വാതുവെയ്പ്പില്‍ ഏര്‍പ്പെടുന്നവരെ തൂക്കിലേറ്റണം; കടുത്ത വിമര്‍ശനവുമായി മിയാന്‍ദാദ്

By Web TeamFirst Published Apr 4, 2020, 9:23 PM IST
Highlights

തൂക്കിലേറ്റുകയാണ് വേണ്ടത്. കളിക്കുന്ന ടീമിനോടും രാജ്യത്തോട് തെറ്റ് ചെയ്യുന്നവരോട് യാതൊരു സഹതാപവും അര്‍ഹിക്കുന്നില്ല. അവര്‍ രാജ്യദ്രോഹികളാണ്.

കറാച്ചി: ക്രിക്കറ്റിലെ വാതുവെയ്പ്പിനെതിരെ രൂക്ഷമായി പ്രതികരിച്ച് മുന്‍ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ജാവേദ് മിയാന്‍ദാദ്. വാതുവെയ്പ്പില്‍ ഏര്‍പ്പെടുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്ന് മിയാന്‍ദാദ് പറഞ്ഞു. 

അദ്ദേഹത്തിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്. മിയാന്‍ദാദ് തുടര്‍ന്നു... ''വാതുവെയ്പ്പ് നടത്തുന്നവര്‍ സ്വന്തം രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തുകയാണ്. അവര്‍ക്ക് കടുത്ത ശിക്ഷ തന്നെ നല്‍കണം. ഒരു കൊലപാതകിക്ക് എന്ത് ശിക്ഷയാണോ നല്‍കുന്നത് അതുതന്നെ ഇത്തരത്തിലുള്ള പ്രവൃത്തിയില്‍ ഏര്‍പ്പെടുന്നവര്‍ക്കും നല്‍കണം. 

തൂക്കിലേറ്റുകയാണ് വേണ്ടത്. കളിക്കുന്ന ടീമിനോടും രാജ്യത്തോട് തെറ്റ് ചെയ്യുന്നവരോട് യാതൊരു സഹതാപവും അര്‍ഹിക്കുന്നില്ല. അവര്‍ രാജ്യദ്രോഹികളാണ്. കടുത്ത ശിക്ഷ നല്‍കിയാല്‍  വാതുവെപ്പ് നടത്തുന്നത് നിര്‍ത്തും.

വാതുവെയ്പ്പ് നടത്തിയ താരങ്ങളെ ടീമില്‍ തിരിച്ചെത്തിച്ചത് പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയ്ത വലിയ തെറ്റാണ്. വാതുവെപ്പ് നടത്തുന്നവര്‍ അവരുടെ മാതാപിതാക്കളോടും സ്വന്തം കുടുംബത്തോടും ആത്മാര്‍ത്ഥ ഇല്ലാത്തവരാണ്. മിയാന്‍ദാദ് പറഞ്ഞുനിര്‍ത്തി.

click me!