 53 റണ്‍സെടുക്കുന്നതിനിടെ ശേഷിക്കുന്ന വിക്കറ്റുകള്‍ നഷ്ടമായി. തമീമിന് പുറമെ ലിറ്റണ്‍ ദാസ് (27), മെഹ്ദി ഹസന്‍ (20) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. മഹാരാജ് ഏഴ് വിക്കറ്റ് വീഴ്ത്തി. സിമോണ്‍ ഹാര്‍മര്‍ക്ക് മൂന്ന് വിക്കറ്റുണ്ട്.

രണ്ടാം ഇന്നിംഗ്‌സില്‍ ദക്ഷിണാഫ്രിക്ക ഏഴിന് 176 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. സരേല്‍ എര്‍വീ (41) കെയ്ല്‍ വെറെയ്‌നെയാണ് (പുറത്താവാതെ 39) എന്നിവരാണ് തിളങ്ങിയത്. ഡീന്‍ എല്‍ഗാര്‍ (26), കീഗന്‍ പീറ്റേഴ്‌സന്‍ (14), തെംബ ബവൂമ (30), റ്യാന്‍ റിക്കെള്‍ടണ്‍ (12), വിയാല്‍ മള്‍ഡര്‍ (6) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. തൈജുല്‍ ഇസ്ലാം മൂന്ന് വിക്കറ്റെടുത്തു. നേരത്തെ ആതിഥേയരുടെ 453നെതിരെ ബംഗ്ലാദേശ് 217ന് പുറത്തായിരുന്നു.

മൂന്ന് വിക്കറ്റ് വീതം നേടിയ ഹാര്‍മര്‍, മള്‍ഡര്‍, രണ്ട് വിക്കറ്റ് വീഴ്ത്തിയ ഡുവാനെ ഒലിവര്‍, മഹാരാജ് എന്നിവരാണ് ബംഗ്ലാദേശിനെ തകര്‍ത്തത്. 51 റണ്‍സ് നേടിയ മുഷ്ഫിഖര്‍ റഹീമാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍. തമീം (47), യാസിര്‍ അലി (46) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ഒന്നാം ഇന്നിംഗ്‌സില്‍ എല്‍ഗാര്‍ (70), പീറ്റര്‍സന്‍ (64), തെംബ ബവൂമ (67), മഹാരാജ് (84) എന്നിവരുടെ ഇന്നിംഗ്‌സാണ് ദക്ഷിണാഫ്രിക്കയുടെ സ്‌കോര്‍ 453 കടത്തിയത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ഇന്ത്യയെ മഴ തുണച്ചു; ന്യൂസിലന്‍ഡിനെതിരെ രണ്ടാം ഏകദിനത്തില്‍ നാല് റണ്‍സ് ജയം, പരമ്പരയില്‍ മുന്നില്‍
ഓരോ പന്തും പോരാട്ടമായിരുന്നു ഷമിക്ക്; പരിക്കുകളോട് പൊരുതി ഉയർന്ന കരിയര്‍