ദക്ഷിണാഫ്രിക്കയെ തുരത്താന്‍ ടീം ഇന്ത്യ; ആദ്യ ഏകദിനം ഇന്ന്; സൂപ്പര്‍ താരങ്ങള്‍ മടങ്ങിയെത്തും

By Web TeamFirst Published Mar 12, 2020, 8:52 AM IST
Highlights

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പര തൂത്തുവാരിയ ആത്മവിശ്വാസത്തിലാണ് ദക്ഷിണാഫ്രിക്ക

ധര്‍മ്മശാല: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഏകദിന ക്രിക്കറ്റ് പരമ്പരക്ക് ഇന്ന് തുടക്കം. ധര്‍മ്മശാലയിൽ ഉച്ചയ്‌ക്ക് 1.30ന് കളി തുടങ്ങും. ന്യൂസിലന്‍ഡിലെ പരമ്പര നഷ്‌ടത്തിന് ശേഷം ഇന്ത്യ ഇറങ്ങുമ്പോള്‍ ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പര തൂത്തുവാരിയ ആത്മവിശ്വാസത്തിലാണ് ദക്ഷിണാഫ്രിക്ക. 

Read more: 'പരുക്കന്‍'മാര്‍ തിരിച്ചെത്തുമ്പോള്‍ പുറത്താവുന്നത് ആരൊക്കെ; ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യയുടെ സാധ്യതാ ടീം

ഹാര്‍ദിക് പാണ്ഡ്യ, ശിഖര്‍ ധവാന്‍, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ പരിക്ക് ഭേദമായി തിരിച്ചുവരുന്നതാണ് ഇന്ത്യന്‍ ടീമിന്‍റെ സവിശേഷത. ഹാര്‍ദിക് അടക്കം നാല് പേസര്‍മാരെയും രണ്ട് സ്‌പിന്നര്‍മാരെയും ഇന്ത്യ ഉള്‍പ്പെടുത്തിയേക്കും. ശിഖര്‍ ധവാനും പൃഥ്വി ഷായും ഓപ്പണര്‍മാരാകാന്‍ ആണ് സാധ്യത. കൊവിഡ് 19 ഭീതിയും മഴഭീഷണിയും കാരണം പകുതിയോളം ടിക്കറ്റുകള്‍ മാത്രമാണ് വിറ്റുപോയിട്ടുള്ളത്.

Read more: കൊവിഡ് 19: ഇന്ത്യന്‍ ടീം ചെയ്യേണ്ടതും ചെയ്യരുതാത്തതും; മാര്‍ഗനിര്‍ദേശവുമായി ബിസിസിഐ

ഇന്ത്യ സ്‌ക്വാഡ്

ശിഖര്‍ ധവാന്‍, പ‍ൃഥ്വി ഷാ, വിരാട് കോലി(നായകന്‍), മനീഷ് പാണ്ഡെ, ശ്രേയസ് അയ്യര്‍, ശുഭ്‌മാന്‍ ഗില്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, കെ എല്‍ രാഹുല്‍, ഋഷഭ് പന്ത്, ഭുവനേശ്വര്‍ കുമാര്‍, ജസ്‌പ്രീത് ബുമ്ര, യുസ്‌വേന്ദ്ര ചാഹല്‍, നവ്‌ദീപ് സെയ്‌നി, കുല്‍ദീപ് യാദവ്

ദക്ഷിണാഫ്രിക്ക സ്‌ക്വാഡ്

തെംബാ ബാവുമ, റാസി വാന്‍ ഡര്‍സന്‍, ഫാഫ് ഡുപ്ലസിസ്, ഡേവിഡ് മില്ലര്‍, ജനീമന്‍ മലാന്‍, ജെ ജെ സ്‌‌മട്ട്, ജോര്‍ജ് ലിന്‍ഡെ, ആന്‍ഡിലെ ഫെഹ്‌ലൂക്വായോ, ക്വിന്‍റണ്‍ ഡികോക്ക്(നായകന്‍), ഹെന്‍‌റിച്ച് ക്ലാസന്‍, കെയ്‌ല്‍ വെരീന്‍, ലുങ്കി എന്‍ഗിഡി, ലൂത്തോ സിപാംല, ബ്യൂറന്‍ ഹെന്‍‌റിക്‌സ്, ആന്‍റിച്ച് നോര്‍ജെ, കേശവ് മഹാരാജ്

Read more: ആദ്യ ഏകദിനം: ബിസിസിഐയുടെ പദ്ധതി പാളി? ധര്‍മ്മശാലയില്‍ നിന്ന് നിരാശവാര്‍ത്ത


 

click me!