മെല്‍ബണില്‍ ഇന്ത്യ-ഓസീസ് ഫൈനല്‍ കണ്ട കാണിക്ക് കൊവിഡ് 19

By Web TeamFirst Published Mar 12, 2020, 12:50 PM IST
Highlights

എംസിജിയിലെ നോര്‍ത്തേണ്‍ സ്റ്റാന്‍ഡില്‍ സെക്ഷന്‍ 42ലായിരുന്നു ഇയാള്‍ ഇരുന്നത് എന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു

മെല്‍ബണ്‍: മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഐസിസി വനിതാ ടി20 ലോകകപ്പ് ഫൈനല്‍ കാണാനെത്തിയ കാണിക്ക് കൊവിഡ് 19 സ്ഥിരീകരണം. മെല്‍ബണില്‍ മാര്‍ച്ച് എട്ടിനായിരുന്നു ഇന്ത്യ-ഓസ്‌ട്രേലിയ കലാശപ്പോര്. എന്നാല്‍ മറ്റുള്ളവര്‍ക്ക് പകരാനുള്ള സാധ്യത വിരളമാണ് എന്ന് മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ട് അധികൃതര്‍ വ്യക്തമാക്കി. ഇയാളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. 

The MCC, as ground managers of the MCG, is aware that a person who attended the ICC Women’s T20 World Cup Final at the MCG on Sunday March 8 has now been diagnosed with COVID-19.

Read our full statement here: https://t.co/XkXmMygCPA pic.twitter.com/l9NiBQYXVG

— Melbourne Cricket Ground (@MCG)

എംസിജിയിലെ നോര്‍ത്തേണ്‍ സ്റ്റാന്‍ഡില്‍ സെക്ഷന്‍ 42ലായിരുന്നു ഇയാള്‍ ഇരുന്നത് എന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. എന്‍42ല്‍ ഇരുന്നവര്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ശുചിത്വം പാലിക്കാനും പനി അടക്കമുള്ള ലക്ഷണങ്ങള്‍ പ്രകടമായാല്‍ ഡോക്‌ടറെ സമീപിക്കാനും ഡിഎച്ച്എച്ച്എസ് അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്. 

Read more: ഇന്ത്യന്‍ വനിതകള്‍ പടിക്കല്‍ കലമുടച്ചു; ടി20 ലോകകപ്പ് ഓസ്‌ട്രേലിയക്ക്

ഓസ്‌ട്രേലിയയില്‍ ഇതിനകം 139 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. മൂന്ന് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ലോകത്താകമാനം 126,383 പേര്‍ക്കാണ് ഇതുവരെ കൊവിഡ് 19 സ്ഥിരീകരിച്ചത്. 4,635 പേര്‍ മരിച്ചു. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

click me!