വാന്‍ഡര്‍ ഡസ്സന്‍ വെടിക്കെട്ടില്‍ ദക്ഷിണാഫ്രിക്കയ്‌ക്ക് കൂറ്റന്‍ ജയം; കണ്ണീരോടെ ഏകദിനം മതിയാക്കി സ്റ്റോക്‌സ്

By Jomit JoseFirst Published Jul 20, 2022, 8:10 AM IST
Highlights

മറുപടി ബാറ്റിംഗില്‍ ജോണി ബെയ്ർസ്റ്റോ, ജോ റൂട്ട് എന്നിവർ അർധ സെഞ്ചുറി നേടിയെങ്കിലും ഇംഗ്ലണ്ടിന് ലക്ഷ്യത്തിലെത്താനായില്ല

റിവര്‍സൈഡ് ഗ്രൗണ്ട്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ഏകദിനത്തിൽ ഇംഗ്ലണ്ടിന്(ENG vs SA 1st ODI) 62 റൺസ് തോൽവി. ദക്ഷിണാഫ്രിക്കയുടെ 333 റൺസ് പിന്തുടർന്ന ഇംഗ്ലണ്ട് 46.5 ഓവറില്‍ 271ന് പുറത്തായി. ആന്‍‌റിച്ച് നോര്‍ക്യയുടെ(Anrich Nortje) നാല് വിക്കറ്റ് പ്രകടനത്തിന് മുന്നില്‍ രണ്ട് താരങ്ങളുടെ അര്‍ധസെഞ്ചുറിയും ഇംഗ്ലണ്ടിനെ രക്ഷിച്ചില്ല. ബാറ്റിംഗില്‍ വെടിക്കെട്ട് സെഞ്ചുറിയുമായി റാസി വാന്‍ഡര്‍ ഡസ്സനാണ്(Rassie van der Dussen) ദക്ഷിണാഫ്രിക്കയ്‌ക്ക് ജയമൊരുക്കിയത്. 

മറുപടി ബാറ്റിംഗില്‍ ജോണി ബെയ്ർസ്റ്റോ, ജോ റൂട്ട് എന്നിവർ അർധ സെഞ്ചുറി നേടിയെങ്കിലും ഇംഗ്ലണ്ടിന് ലക്ഷ്യത്തിലെത്താനായില്ല. ബെയ്ർസ്റ്റോ 63ഉം റൂട്ട് 86ഉം റൺസെടുത്താണ് പുറത്തായത്. ജേസൺ റോയ് 43 റൺസെടുത്തു. എന്നാൽ പിന്നീട് വന്നവർക്കാർക്കും മികച്ച സ്കോറിലെത്താനായില്ല. ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍ വെറും 12 റണ്ണില്‍ മടങ്ങി. ആന്‍‌റിച്ച് നോര്‍ക്യ നാല് വിക്കറ്റ് വീഴ്‌ത്തി. അവസാന ഏകദിന ഇന്നിംഗ്‌സ് ബെന്‍ സ്റ്റോക്‌സിന് കനത്ത നിരാശയായി. 

The runs, wickets and catches were special 👏

But more than anything, cricket is about the memories you make ❤️

An England great 👑 pic.twitter.com/y660cCCeDE

— England Cricket (@englandcricket)

An inspiration. A legend. A champion.

Thank you for everything, ❤️ pic.twitter.com/OD1gc5OnxD

— England Cricket (@englandcricket)

നേരത്തെ റാസി വാൻഡർ ഡസ്സന്‍റെ സെഞ്ചുറിക്കരുത്തിലാണ് ദക്ഷിണാഫ്രിക്ക 50 ഓവറില്‍ അഞ്ച് വിക്കറ്റിന് 333ലെത്തിയത്. 117 പന്തിൽ 133 റൺസെടുത്താണ് വാൻഡർ ഡസ്സൻ മടങ്ങിയത്. എയ്ഡൻ മർക്രാം 77ഉം ജന്നെമാൻ മാലൻ 57ഉം റൺസെടുത്തു. ലിയാം ലിവിംഗ്‌സ്റ്റണ്‍ രണ്ടും മൊയീന്‍ അലിയും സാം കറനും ബ്രൈഡന്‍ കാര്‍സും ഓരോ വിക്കറ്റും സ്വന്തമാക്കി. മൂന്ന് മത്സര പരമ്പരയിൽ ദക്ഷിണാഫ്രിക്ക മുന്നിലെത്തി. റാസി വാൻഡർ ഡസ്സനാണ് കളിയിലെ താരം. 

ചാമ്പ്യന്‍ സ്റ്റോക്‌സ് ഏകദിനം മതിയാക്കി

വിടവാങ്ങൽ ഏകദിന ഇന്നിംഗ്സില്‍ ബെന്‍ സ്റ്റോക്സ് 5 റൺസിന് പുറത്തായി. 11 പന്ത് നേരിട്ട സ്റ്റോക്സിന് ബൗണ്ടറിയൊന്നും നേടാനായില്ല. എയ്ഡന്‍ മര്‍ക്രാം ആണ് സ്റ്റോക്സിനെ പുറത്താക്കിയത്. പവലിയനിലേക്ക് മടങ്ങിയ സ്റ്റോക്സിനെ കാണികൾ എഴുന്നേറ്റ് നിന്ന് കൈയടിച്ച് ആദരം അറിയിച്ചു. നേരത്തെ മത്സരത്തിന്‍റെ തുടക്കത്തിലും സ്റ്റോക്സിന് താരങ്ങളും ആരാധകരും ആദരം അര്‍പ്പിച്ചിരുന്നു. ടെസ്റ്റ് ടീമിന്‍റെ നായകനായ ബെൻ സ്റ്റോക്സ് ട്വന്‍റി 20 മത്സരങ്ങളിലും തുടർന്നും കളിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇംഗ്ലണ്ട് കഴിഞ്ഞ ഏകദിന ലോകകപ്പിൽ ചാമ്പ്യന്മാരായപ്പോൾ ഫൈനലിൽ കളിയിലെ താരം സ്റ്റോക്സ് ആയിരുന്നു.

വാന്‍ഡര്‍ ഡസ്സന് സെഞ്ചുറി, ഇംഗ്ലണ്ടിനെതിരെ ദക്ഷിണാഫ്രിക്കക്ക് കൂറ്റന്‍ സ്കോര്‍

click me!