തിരിച്ചുവരവിലും 'മാറ്റൊട്ടും കുറയാതെ മാറ്റങ്ങളില്ലാതെ' ശ്രീശാന്ത്; വീഡിയോ

Published : Jan 01, 2021, 05:15 PM IST
തിരിച്ചുവരവിലും 'മാറ്റൊട്ടും കുറയാതെ  മാറ്റങ്ങളില്ലാതെ' ശ്രീശാന്ത്; വീഡിയോ

Synopsis

സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്‍റിന് മുന്നോടിയായി നടന്ന പരിശീലന മത്സരത്തില്‍ ശ്രീശാന്ത് പന്തെറിയുന്ന വീഡിയോ  കേരള ക്രിക്കറ്റ് അസോസിയേഷനാണ് പുറത്തുവിട്ടത്.

മുംബൈ: എട്ടു വര്‍ഷത്തെ ഇടവേളക്കുശേഷം മത്സര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയപ്പോഴും കാണുന്നത് ആ പഴയ ശ്രീശാന്തിനെ തന്നെ. പേസൊട്ടും കുറയാതെ ആവേശത്തില്‍ പിച്ചില്‍ മുട്ടുകുത്തിയിരുന്ന വിക്കറ്റിനായി അപ്പീല്‍ ചെയ്ത് നോട്ടം കൊണ്ടും വാക്കുകൊണ്ടും എതിരാളികളെ പ്രകോപിപ്പിക്കുന്ന അതേ ശ്രീശാന്ത്.

സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്‍റിന് മുന്നോടിയായി നടന്ന പരിശീലന മത്സരത്തില്‍ ശ്രീശാന്ത് പന്തെറിയുന്ന വീഡിയോ  കേരള ക്രിക്കറ്റ് അസോസിയേഷനാണ് പുറത്തുവിട്ടത്. എട്ടുവര്‍ഷം മുമ്പ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ കയറിപ്പോവുമ്പോള്‍ എങ്ങെനെയാണോ അതേ ശ്രീശാന്തിനെയാണ് ഇപ്പോഴും വീഡിയോയില്‍ കാണാനാവുന്നത്. എതിരാളികളെ നോട്ടം കൊണ്ടും വാക്കുകൊണ്ടും പ്രകോപിപ്പിച്ച ശ്രീശാന്ത് മത്സരത്തില്‍ ഏതാനും വിക്കറ്റുകളും വീഴ്ത്തി. വിക്കറ്റെടുത്തശേഷവും പതിവ് ആഘോഷങ്ങള്‍ കാണാമായിരുന്നു.

നേരത്തെ കേരളത്തിന്‍റെ ക്യാപ്പ് സ്വീകരിക്കുന്ന വീഡിയോ ശ്രീശാന്ത് തന്നെ പുറത്തുവിട്ടിരുന്നു. മുഷ്താഖ് അലി ടി20യില്‍ മാത്രമല്ല ഇറാനി ട്രോഫിയിലും രഞ്ജി ട്രോഫിയിലും മികച്ച പ്രകടനം നടത്തണമെന്നാണ് അഗ്രഹമെന്നും 2023ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യക്കായി കളിക്കുക എന്നതാണ് തന്‍റെ സ്വപ്നമെന്നും 37കാരനായ ശ്രീശാന്ത് പറഞ്ഞു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

പാകിസ്ഥാന്‍റെ രണ്ട് ഉപാധികൾ അംഗീകരിച്ചു; ഇന്ത്യ-പാക് മത്സരത്തിന് പച്ചക്കൊടി കാട്ടി ഐസിസി, മുഖം രക്ഷിക്കാൻ അയൽക്കാരുടെ അഭ്യർത്ഥന മറയാക്കി പാകിസ്ഥാന്‍
ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച അവിശ്വസനീയ ക്യാച്ചുമായി ബ്രയാന്‍ ബെന്നറ്റ്; ഒമാനെ നാണംകെടുത്തി സിംബാബ്‌വെ