ദക്ഷിണാഫ്രിക്കന്‍ പേസ് ഇതിഹാസം ഡെയ്ല്‍ സ്റ്റെയ്ന്‍ വിരമിച്ചു

By Web TeamFirst Published Aug 31, 2021, 5:57 PM IST
Highlights

2004ൽ ഇംഗ്ലണ്ടിനെതിരെ രാജ്യാന്തര അരങ്ങേറ്റംകുറിച്ച സ്റ്റെയ്ന്‍ 17 വര്‍ഷം നീണ്ട കരിയറില്‍ 93 ടെസ്റ്റുകളിലും 125 ഏകദിനങ്ങളിലും 47 ടി20 മത്സരങ്ങളിലും ദക്ഷിണാഫ്രിക്കക്കായി പന്തെറിഞ്ഞു. ടെസ്റ്റില്‍ 439 വിക്കറ്റും ഏകദിനത്തില്‍ 196 വിക്കറ്റും ടി20യില്‍ 64 വിക്കറ്റും നേടി.

ജൊഹാനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയുടെ ഇതിഹാസ പേസ് ബൗളർ ഡെയ്ൽ സ്റ്റെയ്ൻ ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. എല്ലാ ഓർമകൾക്കും നന്ദിയെന്നും ഏറ്റവും പ്രിയപ്പെട്ട കളിയിൽ നിന്ന് വിരമിക്കുന്നുവെന്നും 38കാരനായ സ്റ്റെയ്ൻ ട്വീറ്റില്‍ കുറിപ്പിൽ പറഞ്ഞു.

2004ൽ ഇംഗ്ലണ്ടിനെതിരെ രാജ്യാന്തര അരങ്ങേറ്റംകുറിച്ച സ്റ്റെയ്ന്‍ 17 വര്‍ഷം നീണ്ട കരിയറില്‍ 93 ടെസ്റ്റുകളിലും 125 ഏകദിനങ്ങളിലും 47 ടി20 മത്സരങ്ങളിലും ദക്ഷിണാഫ്രിക്കക്കായി പന്തെറിഞ്ഞു. ടെസ്റ്റില്‍ 439 വിക്കറ്റും ഏകദിനത്തില്‍ 196 വിക്കറ്റും ടി20യില്‍ 64 വിക്കറ്റും നേടി.

Announcement. pic.twitter.com/ZvOoeFkp8w

— Dale Steyn (@DaleSteyn62)

തുടര്‍ച്ചയായി പരിക്കുകള്‍ അലട്ടിയതിനെ തുടര്‍ന്ന് ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് 2019ൽ സ്റ്റെയ്ൻ വിരമിച്ചിരുന്നു. ടെസ്റ്റിൽ ഏറ്റവും വേഗത്തിൽ നാനൂറ് വിക്കറ്റ് തികച്ച റെക്കോഡ് സ്റ്റെയിന്‍റെ പേരിലാണ്. ദക്ഷിണാഫ്രിക്കക്കായി ടെസ്റ്റിൽ കൂടുതൽ വിക്കറ്റ് നേടിയ താരവും സ്റ്റെയിൻ തന്നെ.

ഐപിഎല്ലിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ്, ഡെക്കാൻ ചാർജേഴ്സ്, ഗുജറാത്ത് ലയൺസ്, സൺ റൈസേഴ്സ് ഹൈദരാബാദ് ടീമുകൾക്ക് വേണ്ടിയും സ്റ്റെയ്ന്‍ കളിച്ചിട്ടുണ്ട്. 95 ഐപിഎല്‍ മത്സരങ്ങളില്‍ നിന്ന് 97 വിക്കറ്റുകളും സ്വന്തമാക്കി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!