ഐപിഎല്ലിനൊരുങ്ങുന്ന ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ക്ക് കനത്ത തിരിച്ചടി

By Web TeamFirst Published Feb 14, 2021, 11:23 AM IST
Highlights

ഐപിഎല്‍ നടത്താന്‍ ഉദ്ദേശിച്ചിരിക്കുന്ന സമയത്ത് ദക്ഷിണാഫ്രിക്ക- പാകിസ്ഥാന്‍ പരമ്പര പ്രഖ്യാപിച്ചതാണ് കാരണം. ദക്ഷിണാഫ്രിക്കന്‍ താരങ്ങളെ ഐപിഎല്‍ തുടക്കം മുതല്‍ കിട്ടിയേക്കില്ല. 

ചെന്നൈ: ഐപിഎല്‍ താരലേലം നടക്കാനിരിക്കെ ദക്ഷിണാഫ്രിക്കന്‍ കളിക്കാരുടെ കാര്യത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ടീമുകള്‍. ഐപിഎല്‍ നടത്താന്‍ ഉദ്ദേശിച്ചിരിക്കുന്ന സമയത്ത് ദക്ഷിണാഫ്രിക്ക- പാകിസ്ഥാന്‍ പരമ്പര പ്രഖ്യാപിച്ചതാണ് കാരണം. ദക്ഷിണാഫ്രിക്കന്‍ താരങ്ങളെ ഐപിഎല്‍ തുടക്കം മുതല്‍ കിട്ടിയേക്കില്ല. 

ഏപ്രില്‍ രണ്ട്് മുതല്‍ 16 വരെയാണ് ദക്ഷിണാഫ്രിക്ക- പാകിസ്ഥാന്‍ പരമ്പര നിശ്ചയിച്ചിട്ടുള്ളത്. മൂന്ന് ഏകദിനങ്ങളും നാല് ട്വന്റി ട്വന്റി മത്സരങ്ങളും അടങ്ങിയതാണ് പരമ്പര. ഇതിന് ശേഷം ഏഴ് ദിവസത്തെ ക്വാറന്റൈനും കഴിഞ്ഞ് ഏപ്രില്‍ 24 ആവുന്ന സമയത്തെ ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ക്ക് ഐപിഎല്‍ ടീമുകള്‍ക്കൊപ്പം ചേരാനാകൂ. 

ഏപ്രില്‍ 9നോ 10നോ ഐപിഎല്‍ തുടങ്ങാനാണ് നിലവിലെ പദ്ധതി. അങ്ങനെയെങ്കില്‍ ആദ്യത്തെ രണ്ടാഴ്ച ദക്ഷിണാഫ്രിക്കന്‍ കളിക്കാരുടെ സേവനം ഫ്രാഞ്ചൈസികള്‍ക്ക് കിട്ടില്ല. ഡി കോക്ക്, ഡുപ്ലെസി, കാഗിസോ റബാഡ, ആന്റിച്ച് നോര്‍്‌ജെ, ലുംഗി എന്‍ഗിഡി, ഡേവിഡ് മില്ലര്‍ എന്നിവരാണ് ടീമുകള്‍ നിലനിര്‍ത്തിയിട്ടുള കളിക്കാര്‍. 

മറ്റ് 14 ഭക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ ഐപിഎല്‍ ലേലത്തിനുള്ള അന്തിമ പട്ടികയില്‍ ഇടംപിടിച്ചിട്ടുമുണ്ട്. ദക്ഷിണാഫ്രിക്കന്‍ താരങ്ങളെ ആദ്യം മുതല്‍ കിട്ടുന്ന അവസ്ഥ ഇല്ലെങ്കില്‍ ലേലത്തില്‍ ഫ്രാഞ്ചൈസികള്‍ ഇവരെ കാര്യമായി പരിഗണിച്ചേക്കില്ല. ബിസിസിഐയും ഇക്കാര്യം സൂചിപ്പിച്ചു. ഈ സാഹചര്യത്തില്‍ സൗത്ത് ആഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡുമായി ബിസിസിഐ സംസാരിക്കുമെന്നും സൂചനയുണ്ട്.

click me!