ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ടോസ്

Published : Feb 29, 2020, 04:15 PM IST
ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ടോസ്

Synopsis

ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ ദക്ഷിണാഫ്രിക്ക ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിസ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.

പാള്‍: ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ ദക്ഷിണാഫ്രിക്ക ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിസ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. മൂന്ന് ഏകദിനങ്ങളാണ് പരമ്പരയിലുള്ളത്. നേരത്തെ ടി20 പരമ്പര 1-2ന് ആതിഥേയര്‍ സ്വന്തമാക്കിയിരുന്നു. പരിക്കേറ്റ കഗിസോ റബാദ ഇല്ലാതെയാണ് ദക്ഷിണാഫ്രിക്ക ഇറങ്ങുന്നത്. മുന്‍ ക്യാ്പ്റ്റന്‍ ഫാഫ് ഡു പ്ലെസിസിനെ ടീമിലേക്ക് പരിഗണിച്ചിരുന്നില്ല.

ദക്ഷിണാഫ്രിക്ക: ക്വിന്റണ്‍ ഡി കോക്ക് (ക്യാപ്റ്റന്‍), ജെന്നെമന്‍ മലാന്‍, തെംബ ബവൂമ, കെയ്ല്‍ വെറിന്നെ, ഹെന്റിച്ച് ക്ലാസന്‍, ഡേവിഡ് മില്ലര്‍, ആന്‍ഡിലെ ഫെഹ്ലുക്വായോ, കേശവ് മഹാരാജ്, ആന്റിച്ച് നോര്‍ജെ, ലുംഗി എന്‍ഗിഡി, തബ്രൈസ് ഷംസി. 

ഓസ്‌ട്രേലിയ: ഡേവിഡ് വാര്‍ണര്‍, ആരോണ്‍ ഫിഞ്ച് (ക്യാപ്റ്റന്‍), സ്റ്റീവന്‍ സ്മിത്ത്, മര്‍നസ് ലബുഷെയ്ന്‍, ഡാര്‍സി ഷോര്‍ട്ട്, മിച്ചല്‍ മാര്‍ഷ്, അലക്‌സ് ക്യാരി, മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ്, ആഡം സാംപ, ജോഷ് ഹേസല്‍വുഡ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

പെരുമ്പാവൂര്‍ എസ്എസ്‌വി കോളേജിൽ കെസിഎയുടെ അത്യാധുനിക ക്രിക്കറ്റ് സെന്‍റർ വരുന്നു; ധാരണാപത്രം ഒപ്പുവെച്ചു
'എന്‍റെ ഏറ്റവും, പ്രിയപ്പെട്ട ബാറ്റിംഗ് പാർട്ണർ'; വിരമിക്കൽ പ്രഖ്യാപിച്ച അജിങ്ക്യാ രഹാനെയെക്കുറിച്ച് വിരാട് കോലി